ഭാരതത്തില്‍ ഒരുപാട് യോഗികളുണ്ടെന്നും അവരുടെ ഓര്‍മശക്തി അപാരമാണെന്നും കേട്ടറിഞ്ഞ ഒരു വിദേശി ഭാരതം സന്ദര്‍ശിയ്ക്കാന്‍ തീരുമാനിച്ച്‍, ഹിമാലയ സാനുക്കളിലൂടെ സഞ്ചരിയ്ക്കുന്ന സമയം. ഒരു യോഗീശ്വരനെ സമീപിച്ചു. നമസ്കരിച്ചു. ശേഷം ചോദിച്ചു, താങ്കള്‍ ഉരുളക്കിഴങ്ങ് കഴിയ്ക്കുമോ... ? ഉത്തരം വന്നു : - ആ, വത്സാ, കഴിയ്ക്കാം.
ആ വിദേശി തിരിച്ചുപോയി. ഒരു വര്‍ഷത്തിനുശേഷം വീണ്ടും അദ്ദേഹം ഹിമാലയത്തിലെത്തി, ആ യോഗിയെ സമീപിച്ച്‍ നമസ്കരിച്ചു, ചോദിച്ചു. എങ്ങനത്തെയാണ് വേണ്ടത്‍ . യോഗി കണ്ണ് തുറന്നു നോക്കിക്കൊണ്ട്‍ മറുപടി പറഞ്ഞു, "പുഴുങ്ങിയത്‍" ആവാം കുഞ്ഞേ, എന്ന്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ