2013 ഒക്‌ടോബർ 24, വ്യാഴാഴ്‌ച

വ്യക്തിത്വം തിരിച്ചറിഞ്ഞാല്‍ ദു:ഖം


വ്യക്തിത്വം തിരിച്ചറിഞ്ഞാല്‍ ദു:ഖം

എല്ലാവരും വിചാരിയ്ക്കുന്നു, വ്യക്തികളുടെ വ്യക്തിത്വം അംഗീകരിയ്ക്കേണ്ടതാണ്‌, അതിനെ എല്ലാവരും അറിയേണ്ടതാണ്‌, എല്ലാവരേയും അറിയിയ്ക്കേണ്ടതാണ്‌ എന്നൊക്കെ.  വ്യക്തികള്‍ക്ക്‍ വളരാനും വികസിയ്ക്കാനും അയാളുടെ വിക്തിത്വത്തെ സമൂഹം അംഗീകരിച്ചുകൊടുക്കണമെന്നാണ്‌ സുചിന്തിത അഭിപ്രായവും.  വ്യക്തിത്തിത്തിന്‌ അംഗീകാരം കിട്ടുമ്പോഴാന്‌ അയള്‍ വികസിയ്ക്കുന്നത്‍ എന്നാണ്‌ പറയുന്നത്‍. 

ഇതില്‍ എത്രകണ്ട്‍ ശരിയുണ്ട്‍ എന്ന്‍ ചിന്തനീയമാണ്‌. ഒരാളുടെ വ്യക്തിത്ത്വമാണ്‌ അയാള്‍. അത്‍ മറ്റൊരാളുടെ അംഗീകാരത്തിനായി ദാഹിയ്ക്കുന്നില്ല. വ്യക്തിത്വത്തെ അംഗീകരിയ്ക്കുന്നതുകൊണ്ട്‍ വ്യക്തിത്വവികസനം ഉണ്ടാകുന്നില്ല. അയാളുടെ അഹങ്കാരത്തെ പോഷിപ്പിയ്ക്കാന്‍ അത്‍ ധാരാളമാണെന്ന്‍ മാത്രം. അഹങ്കാരത്തെ വളര്‍ത്തുന്നത്‍ വ്യക്തിത്വവികസനവുമായി തെറ്റിദ്ധരിപ്പിയ്ക്കുന്നതാണ്‌ ആധുനില വിദ്യാഭ്യാസവും എല്ലാ മേനേജ്‍മെന്റ്‌ പഠനങ്ങളും. വേറൊരുത്തന്റെ ego അഹങ്കാരം വകവെച്ചുകൊടുക്കണം എന്നാണ്‌ പഠിപ്പിയ്ക്കുന്നത്‍.  ഒരാളുടെ അഹങ്കാരത്തെ പോഷിപ്പിച്ച്‍ അവന്റെ ദൗബലതയെ ചൂഷണം ചെയ്യുന്നതാണ്‌ ആധുനിക പഠനങ്ങളെല്ലാം.  

 വ്യക്തിയുടെ വ്യക്തിത്ത്വത്തിന്‌ അംഗീകാരം കിട്ടാതിരിയ്ക്കുമ്പോഴാണ്‌, അയാള്‍ ക്ലേശിച്ച്‍ വളരുന്നതും വികസിയ്ക്കുന്നതും. 

വാസ്തവത്തില്‍ തിരിച്ചറിയപ്പെടാതിരിയ്ക്കുന്നതിലാണ്‌ ആനന്ദം. തിരിച്ചറിയപ്പെടാതിരിയ്ക്കണമെന്നതുകൊണ്ടാണ്‌ കൂടും കൂട്ടായ്മയും വളരുന്നത്‌.  അമ്പത്‌ പേരുടെ ഇടയില്‍ നിന്നുകൊണ്ട്‌ ബസ്സിന്‌ കല്ലെറിയാനും കൂക്കിവിളിയ്ക്കാനും പോലീസിനെ അസഭ്യം പറയാനും എളുപ്പമാണ്‌, കാരണം തിരിച്ചറിയില്ല. ഒറ്റയ്ക്ക്‍ അത്‌ പറ്റില്ല, കാരണം തിരിച്ചറിയും. എന്റെ വ്യക്തിത്വം പ്രകടമാവും. personality. അതിന്‌ ക്ഷതമേല്‍ക്കും. personality crisis. അതൊന്നും ആരും ഇഷ്ടപ്പെടുന്നില്ല.  വ്യക്തിത്വക്ഷതത്തെ സ്വീകരിയ്ക്കുമ്പോഴാണ്‌ ആദര്‍ശവ്യക്തികളായി മാറുന്നത്‌.  തിരിച്ചറിയപ്പെടാതെയോ ശ്രദ്ധിയ്ക്കപ്പെടാതെയോ പോകുമ്പോഴല്ല വ്യക്തിത്വവികസനം ഉണ്ടാവുന്നത്‌. എന്റെ വ്യക്തിത്വത്തില്‍ യാതൊരു അഭിമാനവും ഇല്ലാതാകുന്ന അവസ്ഥയിലേയ്ക്ക്‍ എത്തുമ്പോഴാണ്‌ അതുണ്ടാവുന്നത്‌, എന്ന്‍ സംഭവങ്ങളും അനുഭവങ്ങളും  പഠിപ്പിയ്ക്കുന്നു.  വിവേകാനന്ദനെ ആരും ശ്രദ്ധിയ്ക്കാഞ്ഞതുകൊണ്ടല്ല നേതാവായത്‌. വ്യക്തിത്വഭാവന ഇല്ലാതാവുകയും സാമൂഹ്യ സത്തയിലേയ്ക്ക്‍ ഉയര്‍ന്നതുകൊണ്ടുമാണത്‌ സംഭവ്യമായത്‌. 

ഈ സത്യം അറിഞ്ഞിട്ടും, അനുഭവമുണ്ടായിട്ടും, അതിന്‌ വിപരീതമായി പറയുകയും പ്രവര്‍ത്തിയ്ക്കുകയും ചെയ്യുക എന്നതാണ്‌ പുരോഗമനവാദം.

അഭിപ്രായങ്ങളൊന്നുമില്ല: