പരോഷവാദോ വേദോഽയം ബാലാനാമനുശാസനം
കര്‍മ്മമോക്ഷായ കര്‍മ്മാണി വിധത്തേ ഹ്യഗദം യഥാ
വേദം പരോക്ഷവാദമാകുന്നു. അറിവില്ലാത്തവരെ അനുശാസിക്കാനായിട്ടാകുന്നു. കര്‍മ്മങ്ങളെ മോചിപ്പിക്കുവാനായി കര്‍മ്മങ്ങളെ വിധിച്ചിരിക്കുന്നു. മരുന്നെന്നപോലെ.
പരോക്ഷവാദങ്ങളായ വാണികളെ പ്രത്യക്ഷവാണികളായി ഇന്ന്‍ നാം കാണുന്നു. വാച്യാര്‍ത്ഥങ്ങളാണ് വേദോക്തിയെങ്കില്‍, അത്‍ അപൗരുഷേയമെന്ന്‍ ഓതില്ല. കര്‍മ്മകാണ്ഡപ്രചോദിതമാണ് വേദവാണികള്‍ എന്ന്‍ പറയുമ്പോള്‍, പറയുന്നവന്‍ പ്രത്യക്ഷവാദത്തിലാണ് ഉദ്ധരിക്കുന്നത്‍ എന്ന്‍ കേള്‍ക്കുന്നവര്‍ അറിയണം. അവസരോചിതമായിട്ടാണല്ലോ ശബ്ദങ്ങളുടെ അര്‍ഥമെടുക്കെണ്ടത്‍. വേദോക്തികള്‍ പരോക്ഷവാദങ്ങളായതുകൊണ്ടുതന്നെ അത് രഹസ്യങ്ങളായി, ഗൂഢതത്ത്വങ്ങളായി നിലനില്‍ക്കുന്നു. രഹസ്യമെന്നാല്‍ പറയാന്‍ പറ്റാത്തത്‍ എന്നല്ല, പറഞ്ഞാല്‍ മനസ്സിലാകാത്തത്‍ എന്നാണ് അര്‍ഥം. ദീക്ഷിതനായ ഗുരുവിങ്കല്‍നിന്നു മാത്രം ഗ്രാഹ്യമാകുന്നത്‍ എന്നര്‍ഥം.
കര്‍മ്മം ശ്രേഷ്ഠമല്ലെന്ന്‍ പറയാമോ എന്ന സംശയത്തിന് പ്രസക്തി ഇല്ല. കര്‍മ്മം ശ്രേഷ്ഠംതന്നെ, പക്ഷെ അത്‍ ഞാന്‍ എന്ന കര്‍ത്താവും ഞാന്‍ എന്ന ഭോക്താവും ഇല്ലാതെ ചെയ്യുന്നതായാല്‍ മാത്രം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ