2013 ഒക്‌ടോബർ 19, ശനിയാഴ്‌ച




മുക്താവസ്ഥയിലെത്തിയവന്‌ ശരീരം അനന്തതയിലേക്ക്‍ പ്രവേശിക്കാനുള്ള ഒരു കവാടം മത്രമാണ്‌.

---------

മരിക്കുന്നതിനു മുമ്പ്‍ ജ്ഞാനംകൊണ്ട്‍ ദേഹത്തിനെ ദഹിപ്പിക്കണം, ദേഹത്തിനെ നീക്കണം. നീക്കിയിട്ടില്ലെങ്കില്‍ മരണംകൊണ്ട്‍ ദേഹം നീങ്ങിപ്പോകില്ല. വേറെ ദേഹധാരണം ചെയ്യേണ്ടിവരുമെന്ന്‍ അര്‍ഥം. 

-----------

ഒരുപക്ഷെ വാസനാഫലം കൊണ്ട്‍ അടുത്തൊരു ജന്മമെടുക്കേണ്ടി വന്നാലും ഈ ജന്മത്തില്‍ത്തന്നെ ദേഹം ഞാനല്ല, എന്റേതല്ല, എനിക്കുവേണ്ടിയല്ല എന്ന ബോധത്തില്‍ മരിച്ചാലും ഈ സ്മ്ര്‌തി അടുത്ത ദേഹത്തിലിരിക്കുമ്പോഴും ഉണ്ടാകും. ആ അടുത്ത ദേഹത്തിലെങ്കിലും മുക്താവസ്ഥ കരഗതമാകും.

അഭിപ്രായങ്ങളൊന്നുമില്ല: