കറുപ്പും വെളുപ്പും : സ്വദേശി വിദേശി
കറുത്തതൊക്കെ മോശമാണെന്നും കറുത്തതൊക്കെ നാശമാണെന്നും കറുത്തതൊക്കെ അജ്ഞാനമാണെന്നും കറുത്തത് മുഴുവനും ഒന്നിനേയും ഉള്‍ക്കൊള്ളാത്തതാണെന്നും കറുത്തവന്റെ സാധനങ്ങള്‍ മുഴുവനും ഒന്നിനും കൊള്ളാത്തതാണെന്നും ലോകമെമ്പാടുമുള്ള കറുത്തവരൊക്കെ അത്തരത്തിലുള്ളതാണെന്നും, എല്ലാം, കറുത്തവന്‍ കറുത്തവന്റെ കറുത്ത മക്കളെ പഠിപ്പിച്ച്‍, വെളുത്തതാണ് എന്നും എല്ലാകാലത്തും നല്ലതെന്നും വെളുത്തവന്റെ സാധനങ്ങളാണ് മികച്ചതെന്നും വെളുത്തവനെ സേവിയ്ക്കുന്നതാണ് നല്ലതെന്നും ഒക്കെ പഠിപ്പിച്ച്‍, ആ വെളുത്തവന്റെ കക്കൂസ് കഴുകാന് അതേ കറുത്തവന്റെ കറുത്ത മകനെ വെളുത്തവന്റെ അരികിലേയ്ക്ക്‍ വിടുകയും ചെയ്യുകയും ആ കറുത്തവന്‍ അവിടെ പോയി തിരിച്ചു വന്നാല്‍ ഇവിടുത്തെ കറുത്തവരെയൊക്കെ ആക്ഷേപിയ്ക്കുകയും പുച്ഛിയ്ക്കുകയും തന്റെതന്നെ പാരമ്പര്യത്തെ തള്ളിപ്പറയുകയും ചെയ്യുമ്പോള്‍ മൂലത്തെയാണ് നിഷേധിയ്ക്കുന്നത് എന്ന്‍ അറിയാതെ പോകുന്നു. അവന്റെ ദു:ഖപൂര്‍ണ്ണമായ അടുത്ത ജന്മത്തിന് വിത്ത്‍ പാകിക്കഴിഞ്ഞു എന്ന്‍ അറിവുള്ളവന്‍ മനസ്സിലാക്കുന്നു.
ക്ര്‌ഷ്ണ ശബ്ദത്തിന് കറുപ്പ്‍ എന്നാണ് അര്‍ഥം. ക്ര്‌ഷ്ണാ എന്ന്‍ വിളിച്ച്‍ പ്രാര്‍ഥിയ്ക്കുകയും ക്ര്‌ഷ്ണന്റെ കീര്‍ത്തനങ്ങള്‍ ആലപിയ്ക്കുകയും ഒക്കെ ചെയ്യുന്നവനും വെളുത്ത ക്ര്‌ഷ്ണനെയാണ് കാണുന്നതും സ്മരിയ്ക്കുന്നതും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ