ന കര്‍മാദിനാ അവിദ്യാനിവ്ര്‌ത്തി:
കര്‍മ്മാദികള്‍കൊണ്ട്‍ അവിദ്യാനിവ്ര്‌ത്തി ഉണ്ടാവുകയില്ല.
തത്‍ കുത ഇതി ചേത് = അതെന്തുകൊണ്ടാണ് ?
കര്‍മ്മജ്ഞാനയോര്‍വിരോധോ ഭവേത്‍ = കര്‍മ്മജ്ഞാനങ്ങള്‍ പരസ്പരവിരുദ്ധങ്ങളാണ്.
എല്ലാ കര്‍മ്മവും അജ്ഞാനത്തില്‍നിന്ന്‍ ഉദ്‍ഭവിയ്ക്കുന്നു. അവിദ്യാനിവ്ര്‌ത്തി എന്നത്‍ ജ്ഞാനമാണ്. കര്‍മ്മം അജ്ഞാനാന്തര്‍ഗതമാകുമ്പോള്‍, ആ കര്‍മ്മത്താല്‍ എങ്ങിനെ അജ്ഞാനവിവ്ര്‌ത്തി ഉണ്ടാകും
സാധനാചതുഷ്ടയ സമ്പന്നോഽധികാരീ.
സാധനാചതുഷ്ടയസമ്പന്നനാണ് അധികാരി. സാധനാചതുഷ്ടയമെന്നാല്‍ (1) നിത്യാനിത്യവസ്തുവിവേക: (2) ഇഹാമുത്രഫലഭോഗവിരാഗ: (3) ശമാദിഷഡ്‍കസമ്പത്തി (4) മുമുക്ഷുത്വം ചേതി
1. നിത്യാനിത്യവസ്തുവിവേക: നാമ, ബ്രഹ്മസത്യം ജഗന്മിഥ്യൈവേതി നിശ്ചയ:
2. ഇഹ അസ്മിന് ലോകേ ദേഹധാരണ വ്യതിരിക്തവിഷയേ സ്രക്‍ചന്ദനവനിതാദിസംഭോഗേ വാന്താശനമൂത്രപുരീഷാദൗ യഥാ ഇച്ഛാ നാസ്തി, തഥാ ഇച്ഛാരാഹിത്യമിതി, ഇഹലോകവിരാഹ: അമുത്ര സ്വര്‍ഗ്ഗലോകാദി ബ്രഹ്മലോകാന്തര്‍വ്വത്തിഷു രംഭോര്‍വ്വശ്യാദി സംഭോഗാദി വിഷയേഷു തത്വത്‍
3. ശമാദിഷഡ്‍കം നാമ, ശമദമോപരതിതിക്ഷാ സമാധാനം ശ്രദ്ധാ. ശമോ നാമ അന്തരിന്ദ്രിയനിഗ്രഹ: അന്തരിന്ദ്രിയം നാമ മന:, തസ്യ നിഗ്രഹ: ശ്രവണമനനനിദിദ്ധ്യാസനവ്യതിരിക്തവിഷയേഭ്യോ നിവ്ര്‌ത്തി:. ശ്രവണാദൗ വര്‍ത്തമാനത്വം വാ ശമ:. ശ്രവണം നാമ ഷഡ്‍വിധ ലിംഗൈരശേഷ വേദാന്താനാം അദ്വിതീയവസ്തുനി താത്‍പര്യാവധാരണം.
സൂക്ഷ്മ ശരീരംനാമ കിം ? സൂക്ഷ്മശരീരം എന്നാല്‍ എന്താണ് ?
സൂക്ഷ്മ ശരീരം നാമ അപഞ്ചീക്ര്‌തഭൂതകാര്യം സപ്തദശകലിംഗം, സപ്തദശകം നാമ, ജ്ഞാനേന്ദ്രിയാണി പഞ്ച, കര്‍മേന്ദ്രിയാണി പഞ്ച, പ്രാണാദിവായവ പഞ്ച, ബുദ്ധിര്‍മനശ്ചേതി.
അപഞ്ചീക്ര്‌ത ഭൂതകാര്യങ്ങളെക്കൊണ്ടുണ്ടായതും പതിനേഴ് ലിംഗങ്ങളോടു കൂടിയതുമാണ് സൂക്ഷ്മശരീരം. അഞ്ച്‍ ജ്ഞാനേന്ദ്രിയങ്ങള്‍, അഞ്ച് കര്‍മേന്ദ്രിയങ്ങള്‍, പ്രാണാദി പഞ്ചവായുക്കള്‍, ബുദ്ധി മനസ്സ്‍ എന്നിങ്ങനെ ലിംഗങ്ങള്‍ പതിനേഴ്.
ഇങ്ങനെ പറയപ്പെട്ടിരിയ്ക്കുന്നു -
പഞ്ചപ്രാണ മനോബുദ്ധിദശേന്ദ്രിയ സമന്വിതം
അപഞ്ചീക്ര്‌ത ഭൂതോത്ഥം സൂക്ഷ്മാംഗം ഭോഗസാധനം
പഞ്ചപ്രാണങ്ങള്‍, മനസ്സ്‍ ബുദ്ധി, ദശേന്ദ്രിയങ്ങള്‍, എന്നിവ ചേര്‍ന്നതും, അപഞ്ചീക്ര്‌ത ഭൂതങ്ങളെക്കൊണ്ടുണ്ടാക്കിയതുമായ സൂക്ഷ്മശരീരം (സുഖദു:ഖങ്ങളുടെ) ഭോഗസാധനമാണ്.
ലീനമര്‍ത്ഥം ഗമയതീതി വ്യുല്പത്യാ, ലിംഗശരീരമുച്യതേ. ലീനമായ അര്‍ത്ഥത്തെ കുറിയ്ക്കുന്നു എന്നതിനാല്‍ ലിംഗശരീരമെന്ന്‍ പറയപ്പെടുന്നു.
കഥ ലീനം = എപ്രകാരമാണ് ലീനമായിരിയ്ക്കുന്നത്‍ ?
ശ്രവണമനനാദിനാ ഗമയതി ജ്ഞാപയതി ശീര്യതേ ഇതി വ്യുല്പത്യാ ശരീരമിത്യുച്യതേ.
ശ്രവണമനനാദികള്‍കൊണ്ട് കുറിയ്ക്കുന്നു, അറിയുന്നു, നശിയ്ക്കുന്നു (ശീരണം ചെയ്യുന്നു) എന്ന കാരണംകൊണ്ട് ശരീരമെന്ന്‍ പറയപ്പെടുന്നു.
കഥം ശീര്യതേ ? ഇതി ചേത്‍ = എപ്രകാരം നശിയ്ക്കുന്നു ? എന്നാണെങ്കില് -
അഹം ബ്രഹ്മാസ്മീതി ബ്രഹ്മാത്മൈകവവിജ്ഞാനേന ശീര്യതേ.
ഞാന്‍ ബ്രഹ്മമാണ് എന്നിങ്ങനെ ബ്രഹ്മത്തിന്റെയും ആത്മാവിന്റെയും ഏകത്വത്തെ അറിയുന്നതുവഴി നശിക്കുന്നു.
അന്ത:കരണം നാമ മനോബുദ്ധിശ്ചിത്തമഹങ്കാരശ്ചേതി
മനസ്സ്‍ ബുദ്ധി ചിത്തം അഹങ്കാരം എന്നിവ ചേര്‍ന്നതാണ് അന്ത:കരണം
മനസ്ഥാനം ഗളാന്തം, ബുദ്ധേര്‍വദനം, ചിത്തസ്യ നാഭി: അഹങ്കാരസ്യ ഋദയം
മനസ്സിന്റെ സ്ഥാനം ഗളാന്തമാണ്, കഴുത്ത്‍. ബുദ്ധിയുടെത്‍ മുഖം. ചിത്തത്തിന്റേത്‍ നാഭി, അഹങ്കാരത്തിന്റേത്‍ ഋദയവും.
ഏതേഷാം വിഷയ: ഇവയുടെ വിഷയങ്ങള്‍ യഥാക്രമം =
സംശയനിശ്ചയധാരണാഭിമാനാ: = സംശയം നിശ്ചയം ധാരണ അഭിമാനം എന്നിവയണ്
ചോ: ആത്മാന: കിംനിമിത്തം ദു:ഖം ? ആത്മാവിന് എന്തുകൊണ്ട്‍ ദു:ഖമുണ്ടാകുന്നു ?
ഉ: ശരീര പരിഗ്രഹനിമിത്തം. ശരീരം സ്വീകരിച്ചിരിയ്ക്കുന്നതുകൊണ്ട്‍
നേഹ വൈ സശരീരസ്യ സത: പ്രിയാപ്രിയയോരപഹതിരസ്തീതി ശ്രുതേ:
സശരീരനായ ആത്മാവിന് പ്രിയാപ്രിയങ്ങളില്‍നിന്നും മോചനമില്ലെന്ന് ശ്രുതിയുണ്ട്‍
ചോ: ശരീരപരിഗ്രഹ: കേന ഭവതി ? ശരീരസ്വീകരണം എന്തുകൊണ്ടുണ്ടാകുന്നു ?
ഉ: കര്‍മ്മണാ. കര്‍മ്മം കൊണ്ട്‍.
ചോ : കര്‍മ്മ കേന ഭവതീതി ? കര്‍മ്മം എന്തുകൊണ്ടുണ്ടാവുന്നു
ഉ: രാഗാദിഭ്യ: രാഗാദികള്‍ നിമിത്തം
ചോ : രാഗാദയ: കസ്മാത്‍ ഭവന്തീതി ? രാഗാദികള്‍ എന്തില്‍നിന്നുത്ഭവിയ്ക്കുന്നു
ഉ: അഭിമാനാത്. അഭിമാനത്തില്‍നിന്ന്
ചോ : അഭിമാനോഽപി കസ്മാത് ഭവതി ? അഭിമാനവും എന്തുകൊണ്ടുണ്ടാകുന്നു.
ഉ: അവിവേകാത് . അവിവേകം കാരണം. അവിവേകത്താല്‍.
അവിവേക: കസ്മാത്‍ ഭവതി ? അജ്ഞാനം നാമ അനാദി സദസദ്‍ഭ്യാം അനിര്‍വ്വചനീയം ത്രിഗുണാത്മകം ജ്ഞാനവിരോധിഭാവത്രപം യത്‍ കിന്ഞ്ചിദിതി വദന്തി, അഹമജ്ഞ ഇത്യാദ്യനുഭവാത്‍. "ദേവാത്മ ശക്തിം സ്വഗുണൈര്‍ന്നിഗൂഡാം" ഇത്യാദി ശ്രുതേ:. തസ്മാദജ്ഞാനാദവിവേകീ ജായതേ. അവിവേകാദഭിമാനോ ജായതേ. അഭിമാനാദ്‍ രാഗദയോ ജായന്തേ. രാഗാദിഭ്യ: കര്‍മ്മാണി ജായന്തേ. കര്‍മ്മഭ്യ: ശരീരപരിഗ്രഹോ ജായതേ. ശരീരപരിഗ്രഹാത്‍ ദു:ഖം ജായതേ.
അവിവേകം എന്തുകൊണ്ടുണ്ടാവുന്നു ? അജ്ഞാനം നിമിത്തം. അജ്ഞാനം എന്തുകൊണ്ടുണ്ടാവുന്നു എന്നാണെങ്കില്‍ ഒന്നുകൊണ്ടുമല്ല. സത്തെന്നോ അസത്തെന്നോ നിര്‍വ്വചിയ്ക്കാന്‍ കഴിയാത്തതും ത്രിഗുണാത്മകവും ജ്ഞാനത്തിന് വിരുദ്ധമായ ഭാവത്തോടു കൂടിയതും "ഞാന്‍ അജ്ഞനാണ്" എന്നിങ്ങനെയുള്ള അനുഭവത്താല്‍ പറയപ്പെടുന്നതുമായ അജ്ഞാനം അനാദിയാണ്. "ദേവാത്മശക്തിം സ്വഗുണൈര്‍ന്നിഗൂഢാം" എന്നിങ്ങനെ ശ്രുതിയുണ്ടല്ലൊ. അതിനാല്‍ അജ്ഞാനം നിമിത്തമാണ് അവിവേകിയാകുന്നത്‍. അവിവേകത്തില്‍നിന്ന്‍ അഭിമാനകുണ്ടാവുന്നു. അഭിമാനത്തില്‍നിന്ന്‍ രാഗാദികളുണ്ടാകുന്നു. രാഗാദികള്‍ മൂലം കര്‍മ്മങ്ങളുണ്ടാകുന്നു. കര്‍മ്മങ്ങള്ല്‍നിന്നും ശരീരസ്വീകരണം സംഭവിയ്ക്കുന്നു. ശരീരസ്വീകരണംകൊണ്ട്‍ ദു:ഖമുണ്ടാകുന്നു.
ദു:ഖസ്യ കദാ നിവ്ര്‌ത്തി ? സവ്വാത്മനാ ശരീര പരിഗ്രഹനാശേ സതി ദു:ഖസ്യ നിവ്ര്‌ത്തിര്‍ഭവതി. സര്‍വ്വാത്മപദം കിമര്‍ത്ഥം ? സുഷുപ്ത്യവസ്ഥായാം ദു:ഖേ നിവ്ര്‌ത്തേഽപി പുനരുത്ഥാനസമയേ ഉത്‍പാദ്യമാനത്വാത്‍ വാസനാത്മനാ സ്ഥിതം ഭവതി.
ദു:ഖത്തില്‍ഇന്ന്‍ എപ്പോഴാണ് നിവ്ര്‌ത്തി ഉണ്ടാവുക ? സര്‍വ്വാത്മഭാവത്തില്‍ ശരീരസ്വീകരണത്തിന്റെ നാശം സംഭവിയ്ക്കുമ്പൊള്‍ ദു:ഖനിവ്ര്‌ത്തി ഉണ്ടാകുന്നു. സര്‍വ്വാത്മഭാവം എന്ന്‍ എന്തിനായിട്ടാണ് പറയുന്നത്‍ ? സുഷുപ്ത്യവസ്ഥയില്‍ ദു:ഖനിവ്ര്‌ത്തിയുണ്ടാകുന്നുണ്ടെങ്കിലും ഉണരുന്ന സമയത്ത്‍ വീണ്ടും ഉണ്ടാകുന്നതിനാല്‍ അത്‍ വാസനാരൂപത്തില്‍ സ്ഥിതിചെയ്യുന്നുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ