എന്റെ ശരീരം എന്റെ പൂര്‍വ്വനിശ്ചയമായ കര്‍മ്മങ്ങള്‍ക്കുള്ളതായിട്ടാണെന്ന്‍ അറിഞ്ഞ്‍ ആ ശരീരത്തിനെ ആ കര്‍മങ്ങള്‍ ചെയ്ത് തീര്‍ക്കാനായി എറിഞ്ഞുകൊടുക്കാന്‍ തീരുമാനിക്കുന്ന നിമിഷംമുതല്‍ എന്നിലെ ചലനങ്ങള്‍, എന്റെ ചിത്ത ആന്ദോളനങ്ങള്‍ നിശ്ചലമാവുകയും ഞാന്‍ ആത്മബോധത്തില്‍ രമിക്കുകയും ചെയ്യുന്നു. ഇത്‍ എന്റെ സഞ്ചിത കര്‍മങ്ങളെയെന്ന്‍മാത്രമല്ല ആഗന്തുക കര്‍മ്മഫലങ്ങളെയും ഭസ്മീകരിച്ച്‍ ശുദ്ധബുദ്ധമുക്താവസ്ഥയെ അനുഭവിക്കുന്നു. ഞാനും ബ്രഹ്മവും ഒന്നുതന്നെയെന്ന്‍ അറിയുന്നു. അഹം ബ്രഹ്മാസ്മി എന്ന അവസ്ഥ ഇതുതന്നെ.
-------------------
ഭൂത ഭാവികള്‍ വര്‍ത്തമാനത്തില്‍ കളിക്കുമ്പോള്‍ വര്‍ത്തമാനം നഷ്ടപ്പെടുന്നു, അശാന്തത ഉടലെടുക്കുന്നു.
ഇപ്പോഴത്തെ വര്‍ത്തമാനം ഭാവിക്കുള്ളതായതുകൊണ്ട്‍ വര്‍ത്തമാനത്തിലെ അശാന്തികാരണത്താല്‍ ഭാവിയും അശാന്തതയിലേക്ക്‍ എത്തുന്നു. ഇന്നലെ എന്ന എന്റെ ഭൂതം രണ്ട്‍ ദിവസം മുമ്പത്തെ വര്‍ത്തമാനവും ഭാവിയുമായിരുന്നു. ആ വര്‍ത്തമാനം അശാന്തമായിരുന്നതുകൊണ്ട്‍ എന്റെ ഇപ്പോഴത്തെ ഭൂതവും നാളത്തെ ഭാവിയും അശാന്തതയിലേക്ക്‍ എത്തുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ