കാലനിര്‍ണ്ണയം
ആരോഗ്യ ദൃഡ ഗാത്രനായ ഒരു മനുഷ്യന്റെ ശ്വാസോ ച്ച്വാസ സമയമാണ് " പ്രാണ കാലം " എന്ന് പറയുന്നത് .ഇത് 4 സെക്കന്ഡ് ആണ്. ഇങ്ങിനെ 6 പ്രാണകാലസമയം കൂടുമ്പോള്‍ 24 സെക്കണ്ട് ആകുന്നു .അതായതു ഒരു വിനാഴിക. രണ്ടര വിനാഴിക = 1 മിനുട്ട് ( 60 സെക്കണ്ട് ).. 24 മിനുട്ട് = 60 വിനാഴിക .24 മണിക്കൂര്‍ = 60 നാഴിക അതായതു ഒരു ദിവസം.. ഒരു സാവന ദിവസം = 21600 പ്രാണകാലം .ഒരു ദിവസം ഒരു മനുഷ്യന്‍ 21600 ശ്വാസോ ച്ച്വാസം ചെയ്യുന്നു. സൂര്യ സിദ്ധാന്ത പ്രകാരം 365 ദിവസം 15 നാഴിക,22 വിനാഴിക = ഒരു വര്ഷം . 54 ഗുര്‍വ ക്ഷം = ഒരു സൌര സംവത്സരം .കൃതയുഗം 4800 ദെവ വര്‍ഷവും 17,28000 മനുഷ്യ വര്‍ഷവും,ത്രേതായുഗം 3600 ദെവ വര്‍ഷവും 12,96000 മനുഷ്യ വര്‍ഷവും, ദ്വാപര യുഗം 2100 ദെവ വര്‍ഷവും 7,56000 മനുഷ്യ വര്‍ഷവും, " കലിയുഗം" "1200 ദെവ വര്‍ഷവും" " 4,32000" മനുഷ്യ വര്‍ഷവും ആകുന്നു.ആകെ ചതുര്‍ യുഗം 12000 ദേവ വര്‍ഷവും 43,20,000 മനുഷ്യ വര്‍ഷവും ആകുന്നു. ഇപ്രകാരം ഉള്ള 1000 ചതുര്‍ യുഗം ആണ് ഒരു " ബ്രമ്ഹകല്പം അഥവാ ബ്രമ്ഹാവിന്റെ ഒരു പകല്‍ " എന്ന് പറയുന്നത് .അത്ര തന്നെ ബ്രമ്ഹാവിന്റെ ഒരു രാത്രിയും .. എല്ലാ ഗ്രഹങ്ങളും മേടം രാശിയുടെ പ്രഥമ വികലയില്‍ പ്രവേശിക്കുമ്പോള്‍ ആണ് കല്പ്പാരംഭം . ഇപ്പോള്‍ നടക്കുനന്തു ശ്വേതവരാഹ കല്പം ആണ്.. ഓരോ കല്പ കാലങ്ങളിലും ആദ്യാവ സാന കാലങ്ങളില്‍ മുമ്മൂന്നു ചത്രുയുഗം സന്ധി കാലങ്ങള്‍ ആകയാല്‍ ബാക്കിയുള്ള 994 ചതുര്‍ യുഗത്തില്‍ 14 മനുക്കള്‍ ഭരണം നടത്തുന്നു . ഓരോ മനുവിന്റെ കാലവും 71 ചതുര്‍ യുഗം വീതം ആണ് . ഏഴാമത്തെ മന്വന്തരത്തില്‍ ഇരുപത്തി എട്ടാമത്തെ ചതുര്‍ യുഗത്തില്‍ ഉള്ള കലിയുഗം ആണ് ഇപ്പോള്‍ നടക്കുന്നത് . (20013)
കാലം ഉണ്ടോ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ