2013 ഒക്‌ടോബർ 19, ശനിയാഴ്‌ച

വിത്തില്‍നിന്നോ വ്ര്‌ക്ഷത്തില്‍നിന്നോ



വസുദേവരുടെ പിതാവ്‍ ശൂരസേനന്റെ മരുമകനും മിത്രവും ഭോജരാജ്യത്തിന്റെ രാജാവുമാണ്‌ കുന്തിഭോജന്‍. അദ്ദേഹത്തിന്‌ സന്താനങ്ങളില്ലായിരുന്നു. സന്താനം എന്ന വാക്കിന്‌ സന്തത സന്താപം എന്നും അര്‍ഥമുണ്ട്‍. കുന്തിഭോജന്റെ അനപത്യതാദു:ഖനിവാരണത്തിനായി, ശൂരസേനന്‌ ജനിയ്ക്കുന്ന പ്രഥമസന്താനത്തെ കുന്തിഭോജന്‌ ദത്ത്‍ കൊടുക്കാമെന്ന്‍ പതിജ്ഞ ചെയ്തിരുന്നു. ശൂരസേനന്‌ പ്രഥമസന്താനലബ്ധിയായി ഒരു പെണ്‍കുഞാണ്‌ പിറന്നത്‌. അവള്‍ക്ക്‍ പ്ര്‌ഥ എന്ന്‍ പേരിട്ടു. പ്ര്‌ഥ അല്ലെങ്കില്‍ പ്രീത എന്നും വിളിയ്ക്കും. ശൂരസേനന്‍ തന്റെ പുത്രിയെ കുന്തിഭോജന്‌ ദത്ത്‍ കൊടുത്തു. കുന്തിഭോജന്റെ രാജധാനിയില്‍ വളരുന്ന കാലത്ത്‍ ഒരിയ്ക്കല്‍ ദുര്‍വാസാവ്‍ ഋഷി അവിടെ വന്ന്‌ കുറച്ചുദിവസം താമസിയ്ക്കുന്നു. മഹര്‍ഷിയ്ക്ക്‍ സ്വാധ്യായത്തിനും നിത്യകര്‍മ്മാനുഷ്ഠാനങ്ങള്‍ക്കും മറ്റും സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ ഒരാളെ അന്വേഷിച്ച രാജാവിന്‌ ആരേയും കണ്ടെത്താന്‍ സാധിച്ചില്ല. അങ്ങിനെ പ്രീതയെ അതിനായി ചട്ടംകെട്ടി. ഒരു ഋഷിസേവ ചെയ്യാനുള്ള സദ്‍ഭാഗ്യം തനിയ്ക്ക്‍ കിട്ടിയതില്‍ പ്രീത അതിപ്രീതയായി. ദിവസങ്ങള്‍ക്കുശേഷം, തന്റെ വ്രതാനുഷ്ഠാനങ്ങളെല്ലാം അവസാനിപ്പിച്ച്‍  മഹര്‍ഷി രാജധാനിയില്‍നിന്നും പ്രസ്ഥാനത്തിന്‍ ഒരുങ്ങി. പ്രീയയുടെ സേവനതല്‍പരതയില്‍ അതീവസന്തുഷ്ടനായ ദുര്‍വ്വാസാവ്‍ മഹര്‍ഷി, അവള്‍ക്ക്‍ എന്തെങ്കിലും സമ്മാനം കൊടുക്കണമെന്ന്‍ തോന്നിയതിന്റെ ഫലമായി വരപ്രസാദം നല്കി. പു്ത്രീ,  നീ, ഏത്‍ ദേവതയെ ഉപാസിയ്ക്കുന്നുവോ, സ്മരിയ്ക്കുന്നുവോ, ആ ദേവത നിനക്ക്‍ അഭീഷ്ട സിദ്ധി നല്‍കും, അതിനായിക്കൊണ്ട് ഞാന്‍ നിനക്കൊരു മന്ത്രം ഉപദേശിയ്ക്കുന്നു. ആ വരമന്ത്രവും ഏറ്റുവാങ്ങിക്കൊണ്ട്‍  പ്രീത എന്ന പെണ്‍കുട്ടി വളര്‍ന്നു. കുന്തിഭോജന്റെ മകളായി വളര്‍ന്നതുകൊണ്ട്‍, പ്രീത, കുന്തി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

കുന്തി എന്ന ശബ്ദത്തിന്‌, പ്ര്‍ഥ്വി -ഭൂമി- എന്ന്‍ അര്‍ഥമുണ്ട്‍. കുണ്ഡം (കുണ്ട്‍ എന്ന മലയാളത്തില്‍) എന്നും അര്‍ഥമുണ്ട്‍. ഉത്ഭവസ്ഥാനം എന്ന്‍ അര്‍ഥം വരുന്ന യോനി എന്നും കുന്തി എന്ന വാക്കിനര്‍ഥമുണ്ട്‍. സകല ചരാചരങ്ങളും ഉത്ഭവിയ്ക്കുന്നത്‍  ഭൂവില്‍നിന്നാണല്ലൊ.  ഭൂമി സദാ സൂര്യനെ ഉപാസിച്ചുകൊണ്ടിരിയ്ക്കുന്നു കാരണം സൂര്യനാണ്‌ ഭൂമിയ്ക്ക്‍ താങ്ങ്‍. അതുകൊണ്ട്‍ കുന്തി എന്ന ശബ്ദത്തിന്‌ സൂര്യന്റെ ഉപാസക, അല്ലെങ്കില്‍ സൂര്യന്റെ പ്രിയതമ, സൂര്യന്റെ കാമുകി (ലവര്‍ ഓഫ്‍ സണ്‍) എന്ന അര്‍ഥവും പറയും. പ്ര്‌ഥ്വിയെ സദാ ഊഷ്മളമാക്കി നിലനിര്‍ത്തുന്നത്‌ സൂര്യദേവനാണ്‌. പ്ര്‌ഥ്വി എപ്പോഴും സൂര്യദേവനെ പ്രാര്‍ഥിച്ചുകൊണ്ടുമിരിയ്ക്കുന്നു. സൂര്യന്‍ തന്റെ പ്രിയതമയായ പ്ര്‌ഥ്വിയെ, സ്വന്തം പ്രകാശത്താല്‍ അനുഗ്രഹിച്ചില്ലെങ്കില്‍, പ്ര്‌‌ഥ്വിയുടെ ഊഷ്മളത നശിച്ച്‍ അത്‌ ഊഷരമായി മാറും. സൂര്യന്റെ ചൂടേറിയ കിരണങ്ങളാണ്‌ ഭൂമിയില്‍ വര്‍ഷമുണ്ടാകുന്നത്‍. ജലം ചൂടില്‍ നിന്നാണുണ്ടാകുന്നത്‍, അഗ്നിയില്‍ നിന്ന്‍. ആകാശാത്‍ വായു, വായോര്‍ അഗ്നി, ആഗ്നേര്‍ ആപ (ആപ=ജലം). ചൂടുള്ളിടത്ത്‍ ജലം ഉണ്ടാകുന്നു എന്ന്‍ നമുക്കും അറിയാമല്ലൊ.  കര്‍ണ്ണന്‍ എന്ന ശബ്ദത്തിന്‌, സസ്യലതാദികള്‍, വനസ്പതി, ഔഷധി എന്ന്‍ അര്‍ഥം. പ്ര്‌ഥ്വിയില്‍ സൂര്യന്‍ കനിഞ്ഞ്‍ അനുഗ്രഹിച്ച്‍ തന്റെ കിരണങ്ങള്‍ മുഴുവനും വിതച്ചു, തത്‍ഫലമായി, കര്‍ണ്ണന്‍ ജനിച്ചു. ഓഷധി, വനസ്പതികള്‍ സമ്ര്‌ദ്ധമായി. അത്‌ വളര്‍ന്ന്‍ പ്ര്‌ഥ്വിയെ പുഷ്പിണിയാക്കി. കഥയുടെ പലതലങ്ങളില്‍ ഒരു  തലത്തിലുള്ള വൈദിക രൂപം ഇതാണ്‌.

ദാനശീലത്തില്‍ കര്‍ണ്ണനെപ്പോലെ എന്ന്‍ പ്രമാണം പറയുമ്പോള്‍, സസ്യലതാദികള്‍, ഓഷധികള്‍, സ്വയം ഒന്നും ഭുജിയ്ക്കുന്നില്ല. എല്ലാം മറ്റുള്ളവര്‍ക്കായി, സ്വയം ഒന്നും കയ്യില്‍ വെയ്ക്കാതെ, യാതൊരു പ്രതിഫലവും ഇച്ഛിയ്ക്കാതെ, വെറുതെ കൊടുക്കുന്നു, ദാനം ചെയ്യുന്നു.  സ്വന്തം അസ്തിത്ത്വത്തെയും നശിപ്പിയ്ക്കാന്‍ തയ്യാറാകുന്നു. എന്റെ നിലനില്‍പ്പിനെ ബാധിയ്ക്കുന്ന ദാനം ചെയ്യാന്‍ ഞാന്‍ തയ്യാറാകുമോ..  ശീതളിമ ജലത്തിന്റെ ധര്‍മ്മമാണ്‌, അതുപോലെ ദാനമാണ്‌ വനസ്പതിയുടെ ധര്‍മം. ഇതുകൊണ്ടാണ്‌ ദാനത്തില്‍ കര്‍ണ്ണന്‍ എന്ന്‍ പ്രമാണം. ദാനം കൊടുക്കാതെ കര്‍ണ്ണന്‌ ഇരിയ്ക്കാന്‍ പറ്റില്ല, കാരണം കര്‍ണ്ണധര്‍മ്മംതന്നെ ദാനമാണ്‌. സ്വന്തം കവചകുണ്ഡലങ്ങടക്കം (ചെടിയുടെ തോലും മൊരിയും ഇലയും വേരും ഒക്കെ) ദാനം ചെയ്തത്‌, ദാനം തന്റെ ധര്‍മ്മമായതുകൊണ്ടാണ്‌.  ആ കര്‍ണ്ണന്റെ (ഓഷധിയുടെ) മാതാവായ കുന്തി (പ്ര്‌ഥ്വി) യുടെ ഓരോ മക്കളും ഓരോ ഔഷധങ്ങളാണ്‌, യുധിഷ്ഠിര, ആര്‍ജ്ജുന, ഇത്യാദികള്‍ ഔഷധനാമങ്ങളാണ്‌. മറ്റ്‍ പേരുകളും അങ്ങിനെത്തന്നെ. സഹദേവ അല്ലെങ്കില്‍ സഹദേവി എന്നത്‌ പൂവാംകുറുന്തിലയാണ്‌. മാനാപമാനങ്ങള്‍ക്കധീനന്‍, കുലമില്ലാത്തവന്‍ നകുലനും.  ആ പ്ര്‌ഥയുടെ മക്കളില്‍ ഒരാളെ, കുരുക്ഷേത്രയുദ്ധത്തില്‍, സൂര്യന്‍ അസ്തമിയ്ക്കുന്നതോടെ, യുദ്ധത്തിനുശേഷം, ക്ഷീണിച്ച്‍, തേരില്‍ത്തന്നെ ഇരിയ്ക്കുന്ന, ഒരു അര്‍ജ്ജുനനെ നമുക്ക്‍ കാണാം. ആ സമയത്ത്‍ ക്ഷീണിച്ചു വലഞ്ഞ, തേരില്‍ പൂട്ടിയിരിയ്ക്കുന്ന, അര്‍ജ്ജുനന്റെ അശ്വങ്ങള്‍ക്ക്‍, കുതിരകള്‍ക്ക്‍, ഈ മഹാമണ്ണില്‍ അവതാരം ചെയ്ത, സാക്ഷാല്‍ ഭഗവാന്‍, ശ്രീക്ര്‌ഷ്ണന്‍, ജലപാനം ചെയ്യിയ്ക്കുന്ന രംഗം നമുക്ക്‍ കാണാം. സ്വയം ഭഗവാന്‍ കുതിരകള്‍ക്ക്‍ ജലപാനം ചെയ്യിയ്ക്കുന്നു.  മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ഭഗവാനെപ്പോലും വേലക്കാരനാക്കാന്‍ കഴിയുന്ന ഒരു മനുഷ്യന്‍. അത്രയും കഴിവുള്ള വ്യക്തികള്‍, മുകളില്‍ സൂചിപ്പിച്ച കുന്തിയില്‍ നിന്നേ ജനിയ്ക്കൂ. ഒരു വേശ്യയില്‍നിന്ന്‍ ജനിയ്ക്കില്ല. അതിന്‌ ജന്മജന്മാന്തരങ്ങളുടെ തപസ്സ്‍ അനിവാര്യമാണ്‌. ഈശ്വരനെപ്പോലും വേലക്കാരനാക്കാന്‍ പറ്റുന്ന മഹദ്‍വ്യക്തികള്‍ കുന്തിയെപ്പോലത്തെ അമ്മമാരില്‍നിന്നേ ഉത്ഭവിയ്ക്കൂ.

ശ്രീരാമന്‍ ലക്ഷ്മണന്‍ ഭരതന്‍ ശത്രുഘ്നന്‍ ശ്രീക്ര്‌ഷ്ണന്‍, യേശുക്രിസ്തു ഇവരൊക്കെ സ്ത്രീരുപുരുഷസംയോഗമില്ലാതെ ജനിച്ചതാണ്‌.  മക്കള്‍ അച്ഛന്‌ (തന്തയ്ക്ക്‍) പിറക്കണമെന്ന്‍ തലമുറകളായി കേട്ടുവളര്‍ന്ന എനിയ്ക്ക്‍ അച്ഛനില്ലാതെ പിറന്നു എന്ന്‍  കേട്ടാല്‍ അസ്വീകാര്യമാണെന്ന്‍ മാത്രമല്ല തോന്ന്യാസവും. അതിന്‌ ആധുനിക ശാസ്ത്രത്തിന്റെ  ഒരു സര്‍ട്ടിഫിക്കറ്റും ഉണ്ട്‍.

ഇടിവെട്ടി മഴപെയ്യുമ്പൊള്‍ അതില്‍നിന്ന്‍ എന്തെല്ലാമാണ്‌ ജനിയ്ക്കുന്നത്‍. ചിലയിടത്ത്‍ ചില ചെടികള്‍ വീഴുന്നു, ചിലയിടത്ത്‍ മത്സ്യങ്ങള്‍ വീഴുന്നു, ചുകന്ന വെള്ളം വീഴുന്നു, ആസിഡ്‍ വീഴുന്നു.  റോഡരികില്‍നിന്നോ കാട്ടില്‍നിന്നോ ഒരു ചോരക്കുഞ്ഞിനെ കണ്ടുകിട്ടിയാല്‍ അത്‌ ആരോ ഉപേക്ഷിച്ച്‍ പോയതാണ്‌ എന്ന ഒരു തീരുമാനത്തില്‍ എത്താനേ ഇന്ന്‍ എനിയ്ക്ക്‍ കഴിയൂ. കാരണം ആധുനിക ശാസ്ത്രത്തില്‍ ബീജമില്ലാതെ വ്ര്‌ക്ഷമുണ്ടാവാന്‍ പാടില്ല. പുതിയ ബീജങ്ങളെ ഉണ്ടാക്കുന്നതും പഴയ ദു:ഷ്ട ബീജങ്ങളെ നശിപ്പിയ്ക്കുന്നതും ഇടിയാണ്‌. മേഘത്തിലൂടെ, ജലത്തിലൂടെ, പുതിയ പുതിയ ബീജങ്ങള്‍ ഭൂമാവിലെത്തുകയും പുതിയ ജീവജാലങ്ങള്‍ ജന്മമെടുക്കുകയും ചെയ്യുന്നു. ഒരു മഴപെയ്ത്‌ പോയാല്‍, എത്രയോ പുതിയ  ജനുസ്സുകള്‍ ഉണ്ടാകുന്നു. എത്രയോ പുതിയ രോഗങ്ങള്‍ വരുന്നത്‍, ഇടിയില്‍നിന്നുണ്ടായ അണുക്കള്‍ ജലത്തിലൂടെ ഭൂമിയില്‍ പതിച്ചതാണ്‌.   രോഹന്തി സര്‍വ്വ ബീജാനി, സര്‍വ്വാ ബീജാനി രോഹന്തി, എന്ന വൈദിക മന്ത്രത്തിന്റെ പൊരുള്‍, ഇടിമിന്നലില്‍നിന്നും സകല പുതിയ ബീജങ്ങളും ഉണ്ടാകുന്നു എന്നും ദുഷ്ട ബീജങ്ങള്‍ ഇടിയില്‍ നശിയ്ക്കുന്നു എന്നും പഠിയ്ക്കാതെ, എന്റെ യുക്തിയ്ക്ക്‍ നിരക്കുന്ന അപ്രാമാണിക രീതിയില്‍ വ്യാഖ്യാനിച്ച്‍ കൊടുക്കുമ്പോള്‍, സത്യത്തില്‍നിന്നകന്നു പോകുന്നു. ഇന്ദ്രിയപരതയുടെ ബാഹ്യലോകത്തിലെ വിഷയങ്ങളിലേയ്ക്ക്‍ മനസ്സിനെ ആവാഹിച്ചാനയിയ്ക്കുമ്പോള്‍, ആന്തരിക സത്യത്തെ ഞാന്‍ നിഷേധിയ്ക്കുകയാണ്‌ ചെയ്യുന്നത്‍. പുതിയ ഒരു ചെടി വളപ്പില്‍ വളര്‍ന്നുകണ്ടാല്‍, അതിന്റെ ബീജം എവിടെനിന്ന്‍ എങ്ങിനെ ഏത്‌ കാറ്റില്‍ പറന്നുവന്നാണ്‌ ഇവിടെ എത്തിയത്‌ എന്നാണ്‌ ആകെ ചിന്തിയ്ക്കുന്നത്‌. എന്നാല്‍ അത്‌ പര്‍ജ്ജന്യനില്‍നിന്നാണ്‌ ഉണ്ടായത്‍ എന്ന തീരുമാനിയ്ക്കാനുള്ള കഴിവൊ അറിവൊ ഒന്നും ആധുനികനില്ല.

മക്കള്‍ അമ്മയ്ക്ക്‍ ജനിയ്ക്കണം എന്ന്‍ ഭാരതീയ പഠനങ്ങള്‍ ഉദ്‍ഘോഷിയ്ക്കുന്നുണ്ട്‍. വരദാനത്തിന്റെ മാഹാത്മ്യംകൊണ്ട്‍, സൂര്യഭഗവാനെ സ്മരിച്ചനേരം സൂര്യന്‍ പ്രത്യക്ഷപ്പെടുകയും, ആ കന്യകയ്ക്ക്‍ വിധേയനായി നില്‍ക്കാനല്ലാതെ, എന്തെങ്കിലും ഉപകാരം ചെയ്യാതെ തിരിച്ചുപോകാന്‍ പറ്റില്ലെന്നും സൂര്യഭഗവാന്‍ അറിയിച്ചപ്പോള്‍ തന്റെ മനോഗതം അവതരിപ്പിച്ച ആ കന്യകയില്‍ ബീജാശ്ലേഷണം നടത്തി‍ ചാരിതാര്‍ത്ഥ്യത്തോടേ തിരിച്ചുപോകുന്ന സൂര്യഭഗവാന്റെ ചിത്രം നമുക്ക്‍ കാണാം.  യേശുക്ര്‌സ്തുവും അതുപോലുള്ള മറ്റ്‍ ചില മഹാത്മാക്കളും അമ്മയ്ക്ക്‍ ജനിച്ചവരാണ്‌. അമ്മയ്ക്ക്‍ ജനിച്ചവര്‍ അച്ഛന്‌ ജനിച്ചവരേക്കാള്‍ ഉത്‍ക്ര്‌ഷ/വിശേഷ ഭാവങ്ങളുള്ളവരാണ്‌. എന്തേ യേശുക്രിസ്തുവിനെ ആരും തന്തയില്ലാത്തവനെന്ന്‍ വിളിച്ച്‍ കാണുന്നില്ലല്ലൊ. ഒരു മണ്ണുകൊണ്ടുണ്ടാക്കിയ കുടത്തില്‍ കുറച്ച്‍ ചെമ്പരുത്തി പൂക്കളിട്ട്‍  അതിനെ നന്നായി ചുകന്ന പട്ടുകൊണ്ട്‍ മുഖം മൂടികെട്ടിയിട്ട്‍, അടുത്ത ദിവസം രാവിലെ തുറന്നുനോക്കിയാല്‍ അതില്‍ അരിയ്ക്കുന്ന ചില ജീവികളെ കാണാം.  ഇതിനൊന്നും സംയോഗം ആവശ്യമില്ല. ആ പൂവില്‍ ഏതെങ്കിലും പ്രാണികള്‍ ആദ്യമേ മുട്ടയിട്ടിട്ടുണ്ടാവും, അതാണ്‌ ജീവികളായി പിറ്റേ ദിവസം കണ്ടത്‍ എന്ന്‍ ശാസ്ത്രം പറയും. എന്നാല്‍ ഒരു തേരട്ടയാണ്‌ ഉണ്ടായതെങ്കില്‍, തേരട്ട  അതിന്റെ വംശവര്‍ദ്ധനവിന്‌ ഇന്നേവരെ ചെമ്പരത്തിപ്പൂ തേടി നടക്കുന്നതൊന്നും ആരും കണ്ടിട്ടില്ല, മാത്രമല്ല, ശാസ്ത്രീയമായും അതിന്‌ തെളിവുകളില്ല.

ഇതെല്ലാം തന്ത്രസാധനയിലും തന്ത്രാഗമങ്ങളിലുമെല്ലാം ധാരാളം ഉപയോഗിയ്ക്കുന്നതാണ്‌. ഇത്തരത്തിലുള്ളതൊന്നും ഭാരതീയതയില്‍ പുതുമയുണ്ടാക്കുന്നില്ല.  ചത്ത കോഴിയെ പറപ്പിയ്ക്കുന്ന ആചാര്യന്മാര്‍ ഇന്നും ധാരാളമുണ്ട്‍. തന്റെ വാണിയാല്‍ മഴ പെയ്യിപ്പിച്ച സംഗീതകുലപതിയെ നാം കാണാതെ പോകുന്നു. ചെമ്പൈ ഭാഗവതരും ടാര്‍സനും ഒക്കെ നമ്മുടെ ജീവിയ്ക്കുന്ന ഉദാഹരണങ്ങളായിട്ടും നാം അതൊക്കെ നിഷേധിയ്ക്കുന്നു. അഗ്നിയുടെ നടുവില്‍ ഒരു രോമംപോലും കത്തിനശിയ്ക്കാതെ ശാന്തിയോടെ ഇരിയ്ക്കുന്ന യോഗീശ്വരന്‍ ഇന്നും തഞ്ചാവൂരിലുണ്ട്‌, അവിടെയൊന്ന്‍ പോയി സ്വയം അത്‍ കണ്ട്‍ അനുഭവവേദ്യമാവണം. ഹീരാ രത്തന്‍ മാനേക്‌ എന്ന ഒരു വ്യക്തി എഴുപത്തഞ്ച്‌ വയസ്സായിട്ടുള്ള ആളാണ്‌, അദ്ദേഹം ഒന്നും ആഹരിയ്ക്കാതെയും ഒരു മിനിറ്റുപോലും ഉറങ്ങാതെയും എത്രയോ വര്‍ഷങ്ങളായി കോഴിക്കോട്‌ എന്ന നഗരത്തില്‍ ജീവിയ്ക്കുന്നു. അങ്ങിനെ എത്രയെത്ര വ്യക്തികള്‍ ഹിമാലയത്തിലും മറ്റും ജീവിയ്ക്കുന്നു. അതൊക്കെ നിഷേധിച്ച്‍ മുന്നേറുന്ന ജനതയ്ക്ക്‍ എല്ലാത്തിനും ആധുനിക സയന്‍സ്‌ സാക്ഷ്യപ്പെടുത്തിയാല്‍ വിശ്വാസയോഗ്യമാവുന്നു. വിശദവും ഗഹനവുമായ പഠനങ്ങളുടെ അഭാവത്താലാണ്‌ ഇതൊക്കെ ഉണ്ടാകുന്നത്‌.. ഒരു പുരുഷബീജം ഒരു കോശവും ഒരു ആര്‍ത്തവം ഒരു കോശവും തമ്മില്‍ ചേര്‍ന്നാല്‍ രണ്ട്‍ കോശങ്ങളാണ്‌. എന്നാല്‍ ഇത്‍ ഒരു കോശമായി പരിണമിയ്ക്കുന്നു., ശാസ്ത്രത്തിനുതന്നെ വിപരീതമായിട്ടാണ്‌ സംഭവിയ്ക്കുന്നത്‍. ഇതിനെ ഏകകോശജീവി, സൈഗോട്ട്‍, എന്ന്‍ വിളിയ്ക്കുന്നു. രണ്ട്‍ കോശങ്ങള്‍ ചേര്‍ന്നാല്‍ അത്‌ ഇരട്ടിച്ച്‍ നാല്‌ കോശമാവണം, സയന്‍സ്‌ പ്രകാരം. അത്‍ ആവുന്നില്ല, ഒരു കോശമാണ്‌ ആവുന്നത്‌. ആധുനിക സയന്‍സിന്റെ അന്ധവിശ്വാസത്തിനടിമപ്പെട്ടവരോട്‌ ഇതിനുള്ള ഉത്തരം പറയാന്‍ പറഞ്ഞാല്‍, കൈമലര്‍ത്തുകയല്ലേ ചെയ്യുക. എന്നിട്ടും അതിനെ മുഴുവനും വാരിപ്പുണരുന്ന മനുഷ്യന്‌ എന്നാണ്‌ നല്ല ബുദ്ധി വരിക. മതിയുണ്ടെങ്കിലൊക്കെ മതിയിത്‌.  ഒരു മരത്തിന്റെ കോശത്തെ ലബോറട്ടറിയില്‍ വികസിപ്പിച്ച്‍ മറ്റൊരു മരം ഉണ്ടാക്കുന്ന രീതിയില്‍ത്തന്നെ ശരീരത്തില്‍നിന്ന്‍ ഒരു കോശത്തെ എടുത്ത്‍ ലബോറട്ടറിയില്‍ വികസിപ്പിച്ചാല്‍ അതില്‍നിന്ന്‍ മനുഷ്യനെ നിര്‍മ്മിയ്ക്കാം. ഇത്‍ ഭാരതീയ പഠനമാണ്‌. മരത്തിന്റെ കോശംകൊണ്ട്‍  മറ്റൊരു മരം ഉണ്ടാക്കുന്നു, അതിനെ സെറികള്‍ച്ചര്‍ എന്ന്‍ പറയുന്നു. അതേ ശാസ്ത്രം പഠിച്ച്‍ ബിരുദം നേടിയവര്‍ക്ക്‍ വിത്ത്‍ ഇല്ലാതെ എങ്ങിനെ മരം ഉണ്ടായി എന്ന സംശയം ഉണ്ടാകുന്നു. രണ്ടും അവന്‍ പഠിച്ചതാണ്‌. മരം ഉണ്ടാവാന്‍ വിത്ത്‍ വേണ്ട എന്ന്‍ ശാസ്ത്രംതന്നെ പഠിപ്പിക്കുന്നു. സസ്യത്തിന്റെ കൊശത്തിനെ പരിണമിപ്പിച്ചിട്ടാണ്‌ തൈകള്‍ ഉണ്ടാക്കുന്നത്‍. ഈ സത്യം മറന്നുപോകുന്നു. മനസ്സിനെ സ്വസ്വരൂപത്തിലൂടേ ഒന്ന്‍ കൈപിടിച്ച്‍ കൊണ്ടുപോയി നോക്കൂ. എല്ലാ സംശയങ്ങളും നിവര്‍ത്തിയ്ക്കപ്പെടും. വിശന്നുകരയുന്നവനെ കണ്ടിട്ട്‍ എന്റെ മനസ്സില്‍ കരുണയോ അനുകമ്പയോ ഉണ്ടാകുന്നതുകൊണ്ട്‍ അവന്‌ വലിയ ഗുണമൊന്നുമില്ല മറിച്ച്‍ അവന്റെ വിശപ്പിനുള്ള പരിഹാരം ഉണ്ടാക്കിക്കൊടുത്താല്‍, അവന്റെ ഋദയഗുഹരസ്ഥിതനായ ബ്രഹ്മരൂപമായ വൈശ്വാനരന്‍ ത്ര്‌പ്തനായാല്‍, ഈശ്വരക്ര്‌പയും ആ വ്യക്തിയുടെ സ്നേഹോദാത്തമായ അനുഗ്രഹവും നമ്മിലേയ്ക്ക്‍ ഒഴുകും. മാനവ മനസ്സിന്റെ ഭാവോന്മീലനങ്ങളായ തലങ്ങളില്‍ വിഹരിയ്ക്കുവാനുള്ള കഴിവ്‌ നേടുന്നതോടെ അപരന്റെ അനുഭവങ്ങള്‍ സ്വാനുഭൂതിയിലേയ്ക്കെത്തിയ്ക്കും.

അഭിപ്രായങ്ങളൊന്നുമില്ല: