2013 ഒക്‌ടോബർ 15, ചൊവ്വാഴ്ച

ആഗ്രഹം ഉണ്ടായിക്കഴിഞ്ഞ്‍


ഒരു ആഗ്രഹം ഉണ്ടായിക്കഴിഞ്ഞ്‍ അത്‍ നേടാനായി, അത്‍ നിറവേറ്റാനായി, കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നു. ആഗ്രഹം ഉണ്ടാകുന്നതിനു മുമ്പ്‌ ഞാന്‍ സുഖാവസ്ഥയിലായിരുന്നു. ആഗ്രഹം ഉണ്ടായതോടെ  സുഖം  ഇല്ലാതായി, അശാന്തിയായി. ആ അശാന്തിയില്‍ നിന്നുകൊണ്ടാണ്‌ ആ ആഗ്രഹത്തെ നിറവേറ്റാനുള്ള കര്‍മ്മങ്ങള്‍ ചെയ്യുന്നത്‍. ഒരു ദിവസമോ ഒരു മാസമോ വര്‍ഷമോ വര്‍ഷങ്ങളോ എടുത്ത്‍ ആ ആഗ്രഹം നിറവേറ്റുന്നു. അത്‍ നിറവേറ്റിയതിനു ശേഷം കിട്ടുന്നത്‍ സുഖം. ഉടന്‍ വേറൊരു ആഗ്രഹം നാമ്പിടുന്നു. അതിനായി പ്രവര്‍ത്തിയ്ക്കാന്‍ തുടങ്ങുന്നു. അതും നിറവേറ്റിയതിനു ശേഷം കിട്ടിയത്‍ സുഖംതന്നെ. ആ ആഗ്രഹം ജനിക്കുന്നതിനുമുമ്പുതന്നെ ഞാന്‍ ശാന്തിയിലായിരുന്നു. ആ ശാന്തിയെ നിലനിര്‍ത്തുകയാണ്‌ ചെയ്യേണ്ടത്‍. ആഗ്രഹപൂര്‍ത്തീകരണത്തിന്‌ കര്‍മ്മങ്ങള്‍ ചെയ്ത്‍ വീണ്ടും ശാന്തിതന്നെയാണ്‌ ലഭിക്കുന്നതെങ്കില്‍, ആ കര്‍മ്മങ്ങള്‍ ചെയ്യാന്‍ തുടങ്ങുന്നതിനു മുമ്പുള്ള ശാന്തിയില്‍ത്തന്നെ നില്‍ക്കണമായിരുന്നില്ലെ. എന്തിനീ കര്‍മ്മകലാപങ്ങളെല്ലാം. ഇത്‍ ജ്ഞാനിയുടെ തലം. അല്ലാത്തത്‍ അജ്ഞാനിയുടെ തലം. 

അഭിപ്രായങ്ങളൊന്നുമില്ല: