ചിത്തവ്ര്‌ത്തികളെ മുഴുവനും അടക്കിക്കഴിയുമ്പോള്‍ എന്തൊന്ന്‍ ഉണ്ടോ അതാണ് ബോധം അല്ലെങ്കില്‍ ഉണ്മ. അതാണ് സ്വസ്വരൂപം, ആത്മസ്വരൂപം. ആ ബോധം തീര്‍ത്തും നിശ്ചലമാണ്. അവിടെ യാതൊരുവിധ ചലനങ്ങളോ സ്പന്ദനങ്ങളോ ഒന്നുമില്ല. ആ തത്ത്വമാണ് ശിവ തത്ത്വം. ആ തലമാണ് ശിവം. അവിടെ യാതൊരുവിധ സ്ര്‌ഷ്ടിയും സംഭവ്യമല്ല. ചലനങ്ങളാണ് സ്ര്‌ഷ്ടി. ചലനങ്ങളില്ലാത്തതുകൊണ്ട്‍ കേവലം ശിവംമാത്രമാകുന്നു. ആ നിശ്ചലതത്ത്വം സ്പന്ദിയ്ക്കാന്‍ തുടങ്ങുമ്പോള്‍, ചലിയ്ക്കാന്‍ തുടങ്ങുമ്പോള്‍ അതിനെ പ്രക്ര്‌തി എന്നും ശക്തിയെന്നുമൊക്കെ പറയും. അതാണ് ശക്തിയില്ലാതെ ശിവന് സ്ര്‌ഷ്ടി സാധ്യമല്ല എന്ന്‍ പറയുന്നത്‍. ശക്തി ശിവവുമായി ചേരുമ്പോള്‍ മാത്രമേ സ്ര്‌ഷ്ടി ഉള്ളു. ശിവ: ശക്ത്യാ യുക്തോ യദി ഭവതി ശക്ത: പ്രഭവിതും, ന ചേദേവം ദേവോ ന ഖലു കുശല: സ്പന്ദിതുമപി, അതസ്ത്വാം ആരാധ്യാം ഹരിഹരവിരിഞ്ചാദിഭി രപി, പ്രണന്തും സ്തോതും വാ കഥമക്ര്‌ത പുണ്യ: പ്രഭവതി
2013 ഒക്‌ടോബർ 22, ചൊവ്വാഴ്ച
എന്താ ഈ ബോധം എന്ന്‍ പറഞ്ഞാല്‍

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ