സ്ര്‌ഷ്ടി പലവിധത്തിലാണ്. ഒരു കാലത്ത്‍ ശിവനെങ്കില്‍ മറ്റൊരു സമയം വിഷ്ണു ദേവനാകും സ്ര്‌ഷ്ടി കര്‍മ്മം നിര്‍വ്വഹിക്കുന്നത്‍. ചിലപ്പോള്‍ ബ്രഹ്മദേവനും മറ്റു ചിലപ്പോള്‍ മഹര്‍ഷിമാരും സ്ര്‌ഷ്ടി കര്‍ത്താക്കളായി ഭവിക്കും. ബ്രഹ്മാവ്‍ ചിലപ്പോള്‍ താമരയില്‍നിന്ന്‍ ജനിക്കും. ചിലപ്പോള്‍ വള്ളത്തില്‍നിന്നായിരിക്കും ജനിക്കുന്നത്‍. ബ്രഹ്മാണ്ഡത്തില്‍ നിന്നും ആകാശത്തില്‍ നിന്നും ഉത്ഭവിക്കുകയും ചെയ്യും. ചില സ്ര്‌ഷ്ടിയില്‍ ഭൂമി വ്ര്‌ക്ഷങ്ങളെക്കൊണ്ട്‍ തിങ്ങിനിറഞ്ഞിരിക്കും, മറ്റു ചില സ്ര്‌ഷ്ടിയില്‍ മനുഷ്യര്‍ തിങ്ങിഞെരുങ്ങി താമസിക്കും. ചിലപ്പോള്‍ മണ്ണുകൊണ്ടാവും ചിലപ്പോള്‍ കഠിനങ്ങളായ പാറകൊണ്ടാവും ഭൂമിയുടെ രചന. സ്വര്‍ണ്ണമയമായും അഗ്നിമയമായും ചില കാലത്ത്‍ ഭവിക്കും. ക്ര്‌തതേതദ്വാപരകലിയുഗാദി യുഗങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. സ്ഥിരമായ ഒന്നും തന്നെ പ്രപഞ്ചത്തിലില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ