2013 ഒക്‌ടോബർ 19, ശനിയാഴ്‌ച

ശ്രേയാന്‍ സ്വധര്‍മോ വിഗുണ:
പര ധര്‍മ്മാത്‍ സ്വനുഷ്ഠിതാത്‍
സ്വധര്‍മേ നിധനം ശ്രേയ:
പരധര്‍മോ ഭയാവഹ:

സ്വധര്‍മം അറിയാതിരിയ്ക്കുന്നതുകൊണ്ടും മറ്റ്‍ ധര്‍മങ്ങളെക്കുറിച്ച്‍ അറിയുന്നതുകൊണ്ടും, അറിഞ്ഞത്‌ ശരിയായും അറിയാത്തത്‍ ശരിയല്ലാതേയും തോന്നുന്നു. എന്നാല്‍, സ്വധര്‍മം എന്താണെന്ന്‍ അറിഞ്ഞാലും ഇല്ലെങ്കിലും അത്‌ പൂര്‍വ്വന്മാര്‍ ആചരിച്ചതിനനുസരിച്ച്‍  അറിയുന്നത്‍പോലെ നിറവേറ്റിയിട്ട്‍ അതില്‍ത്തന്നെ ജീവിച്ച്‍ തീര്‍ത്താല്‍ ആ ജീവിതം ശ്രേയസ്കരമാണ്‌ എന്ന്‍ താല്‍പര്യം.

തന്റെ ശ്രേയസ്സിനുള്ളത്‌ അരുളാനാണല്ലോ ഭഗവാനോട്‍ അര്‍ജ്ജുനന്‍ പറഞ്ഞത്‌. അതുകൊണ്ട്‍ ശ്രേയസ്സിനുള്ളത്‌ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല: