ജാഗ്രത്തിലെ സ്വപ്നം
മായാകല്‍പിത വിശ്വനരന്റെ ലോകത്തില്‍ സുഖദു:ഖങ്ങളുടെ ഭോക്താവാണ് മനുഷ്യന്‍. ഇത്‍ ജാഗ്രത്തിലെ സ്വപ്നം. ഈ സ്വപ്നത്തിലും അവന്‍ ഏകനാണ്. മായയാല്‍ കല്‍പ്പിയ്ക്കുന്ന വിശ്വത്തിലാണ് അവന്‍ ജീവിയ്ക്കുന്നത്‍, യഥാര്‍ത്ത വിശ്വത്തിലല്ല.
ഭാര്യയുടെ തോളില്‍ കയ്യിട്ട്‍ ഭാര്യയോട്‍ സ്നേഹമസ്ര്‌ണമായി കടന്നുപോകുമ്പോഴും ജാഗ്രത്തിലെ വിശ്വനരന്‍, ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ച്‍ പ്രവത്തിയ്ക്കുമ്പോഴും ആ വിശ്വനരനെ വെല്ലുന്ന ഒരു തൈജസന്‍ അകത്തിരുന്ന്‍കൊണ്ട്‍ തൈജസപ്രക്രിയയില്‍ ലോകം സ്ര്‌ഷ്ടിച്ച്‍ തന്റെ ലോകത്തിനനുയുക്തമായി ഇവളെ ഉപയോഗിയ്ക്കുവാന്‍ ആ ഭര്‍ത്താവ്‍ സ്വപ്നം കാണുന്നു. അതുപോലെത്തന്നെ അവളും. മനോഹരമായ സ്വപ്നലോകത്തിലാണെല്ലാവരും. മായാ കല്‍പിത വിശ്വരൂപേ - പ്രവിവിക്തഭൂക്ക്‍ എന്ന്‍ ഉപനിഷദ്‍.
എന്റെ ബോധത്തില്‍ ഞാന്‍ എങ്ങിനെ എന്റെ അച്ഛനെ, എന്റെ അമ്മയെ, എന്റെ ഭാര്യയെ, മകളെ, മകനെ, കാണുന്നുവോ അതുപോലെ അവര്‍ക്കും ഒരു ബോധമുണ്ടെന്നും അവരും ഈ ലോകത്തെ അവരുടെ ബോധങ്ങളിലാണ് കാണുന്നതെന്നും അറിയുമ്പോള്‍ ഇതെല്ലാം എന്റെ ബോധത്തില്‍ ഞാന്‍ തന്നെ സ്ര്‌ഷ്ടിയ്ക്കുന്നതും നിലനിര്‍ത്തുന്നതുമാണെന്ന്‍ ബോധ്യപ്പെടും.
=================
പര പശ്യന്തി മധ്യമ വൈഖരി
ശബ്ദവും അര്‍ഥവുമായി തിരിയുന്ന തലം വൈഖരി. ഹ്രസ്വം - ല്‍, ള്‍, ന്‍
പ്ലൂതം - ന്ല് (ള്) . കുറച്ചുകൂടി അടുത്തു വരുമ്പോള്‍ മധ്യമ. ചിന്തിയ്ക്കുമ്പോള്‍ ആ വാക്കും അര്‍ഥവും മനസിലുണ്ടാവും. അത്‍ മധ്യമ. രണ്ടും രണ്ടായിട്ടുതന്നെ, പക്ഷെ ഒന്നിനകത്ത്.
കേള്‍ക്കുന്നത്‍ വൈഖരി, അതിനെകുറിച്ച്‍ ചിന്തിയ്ക്കുന്നത്‍ മധ്യമ. കേള്‍ക്കുക എന്ന വൈഖരി എന്ന തലത്തില്‍ നിന്ന്‍
ചിന്തിയ്ക്കുക എന്ന മധ്യമ എന്ന തലത്തിലൂടെ കാണുക എന്ന തലത്തിലെത്തുമ്പോള്‍ പശ്യന്തി. ഇത്‍ ഋഷി.
സ്നേഹത്തോടെയുള്ള ഒരു നോട്ടം. ക്രോധത്തോടെയുള്ള ഒരു നോട്ടം. ഇതൊക്കെ പശ്യന്തി തലത്തിലാണ്. വ്യാകരണങ്ങളില്‍ പശ്യന്തി മധ്യമ വൈഖരി എന്നീ മൂന്ന്‍ തലങ്ങളേ ഉള്ളു. പര ഇല്ല. നാലാമത്തെ തലം അപഗ്രഥിച്ച്‍ കണ്ടെത്തിയിട്ടുള്ളത്‍ തന്ത്രശാസ്ത്രത്തിലാണ്. ശരിയ്ക്കു പറഞ്ഞാല്‍ പശ്യന്തിയ്ക്കും പരയ്ക്കും ഇടയ്ക്ക് സൂക്ഷ്മം എന്ന ഒരു തലം കൂടിയുണ്ട്‍. ശാരദാ തിലകത്തിലും പ്രപഞ്ചസാരം തുടങ്ങിയ ഗ്രന്ഥങ്ങളിലും പരയും കടന്ന്‍ രണ്ട്‍ തലങ്ങള്‍ കൂടി ഉണ്ടെന്ന്‍ പറയും.
പരയുടെ തലത്തിലാണ് കുണ്ഡലിനി ശക്തി പ്രവര്‍ത്തിച്ചുതുടങ്ങുന്നത്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ