ബ്രഹ്മിഘ്ര്‌തം - ഒരു നാഴി - യോഗം
1. നാല് നാഴി ബ്രഹ്മി പിഴിഞ്ഞെടുത്ത ചാറ്. ഇലയും തണ്ടും ചേര്‍ന്ന്‍ മുന്നോറോ നാനൂറോ ഗ്രാം ഉണ്ടായാല്‍ നാല് നാഴി ഉണ്ടാകും. 4 നാഴി ചാറ്‍ വേണം.
2. വയമ്പ്‍, വെളുത്ത ശംഖുപുഷ്പവേര്, എരട്ടിമധുരം, നന്നാരിക്കിഴങ്ങ്‍ (നറുനീണ്ടി), ഇത്‍ നാലും രണ്ട്‍ കഴഞ്ച്‍ വീതം (ഒരു കഴഞ്ച്‍ 5 ഗ്രാം)
3. ഇത് നാലും വെണ്ണപാകത്തിലരച്ച്‍ ബ്രഹ്മിനീരില്‍ കലക്കി, അതിന്റെ നാലില്‍ ഒരു ഭാഗം നെയ്യ്‍ ചേര്‍ത്ത്‍ നേരിയ തീയില്‍ പാകത്തിന് കാച്ചി അരിച്ച്‍ നാഴി അളവിലാക്കുക.
4. മറ്റൊരു പാത്രത്തില്‍ ഒരു പണമിട തൂക്കത്തില്‍ സുവര്‍ണ്ണമാക്ഷിക സിന്ദൂരം ഇട്ട്‍, അതിലേക്ക്‍ ഒഴിക്കുക. ശേഷം നല്ലപോലെ ഇളക്കുക, തണുക്കുംവരെ.
രണ്ടര ഗ്രാമോ മൂന്നുഗ്രാമോ (അര ടീസ്പൂണ്‍) ഒരു നേരം കാലത്ത്‍ നേരത്തെ കൊടുക്കാം. സന്ധ്യക്കും കൊടുക്കാം.
-------------
നിബന്ധനകള്‍.
1. അരക്കുമ്പോള്‍ വെണ്ണകണക്കിനുതന്നെ അരയണം. അരയ്ക്കുന്നത്‍ അമ്മിയിലോ ആട്ടുകല്ലിലോ ആവാം. കല്ലുകൊണ്ടുള്ളതുതന്നെയാവണം. മിക്സി,ഗ്രൈണ്ടര്‍ ഒന്നും പറ്റില്ല.
2. ബ്രഹ്മി എടുക്കുമ്പോള്‍ ദേഹ/മനശ്ശുദ്ധിയോടെ എടുക്കുക. 3. പറിച്ചിടുന്ന ബ്രഹ്മി ഓടിന്റെ ഉരുളിയില്‍/കിണ്ണത്തില്‍ ശേഖരിക്കുക. 4. വേവിക്കുന്നത്‍ ഓടിന്റെ ഉരുളിയില്‍ത്തന്നെ ആവണം. ഇളക്കാന്‍ ഓട്ടുചട്ടുകം തന്നെ ഉപയോഗിക്കണം. മരംകൊണ്ടുള്ളതോ അലുമിനിയം സ്റ്റീല്‍ ഒന്നും പറ്റില്ല. 5. ഒരു പണമിട എന്നാല്‍ രണ്ടര പണത്തൂക്കം, അല്ലെങ്കില്‍ രണ്ട്‍ ഗ്രാം. 6. ഇളക്കുന്നത്‍ ഒരു അര മണിക്കൂറെങ്കിലും ഇളക്കണം, ചൂട്‍ മുഴുവനും ആറി തണുക്കുന്നത്‍ വരെ ഇളക്കണം. 7. നെയ്യ് എന്നത്‍ നാടന്‍ പശുവിന്‍ നെയ്യ് തന്നെ വേണം. വൈക്കോലും പുല്ലും വെള്ളവും കൊടുക്കുന്നത്‍. കാലിത്തീറ്റ കൊടുക്കുന്ന പശുവിന്റെ പറ്റില്ല. മില്‍മനെയ്യും പറ്റില്ല. വിറക്‍ കത്തിച്ചിട്ട്‍ ഉണ്ടാക്കണം. പ്ലാശ്ശ്‍ പ്ലാവ്‍ മാവ്‍ ഇത്യാദി വിറകുകള്‍ ഉപയോഗിക്കണം. ഓലക്കൊടി ഉണങ്ങിയ ഇലകള്‍ ഉപയോഗിക്കരുത്‍. സംസ്കരണതുടക്കംമുതല്‍ അവസാനംവരെ ഗായത്രി ജപിക്കുന്നത്‍ ഉത്തമം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ