2013 ഒക്‌ടോബർ 19, ശനിയാഴ്‌ച

പ്രജ്ഞാപരാധവും പുരുഷാപരാധവും



പ്രജ്ഞാപരാധവും പുരുഷാപരാധവും

എന്നിലെ എന്നില്‍ നിന്ന്‍ വരുന്ന ആജ്ഞകളെ, ശാസനകളെ, വകവെയ്ക്കാതെ,  അതിനെ നിഷേധിച്ചുകൊണ്ട്‌ ചെയ്യുന്ന കര്‍മ്മകലാപങ്ങളെയാണ്‌  പ്രജ്ഞാപരാധമെന്ന പട്ടികയില്‍ പെടുത്തിയിട്ടുള്ളത്‌. അതൊക്കെ ദു:ഖവും രോഗവും പ്രദാനം ചെയ്യുന്നു. ചെയ്യുന്ന കര്‍മ്മങ്ങള്‍ ശരിയാണോ അല്ലയോ എന്നറിയാന്‍ കൂടുതല്‍ദൂരമൊന്നും സഞ്ചരിയ്ക്കേണ്ട ആവശ്യമില്ലെന്നാണ്‌ തോന്നുന്നത്‍. ഏതൊരു കര്‍മ്മം ചെയ്യാന്‍ തുടങ്ങുമ്പോഴാണോ, എന്റെ ഉള്ളില്‍നിന്ന്‍ ഒരു വിളി, ഒരു നിര്‍ദ്ദേഷം, ഒരു ആജ്ഞ, ഇത്‍ ശരിയാണെന്നോ, ശരിയല്ലെന്നോ ഉള്ള ഒരു അറിയിപ്പ്‍, കര്‍മ്മിയ്ക്ക്‍ കിട്ടുന്നത്‍, ആ അറിയിപ്പിന്‌ വിരുദ്ധമായി ചെയ്യുന്നതിനെയാണ്‌ പ്രജ്ഞാപരാധമെന്ന്‍ പറയുന്നത്‍. ആത്മാവിനെ പുരുഷശബ്ദത്താലാണ്‌  പ്രകാശിപ്പിച്ചിരിയ്ക്കുന്നത്‌.  സഹസ്രശീര്‍ഷാ പുരുഷ: സഹസ്രാക്ഷ സഹസ്രപാദ്‌ എന്ന്‍ പുരുഷസൂക്തം. ആ വിശ്വവിരാട്ടിനെ അറിയുകയാണ്‌ ധര്‍മ്മവും ലക്ഷ്യവും.  വിശ്വത്തില്‍ സഹസ്രശീര്‍ഷനും സഹസ്രാക്ഷനും  സഹസ്രപാദനുമായ പുരുഷന്‍ പമാത്മാവായും വ്യഷ്ടിയില്‍  ആത്മാവായും പ്രശോഭിയ്ക്കുന്നു. ആവരണമെന്ന ഉപാധിയെ ആശ്രയിച്ചിരിയ്ക്കുന്നത്‍ ആത്മാവ്‍, യാതൊരു ഉപാതികളുമില്ലാത്തത്‍, ഉപാധിരഹിതമായത്‍, പരമാത്മാവ്‌. ഏതുവിധമാണോ ആത്മാവിന്‌ ഗുണങ്ങളൊന്നുമില്ലാതിരിയ്ക്കുന്നത്‍, അതേപോലെത്തന്നെ പരമാത്മാവും നിര്‍ഗ്ഗുണന്‍തന്നെ. ആ പരമാത്മാവിനെ  അറിയുന്നത്‌ ആത്മാവിലൂടെയാണ്‌. ആ ആത്മാവിന്റെ നിഷേധം പരമാത്മാവിന്റെ നിഷേധമാണ്‌. അതുകൊണ്ട്‌ അത്‌ പുരുഷാപരാധം. 

അഭിപ്രായങ്ങളൊന്നുമില്ല: