2013 ഒക്‌ടോബർ 24, വ്യാഴാഴ്‌ച

ശബ്ദവും രൂപവും



ശബ്ദവും രൂപവും

സമഷ്ടിവ്യാപിയായ അരൂപിയായ ഈശ്വരന്‍ ഓം എന്ന ശബ്ദ ശ്രവണത്താല്‍ വ്യഷ്ടിയില്‍ ഓംകാരരൂപത്തില്‍ പ്രകടമാകുന്നു. ഓം എന്ന്‍ ഉച്ചരിയ്ക്കുമ്പോള്‍, ദേവനാഗരി ഭാഷയില്‍ ഓം (ऒं) എന്ന്‍ എഴുതുന്ന രൂപത്തില്‍ അണ്ണാക്കില്‍ ചെറുനാവ്‌ നില്‍ക്കുന്നിടത്ത്‍, ആ രൂപം പ്രകടമാകുന്നു. എല്ലാം ശബ്ദങ്ങള്‍ക്കും, ശബ്ദത്തിന്റെയും മനസ്സിന്റെയും സംയോഗത്താല്‍,  ശബ്ദത്താല്‍ സര്‍ജ്ജിതമാകുന്ന സകല രൂപങ്ങള്‍ക്കും അധിഷ്ഠാനം ഓംകാരമായതുകൊണ്ട്‌, വ്യക്തി ആ ഓംകാരരൂപത്തിനു പുറമെ, അതിന്‌ പല രൂപങ്ങളും നല്‍കുന്നു. അരൂപതയില്‍ നിന്ന്‍ സ്വരൂപതയിലേയ്ക്ക്‍ വരുന്നു. സ്വരൂപത കൈവരുന്നതോടെ അതിന്‌ സ്പര്‍ശനഗുണം സര്‍ജ്ജിക്കപ്പെടുന്നു. രൂപഭാവം വരുന്നതോടെ അത്‌ ഗുണാധീനമാകുന്നു, ഗുണങ്ങള്‍ ഉള്ളതായി തീരുന്നു. ഗുണങ്ങളെ മൂന്നായി തിരിയ്ക്കുന്നു. സത്വം, രജസ്സ്‍, തമസ്സ്‍. ഈ മൂന്നു ഗുണങ്ങളും അതില്‍ നിഹിതമായി തീരുന്നു. ഈ ഗുണങ്ങളാല്‍ നിഹിതമായ സകലതും ഗന്ധങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാകുന്നു. അതോടെ അത്‌ ഭൂതങ്ങളാ യി തീരുന്നു. പഞ്ചഭൂതങ്ങള്‍. അപ്പോള്‍‍ സ്ര്‌ഷ്ടിയായി. ശബ്ദത്തിന്‌ രൂപം നല്‍കുന്നത്‌ ശബ്ദത്തിലടങ്ങിയിട്ടുള്ള തന്മാത്രകളാണ്‌, നഗ്നനേത്രങ്ങള്‍ക്ക്‍ അതീതമാണ്‌ ശബ്ദതന്മാത്രകള്‍. ഈ തന്മാത്രകളുടെ സാന്ദ്രീകരണത്താല്‍ രൂപം തെളിയുന്നു. ശബ്ദം, അത്‌ ഉച്ചരിയ്ക്കുന്നതോടെ അസ്തമിയ്ക്കുന്നില്ല, അതില്‍നിന്ന്‍ രൂപവും, രൂപത്തില്‍നിന്ന്‍ രസവും, രസത്തില്‍നിന്ന്‍ ഗന്ധവും ഉരുത്തിരിയുന്നു. ഏതൊരു ശബ്ദവും സ്വന്തം നാവില്‍നിന്ന്‍ പുറപ്പെടുന്നതിനുമുമ്പ്‌ ചിന്തിയ്ക്കുക. ഒരൊറ്റ വാക്ക്‍ മതി, ഒരാളുടെ വിനാശത്തിന്‌, ഒരൊറ്റ വാക്കുമതി, ഒരാളെ പുന: ജീവിതത്തിലേയ്ക്ക്‍ കൊണ്ടുവരാന്‍. 

അഭിപ്രായങ്ങളൊന്നുമില്ല: