2013 ഒക്‌ടോബർ 24, വ്യാഴാഴ്‌ച

ഗഹനാ കര്‍മ്മണോ ഗതി



ഗഹനാ കര്‍മ്മണോ ഗതി  - ഭഗവദ്  ഗീത.

ഏതൊരു ആദിമ മഹാഭൂതത്തില്‍ നിന്നാണോ ഈ ദ്ര്‌ശ്യപ്രപഞ്ചം സഞ്ചയിച്ചുണ്ടായിട്ടുള്ളത്‍ അതിനെ കൂടെ നിര്‍ത്തിയിട്ടു മാത്രമേ ഏതൊരു കര്‍മ്മത്തിലേക്കും കടക്കാവൂ.

മനുഷ്യന്‍ അവന്റെ അഹങ്കാരംകൊണ്ട്‍, അവന്റെ കഴിവിനെ കുറിച്ചുള്ള അമിതമായ വിശ്വാസംകൊണ്ട്‍ ഈ ബോധസത്തെ നിരാകരിച്ച്‍ മുന്നേറുന്നു. അവിടെയെല്ലാം കുറെദൂരം ചെന്നുകഴിയുമ്പോഴെങ്കിലും നമുക്ക്‍ നമ്മെത്തന്നെ പരതേണ്ടിവരുന്ന ഒരവസ്ഥ, നമുക്ക്‍ നമ്മെത്തന്നെ അന്വേഷിക്കേണ്ടിവരുന്ന ഒരു തലം സംജാതമാകും. കര്‍മ്മത്തില്‍ എത്ര പ്രാവീണ്യം നേടിയാലും എത്രതന്നെ ഉത്സുകനായാലും, കര്‍മ്മത്തിന്റെ ദ്ര്‌ശ്യപ്രപഞ്ചത്തെ അനുമിച്ചും അനുനയിപ്പിച്ചും ഉണ്ടാക്കിയ ഐതിഹാസികത എത്ര വലുതായിരുന്നാലും കര്‍മ്മത്തിന്റെ സ്വരൂപവും കര്‍മ്മത്തിന്റെ ഫലവും കര്‍മ്മത്തിന്റെ ഹേതുവും ഒക്കെ ആധുനികമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തതയോടുകൂടിത്തന്നെ കണ്ട്‍ വളരെ അടുക്കോടും ചിട്ടയോടും വളരെ ശ്രദ്ധയോടുംകൂടി, ധിഷണ വേണ്ടവിധം പ്രയോഗിച്ച്‍, കര്‍മ്മം ചെയ്താലും, തനിയ്ക്ക്‍ അജ്ഞേയമായ ഏതോ ഒന്നിനാല്‍ അതില്‍ വിഘ്നങ്ങള്‍ വന്നുപോവുക സ്വാഭാവികമാണെന്ന്‍ ഭാരതീയ പഠനങ്ങള്‍ ഘോഷിക്കുന്നു. 

ഇതിനെ സത്യമെന്നോ അസത്യമെന്നോ എടുക്കാതെ, സ്വ-അനുഭവം ചിന്തിയ്ക്കുക. എത്രയായിരം കര്‍മ്മങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്‍, അതില്‍ എത്ര ഇപ്പോള്‍ ഓര്‍ക്കുന്നുണ്ട്‍, അതില്‍ എത്ര എണ്ണം,  എല്ലാം ശരിയ്ക്കും ചെയ്തിട്ടും,  വിഘ്നമില്ലാതെ, ഒരു പോറലും ഇല്ലാതെ, ഞാന്‍ ആദ്യത്തില്‍ ഉദ്ദേശിച്ചപോലെ തീര്‍ത്തിട്ടുണ്ട്‍. 

ആയിരമായിരം കര്‍മ്മങ്ങളില്‍ ഏതെങ്കിലും ഒന്നെങ്കിലും ഉണ്ടായിട്ടില്ലാ എന്നതായിരിക്കും ആത്യന്തികമായ ഉത്തരം.  

അഭിപ്രായങ്ങളൊന്നുമില്ല: