ജാഗ്രത്തെന്ന പരിമിതമായ തലത്തില്‍ നിന്നുകൊണ്ടുള്ള മനസ്സും ബുദ്ധിയും ഇന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും കൊണ്ടങ്കിതമായൊരു ലോകത്ത്‍ നിന്നുകൊണ്ടാണ് സ്ഥൂലമായ ആനന്ദം അന്വേഷിയ്ക്കുന്നത്‍, സ്ഥൂലമായ ഈശ്വരനെ അന്വേഷിയ്ക്കുന്നത്‍, സ്ഥൂലമായ ജീവിത ദര്‍ശനങ്ങളെ മനുഷ്യന്‍ അന്വേഷിയ്ക്കുന്നത്. അവിടെയാണ് ഇന്ന്‍ നാം നില്‍ക്കുന്നത്‍.
രണ്ടു പ്രതിഭാസങ്ങള്‍ നമ്മുടെ മുന്നിലുണ്ട്‍. ഒന്ന്‍ ആഗ്രഹം, രണ്ട്‍ ആഗ്രഹത്തെ സാധിപ്പിച്ചുതരുന്ന വിഷയങ്ങള്‍ -ശബ്ദ, സ്പര്‍ശ,രൂപ,രസ,ഗന്ധാദികള്‍. ഇതിനുള്ളില്‍ ഏതാണ്ടെല്ലാ അനുഷ്ഠാനങ്ങളും മതങ്ങളും സംഘടനകളും പ്രസ്ഥാനങ്ങളും രാഷ്ട്രീയവും ശാസ്ത്രവും എല്ലാം പെടും.
ഭൗതിക യാഥാര്‍ഥ്യങ്ങളോട്‍ പൊരുത്തപ്പെടുന്നത്‍ പോരാപോരാ എന്ന മുറവിളിയാണ് കാലങ്ങളായി നാം കേട്ടുപോരുന്നത്‍. ഭൗതിക യാഥാര്‍ഥ്യങ്ങളോട്‍ പൊരുത്തപ്പെടാന്‍ അറിവില്ലായ്മയാണ് രോഗങ്ങള്‍ എന്നാണ് വൈദ്യശാസ്ത്രം പേര്‍ത്തും പേര്‍ത്തും ഓര്‍മ്മിപ്പിച്ചു പോരുന്നത്‍. ഭൗതിക യാഥാര്‍ഥ്യങ്ങള്‍ അറിയാത്തതുകൊണ്ടാണ് വ്യക്തിബന്ധങ്ങള്‍ തകരുന്നത്‍ എന്നാണ് ആക്‍ടിവിസ്റ്റുകളും ബുദ്ധിജീവികളും കണ്ടെത്തിയത്‍ സാംസ്കാരിത നായകന്മാരും ഘോഷിയ്ക്കുന്നത്. ഭൗതിക യാഥാര്‍ഥ്യങ്ങളോട്‍ പൊരുത്തപ്പെടാന്‍ മനുഷ്യനെ പരിശീലിപ്പിയ്ക്കാനാണ് മതങ്ങള്‍ അനുഷ്ഠാനങ്ങളുമായി രംഗപ്രവേശനം ചെയ്തത്.
കഴിഞ്ഞ സംവത്സരങ്ങളത്രയും മാനവ ചേതന ഭൗതിക യാഥാര്‍ഥ്യങ്ങളോട്‍ പൊരുത്തപ്പെടുത്താന്‍ നടത്തിയ അന്വേഷണ പരിണാമങ്ങളുടെ പരാജയ ഘട്ടത്തില്‍ മതവും രാഷ്ട്രീയങ്ങളും ദര്‍ശനങ്ങളും തകര്‍ന്നടിഞ്ഞ്‍ മാനവ ചേതന ബന്ധങ്ങള്‍ തകര്‍ന്ന്‍ നില്‍ക്കുകയാണ് ഇപ്പൊ. ഇതാണ് ഇന്നത്തെ എന്റേയും നിങ്ങളുടേയും ജാഗ്രത്‍ ലോകം.
ജാഗ്രത്തിനെ അവലംബിച്ചാണ് വിദ്യാഭ്യാസം രൂപപ്പെട്ടത്‍. ഭാര്യാഭര്‍ത്ര് ബന്ധങ്ങളൊക്കെ ജാഗ്രത്തിന്റെ ഒരു നിയമ വ്യവസ്ഥയ്ക്കുള്ളില്‍ മാത്രം കാണാന്‍ ഇഷ്ടപ്പെടുന്നതാണ് ആക്‍ടിവിസവും വളര്‍ച്ചയും കുടുംബവും എല്ലാം. ചേതനാപരമായി അതില്‍ ത്ര്‌പ്തമാകാത്തതുകൊണ്ടാണ് മുമ്പെന്നത്തേയുംകാള്‍ കൂടുതല്‍ ആ ബന്ധങ്ങളിളല്‍ വരുന്ന രോഗങ്ങളും പ്രശ്നങ്ങളും സങ്കീര്‍ണ്ണതകളും പരപുരുഷ, പരസ്ത്രീ ബന്ധങ്ങളും ഡൈവോഴ്സുകളും ഒക്കെയുള്ള ആഗ്രഹങ്ങള്‍കൊണ്ട് അംഗിതമായൊരു സമൂഹം ജാഗ്രത്തില്‍ രൂപാന്തരപ്പെടുന്നത്. ഊര്‍ജ്ജതന്ത്രവും രസതന്ത്രവും ജീവശാസ്ത്രവും ലൈംഗികശാസ്ത്രവും കുടുംബജീവിതവും എല്ലാം ഭൗതികതയുടെ വാതില്‍പുറങ്ങളില്‍ മാത്രമാണ് സമകാലിക സാഹചര്യങ്ങളില്‍ വളര്‍ന്നുവന്നത്‍.
ആധ്യാത്മിക തലങ്ങള്‍ അറിയാതിരിയ്ക്കുകയും ഭൗതിക യാഥാര്‍ത്ഥ്യങ്ങളെ വാരിപ്പുണരുകയും ചെയ്യുമ്പോള്‍ ജീവിതം നരകമായിത്തീരുന്നു എന്ന്‍ അനുഭവപ്പെട്ടിട്ടും അതിനെ നിഷേധിയ്ക്കുന്ന ഒരു തലമുറയുടെ വിഷാദലിപ്തങ്ങളായ ദിനരാത്രങ്ങളില്‍ രമിയ്ക്കുന്ന വിവേകരഹിതമായ ഒരു ജനക്കൂട്ടത്തെ സ്ര്‌ഷ്ടിയ്ക്കുന്ന വിദ്യാഭ്യാസവും ഭരണക്രമവും ഒക്കെ കത്തിച്ചു കളയേണ്ട സമയം അധിക്രമിച്ചിരിയ്ക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ