2013 ഒക്‌ടോബർ 24, വ്യാഴാഴ്‌ച

അനുഭൂതവിഷയാസംപ്രമോഷ: സ്മ്ര്‌തി:


സ്മ്ര്‌തി എന്താണ്‌ 

അനുഭൂതവിഷയാസംപ്രമോഷ:  സ്മ്ര്‌തി:

നേരത്തെ അനുഭവിച്ചിട്ടുള്ള വിഷയങ്ങളെക്കുറിച്ചുള്ള ഓര്‍മ്മയാണ്‌ സ്മ്ര്‌തി എന്ന വ്ര്‌ത്തി.

പതഞ്ജലി യോഗസൂത്രത്തില്‍ സ്മ്ര്‌തി എന്ന ശബ്ദത്തിന്‌ കൊടുത്തിട്ടുള്ള വ്യാഖ്യാനമാണിത്‍. ജന്മജന്മാന്തരങ്ങളായി ജീവന്‍ അനുഭവിച്ചതിന്റെ ഓര്‍മ്മ അവന്റെ സ്മ്ര്‌തിയില്‍ കിടക്കുന്നുണ്ട്‍. എല്ലാ ആഗ്രഹങ്ങളും ഉദയം ചെയ്യുന്നത്‌ അവനവനില്‍ത്തന്നെയാണ്‌. അതിന്‌ ഇന്ദ്രിയങ്ങള്‍ക്ക്‍ അപ്പപ്പോള്‍ അനുഭവവേദ്യമാകുന്നത്‌ ഒരു കാരണമായി തീരുന്നു. ഒരു ദ്ര്‌ശ്യം ഇപ്പോള്‍ കണ്ടാല്‍, അത്‌ എന്റെ സ്മ്ര്‌തിയില്‍ അങ്‍ഗിതമാകുന്നു. അതിനെക്കുറിച്ചുള്ള ഓര്‍മ്മ മെല്ലെമെല്ലെ വിസ്മ്ര്‌തിയിലേയ്ക്ക്‍ നീങ്ങുന്നു. എന്നാല്‍ പിന്നീട്‍ എപ്പോഴെങ്കിലും, അതുപോലത്തെ ഒന്ന്‍ വീണ്ടും ശബ്ദസ്പര്‍ശരൂപരസഗന്ധാദി ഏതെങ്കിലും കാരണത്താല്‍ അനുഭവിയ്ക്കാന്‍ ഇടയായാല്‍ പഴയ സ്മ്ര്‌തി ഉണരുന്നു. അപ്പോള്‍ അതിനോട്‌ മമത തോന്നാന്‍ തുടങ്ങുന്നു. ആ മമതയെ സാക്ഷാല്ക്കരിയ്ക്കാനായി പദ്ധതികള്‍ മനസ്സില്‍ നെയ്ത്‌ കൂട്ടുന്നു. അതിനായി പ്രവര്‍ത്തിയ്ക്കുന്നു, അത്‌ നേടുന്നു. അതില്‍ എന്തെങ്കിലും വിഘ്നം വരുമ്പോള്‍ ക്രോധം വരുന്നു.  പിറന്നുവീണ ഒരു പുതു ജീവന്‌ ആഹാരമായി പാല്‌ കുടിയ്ക്കാനുള്ള അറിവ്‌ അതിന്റെ ബോധത്തില്‍ കിടക്കുന്നു. ജീവികളെല്ലാം ആ ബോധത്തിന്‌ അനുസരിച്ച്‍ ചലിയ്ക്കുന്നു, ചരിയ്ക്കുന്നു, സ്വപ്നം സാക്ഷാല്ക്കരിയ്ക്കുന്നു.  അങ്ങിനെയാണെങ്കില്‍ മനുഷ്യക്കുഞ്ഞിനെ എന്തുകൊണ്ട്‌ പാല്‌ കുടിപ്പിയ്ക്കേണ്ടി വരുന്നു എന്ന സംശയം ഉദിയ്ക്കാം. അത്‌ മാതാവിന്റെയോ മറ്റുള്ളവരുടേയോ വെദ്ധപ്പാടാണ്‌.  പിറന്നുവീണ മനുഷ്യക്കുഞ്ഞ്‍, ആരും അതിനെ സഹായിച്ചില്ലെങ്കില്‍, അമ്മയുടെ കാലിന്റെ പേശികള്‍ അതിനനുസരിച്ച്‍ പ്രവര്‍ത്തിയ്ക്കാന്‍ തുടങ്ങും. ആ പേശികള്‍ ബലപ്പെടുകയും, അത്‍ ആ കുഞ്ഞിനെ തള്ളി മേലോട്ട്‍ കയറ്റുകയും ചെയ്യും. അമ്മയുടെ ഉദരത്തിന്റെ പേശികളും അതിനനുഗുണമായി പ്രവര്‍ത്തിച്ച്‍, ആ കുഞ്ഞിനെ പാല്‌ കുടിപ്പിയ്ക്കാനായി, അതിനെ മുകളിലേയ്ക്ക്‍ കൊണ്ടെത്തിയ്ക്കും.  ഇത്‌ പ്രക്ര്‌തിനിയമമാണ്‌.  അനുഭവിച്ചതില്‍ മാത്രമേ ജീവിയ്ക്ക്‍ ആഗ്രഹമുണ്ടാകൂ എന്ന്‍ ഭാരതീയ ശാസ്ത്രം. അനുഭവിച്ചത്‌ ഈ ജന്മത്തിലെ ജാഗ്രത്തിലോ സ്വപ്നത്തിലോ ആവാം, അതുപോലെ ഏതെങ്കിലും ജന്മത്തില്‍ അനുഭവിച്ചതും ആവാം എന്ന്‍ ഭാരതീയ പഠനം.

അഭിപ്രായങ്ങളൊന്നുമില്ല: