പ്രജ്ഞാപരാധവും പുരുഷാപരാധവും
എന്നിലെ എന്നില്‍ നിന്ന്‍ വരുന്ന ആജ്ഞകളെ, ശാസനകളെ, വകവെയ്ക്കാതെ, അതിനെ നിഷേധിച്ചുകൊണ്ട് ചെയ്യുന്ന കര്‍മ്മകലാപങ്ങളെയാണ് പ്രജ്ഞാപരാധമെന്ന പട്ടികയില്‍ പെടുത്തിയിട്ടുള്ളത്. അതൊക്കെ ദു:ഖവും രോഗവും പ്രദാനം ചെയ്യുന്നു. ആത്മാവിനെ പുരുഷനെന്ന ശബ്ദത്താലാണ് പ്രകാശിപ്പിച്ചിരിയ്ക്കുന്നത്. സഹസ്രശീര്‍ഷാ പുരുഷ: സഹസ്രാക്ഷ സഹസ്രപാദ് എന്ന്‍ പുരുഷസൂക്തം. ആ വിശ്വവിരാട്ടിനെ അറിയുകയാണ് ധര്‍മ്മവും ലക്ഷ്യവും. വിശ്വത്തില്‍ സഹസ്രശീര്‍ഷനും സഹസ്രാക്ഷനും സഹസ്രപാദനുമായ പുരുഷന്‍ പമാത്മാവായും വൈയ്യക്തികത്തില്‍ ആത്മാവായും പ്രശോഭിയ്ക്കുന്നു. പരമാത്മാവിനെ അറിയുന്നത് ആത്മാവിലൂടെയാണ്. ആ ആത്മാവിന്റെ നിഷേധം പരമാത്മാവിന്റെ നിഷേധമാണ്. അതുകൊണ്ട് അത് പുരുഷാപരാധം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ