2013 ഒക്‌ടോബർ 19, ശനിയാഴ്‌ച


യദാ യദാഹി ധര്‍മ്മസ്യ, ഗ്ലാനിര്‍ഭവതി ഭാരത:, അഭ്യുഥാനം അധര്‍മ്മസ്യ തദാത്മാനം സ്ര്‌ജാമ്യഹം

ഇത്‌ ഇവിടുത്തെ ഓരോ ഭാരതീയന്റെയും, ഓരോ പൗരന്റെയും നാവില്‍ വിളയുന്നു, വിളങ്ങുന്നു. അധര്‍മ്മത്തിനെതിരെ പ്രതികരിച്ച്‍ ധര്‍മ്മത്തിനെ ഉദ്ധരിയ്ക്കാന്‍ ഞാന്‍തന്നെ ജനിയ്കുന്നു. ഈ വരികള്‍ക്ക്‍ ഭഗവാന്‍ സ്വയം വീണ്ടും വീണ്ടും വരുന്നൂ എന്ന്‍ മാത്രമല്ല അര്‍ഥം. ഭഗവാന്‍ വീണ്ടും വീണ്ടും പല പല രൂപത്തിലും വേഷത്തിലും വരുന്നൂ എന്നും അര്‍ഥം പറയാം. മത്സ്യമായും കൂര്‍മ്മമായും വരാഹമായും മനുഷ്യനായും എല്ലാം വന്നിട്ടുണ്ടല്ലൊ. അതാത്‍ കാലത്ത്‍ ആ കാലത്തിന്റെ ആവശ്യത്തിനനുസരിച്ച രൂപത്തിലും വേഷത്തിലും വരുന്നു.  ഇന്ന്‍ ഞാനും നിങ്ങളും ജീവിക്കുന്ന ഈ സമയത്ത്‍ മനുഷ്യരൂപത്തില്‍ അവതരിച്ചിരിക്കുന്നത്‍ നാം ഓരോരുത്തരുമാണ്‌.  നമ്മളെല്ലാം ഈശ്വരന്റെ ക്ര്‌തികളാണ്‌. അധര്‍മ്മത്തെ ഇല്ലാതാക്കാന്‍ നാംതന്നെയാണ്‌ ജനിച്ചിട്ടുള്ളത്‍. അവതാരം എന്നൊന്ന്‍ ഇല്ല. ജനനമാണുള്ളത്‍. ഒഴിഞ്ഞുകിടക്കുന്ന ഒരു സ്ഥലത്തേയ്ക്ക്‍ മുകളില്‍നിന്ന്‍ ഇറങ്ങിവരുന്നതിനെയാണ്‌ അവതരിക്കുക എന്ന്‍ പറയുന്നത്‍. അങ്ങിനെ ഒന്നില്ല. കാരണം ഒഴിഞ്ഞുകിടക്കുന്നതായി എങ്ങും ഇല്ല, ഒരു ലോകത്തുമില്ല. എല്ലാം സര്‍വ്വേശ്വരനാല്‍ വ്യാപ്ര്‌തമാണ്‌. സര്‍വ്വേശ്വരനാല്‍ നിറഞ്ഞിരിക്കുന്നതാണ്‌. ഈശാവാസ്യമിദം സര്‍വ്വം എന്നാണ്‌ വേദോക്തി. പിന്നെ എങ്ങിനെ അവതരണമുണ്ടാകും. അവതാരമല്ല, ജനനം തന്നെയാണ്‌. എന്റെയും നിങ്ങളുടെയും ജന്മം ഗ്ലാനി സംഭവിച്ചിട്ടുള്ള ധര്‍മ്മത്തിനെ പുനരുത്ഥാനം ചെയ്യാന്‍ വേണ്ടിയിട്ടുതന്നെയാണ്‌. ആ കര്‍ത്തവ്യം ഭഗവാന്റെ തലക്ക്‍ കെട്ടിവെക്കാനുള്ളതല്ല. ആ കര്‍ത്തവ്യം ഭഗവാന്റെയല്ല. എന്റെതാണെന്ന്‍ ബോധിക്കുക. ഭാരതാംബക്ക്‍ സഹിയ്ക്കാവുന്നതിലും അപ്പുറത്താണ്‌ ഇന്നത്തെ അവസ്ഥ. ആ മാതാവിന്റെ ദു:ഖത്തിന്‌ അറുതി വന്നേ തീരൂ. എന്റെ ജന്മം അധര്‍മ്മത്തിനെതിരായി യുദ്ധം ചെയ്യാനുള്ളതുതന്നെയാണ്‌. തല്ലേണ്ടിടത്ത്‍ തല്ലണം കൊല്ലേണ്ടിടത്ത്‍ കൊല്ലണം എന്നുതന്നെയാണ്‌ പുരാണങ്ങളിലും ഇതിഹാസങ്ങളിലും പറയുന്നത്‍. വേദങ്ങളിലും ഉപനിഷത്തുക്കളിലും ശത്രുക്കളെ നശിപ്പിയ്ക്കാന്‍തന്നെയാണ്‌ പറയുന്നത്‍.  ഭഗവാനല്ലല്ലൊ  ഈ രാഷ്ട്രത്തിലെ ധര്‍മ്മം ക്ഷയിപ്പിച്ചത്‍. ഭഗവാനല്ലല്ലൊ ഇവിടെ ധര്‍മ്മത്തിന്‌ ഗ്ലാനി വരുത്തിവെച്ചത്‍. ഞാനും നിങ്ങളും തന്നെയാണ്‌. അല്ലാതാരുമല്ല. ധര്‍മ്മം ക്ഷയിക്കുമ്പോളാണ്‌, ധര്‍മ്മം ആചരിക്കാതിരിക്കുമ്പോഴാണ്‌ ഒരു വ്യക്തി ക്ഷയിക്കുന്നത്‍, അപ്പോഴാണ്‌ മറ്റ്‍ ധര്‍മ്മങ്ങള്‍ ആ വ്യക്തിയെ കീഴടക്കുന്നത്‍. വ്യക്തികള്‍ ചേര്‍ന്നതുതന്നെയാണ്‌ സമൂഹം, അതുതന്നെയാണ്‌ രാഷ്ട്രം. വ്യക്തിധര്‍മ്മം ആചരിക്കപ്പെടുന്നുവെങ്കില്‍ അതുതന്നെയാണ്‌ രാഷ്ട്രധര്‍മ്മവും. ഈ മഹാരാജ്യത്തെ മറ്റ്‍ രാഷ്ട്രക്കാര്‍ വിവിധവിധത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും ആക്രമിക്കുന്നുവെങ്കില്‍, നുഴഞ്ഞുകയറ്റവും ബോംബ്‍ വെക്കലും വെട്ടലും നിരത്തലും എല്ലാം നടത്തുന്നുവെങ്കില്‍, രാഷ്ട്രധര്‍മ്മത്തിന്‌ ഏറ്റ ച്യുതിതന്നെയാണ്‌ കാരണം. ആ ധര്‍മ്മച്യുതിയ്ക്കെതിരായി ഭഗവാനൊന്നും ഇവിടെ വരില്ല. ആര്‍ഷഭാരതത്തിന്‌ എന്തെന്നില്ലാത്ത ഉള്‍ക്കരുത്തുണ്ട്‍. ആ ഉള്‍ക്കരുത്തിനെ ഒന്ന്‍ ചികഞ്ഞ്‍ നോക്കണ്ട ആവശ്യമേ ഉള്ളു. അത്‍ കത്തിജ്ജ്വലിച്ചുകൊണ്ടിരിയ്ക്കുന്ന അഗ്നിയാണ്‌, പക്ഷെ അതിനുമുകളില്‍ ചാരം മൂടിയിട്ടേ ഉള്ളു. അഗ്നി പ്രബലമായിത്തന്നെ ഇരിക്കുന്നു.  ഓരോ വ്യക്തിയും അവരവരുടെ ധര്‍മ്മം ശരിക്കും നിറവേറ്റാന്‍ തുടങ്ങിയാല്‍ വ്യക്തിയിലെ ആത്മചൈതന്യം പ്രശോഭിക്കും. ആ ആത്മചൈതന്യത്തിന്റെ പ്രശോഭനത്തെയാണ്‌ തദാത്മാനം സ്ര്‌ജാമി അഹം എന്ന്‍ പറഞ്ഞിരിക്കുന്നത്‍. ഞാന്‍ തന്നെ എന്റെ ആത്മചൈതന്യത്തെ സര്‍ജ്ജിക്കുന്നു. ഇല്ലാത്തത്‍ ഉണ്ടാക്കുന്നു എന്ന അര്‍ഥമല്ല ഇവിടെ. ഉള്ളതിനെ പുനരുത്ഥാനം ചെയ്യുന്നു എന്നാണ്‌ അര്‍ത്ഥം. ഇല്ലാത്തതിനെ ആര്‍ക്കും ഉണ്ടാക്കാന്‍ പറ്റില്ല. ചാരംചൂടിയ തീക്കണലില്‍ നിന്ന്‍ ചാരത്തെ മാറ്റിയാല്‍ അഗ്നി പ്രജ്ജ്വലിതമാകും. അപ്പോള്‍ ഗ്ലാനി‍ര്‍ ഭവതി ധര്‍മ്മം, ഗ്ലാനി സംഭവിച്ചിട്ടുള്ള ധര്‍മ്മം, അഭ്യത്ഥാനം ചെയ്യപ്പെടും. ഇന്നത്തെ ഭാരതത്തിന്റെ അവസ്ഥയില്‍,  ധര്‍മ്മം ക്ഷയിച്ച ഇവിടുത്തെ ഓരോരുത്തനും ഓരോ നിമിഷത്തിലും മരിച്ചുകൊണ്ടാണ്‌ ജീവിക്കുന്നത്‍. ആ ജീവിതം റോഡരികില്‍കിടന്ന്‍ നരകിക്കുന്ന പട്ടിയുടെ ജീവിതത്തിന്‌ തുല്യമാണ്‌. ജനിച്ചാല്‍ മരിക്കണം. ഒരിക്കല്‍ മരിക്കണം. പക്ഷെ പട്ടിയുടെ ജീവിതംപോലെ നരകിച്ച്‍ ചാവാനുള്ളതാണോ അമൂല്യമായികിട്ടിയിട്ടുള്ള മനുഷ്യജന്മം. എന്നും മരിക്കാനാണോ ജനിച്ചത്‍, അതോ ഒരിക്കല്‍ മരിക്കാനോ. ഒരിക്കല്‍ മാത്രമേ മരണമുള്ളുവെങ്കില്‍ അഭിമാനത്തോടെ മരിക്കണം. ചത്തുകിടന്നാലും ചമഞ്ഞുകിടക്കണം എന്ന്‍ കാരണവന്മാര്‍ പറഞ്ഞുതന്നിട്ടുണ്ട്‍. ഈ രാഷ്ട്രത്തിനായിക്കൊണ്ട്‍ ക്രാന്തികാരിയായ സത്‍കാര്യങ്ങള്‍ ചെയ്തുകൊണ്ട്‍ വീരവീരരായി വീരാംഗനമാരായി സന്തോഷത്തോടെ ജയ്‍ഭാരത്‍മാതാകീ എന്ന്‍ ഉറക്കെ ആര്‍ത്തുവിളിച്ചുകൊണ്ട്‍ രാഷ്ട്രത്തിന്‌ ജീവന്‍ സമര്‍പ്പിക്കണം. ധനൈശ്വര്യാദികളെ അപഹരിക്കുന്നവനെ നശിപ്പിക്കണം എന്നുതന്നെ വേദവചനം.

യേ രൂപാണി പ്രതിമുഞ്ചമാനാ അസുരാ: സന്ത: സ്വധയാ ചരന്തി - യജ്ജുര്‍വേദം 2.30
ഭരന്ത്യഗ്നിഷ്ടാം ലോകാത്‍ പ്രണുദാത്യസ്‍മാത:

സ്വാര്‍ത്ഥരെ ഈ ലോകത്ത്‍നിന്ന്‍ ഓടിക്കുക. സര്‍വ്വേശ്വരാ ദുര്‍ജനങ്ങളില്‍പ്പെട്ടവരാണെങ്കിലും നല്ലവരാണെന്ന്‍ ഭാവിച്ചാണ്‌ അവരുടെ വരവ്‍. അവര്‍ മറ്റുള്ളവരുടെ ധനൈശ്വര്യങ്ങളെ അപഹരിക്കുകയും ധൂര്‍ത്തടിക്കുകയും ചെയ്യുന്നു.

തേ ഹി പുത്രാസോ അദിതേ: പ്രജീവസേ മര്‍ത്യായ, ജ്യോതിര്യച്ഛന്ത്യജസ്രം.   യജ്ജു.വേ. 3.33

അല്ലയോ അനശ്വരതയുടെ സന്താനങ്ങളേ, നിങ്ങള്‍ മനുഷ്യകുലത്തിന്‌ അനശ്വരമായ ജ്ഞാനത്തിന്റെ പ്രകാശം തെളിയിച്ചാലും. അങ്ങനെ അവര്‍ ദീര്‍ഘായുസ്സുള്ളവരായി തീരട്ടെ.

അമ്ര്‌തസ്യ പുത്രോ എന്ന്‍ മറ്റൊരിടത്ത്‍ പറയും. മരണമില്ലാത്തവരാണ്‌ ഭാരത മണ്ണില്‍ ജനിയ്ക്കുന്നവര്‍. മരണമില്ലാത്തവരാണ്‌ സനാതന ധര്‍മ്മം ആചരിക്കുന്നവര്‍. ഭാരതമണ്ണിന്റെ മാഹാത്മ്യം കുറച്ചൊന്നുമല്ല ഋഷീശ്വരന്മാര്‍ പാടിപ്പുകഴ്‍ത്തിയിട്ടുള്ളത്‍. നിങ്ങള്‍ എനിക്ക്‍ നിങ്ങളുടെ ചോര തരൂ, ഞാന്‍ നിങ്ങളെ സ്വതന്ത്രരാക്കാം എന്നാണ്‌ ഭാരതാംബയുടെ ഒരു വീരവീരപുത്രന്‍ ഉദ്‍ഘോഷിച്ചത്‍. ആ വാക്കുകളെല്ലാം കടിച്ചരച്ച്‍ തിന്ന്‍ മയങ്ങിക്കിടക്കുകയാണോ എല്ലാവരും. മ്ര്‌ഗരാജാവായ സിംഹം ഉറക്കത്തിലും ഉണര്‍ന്നാണിരിക്കുന്നത്‍. ഓരോ ഭാരതീയന്റെ വാക്കുകളും ഗര്‍ജ്ജനമുള്ളതാവണം. സമുദ്രം  ഘോരശബ്‍ദം പുറപ്പെടുവിക്കുന്നുവെങ്കില്‍ അത്‍ അതിന്റെ അഹന്തയല്ല, അത്‍ അതിന്റെ അവകാശമാണ്‌. ആകാശത്ത്‍ ഇടിവെട്ടുമ്പോള്‍, മേഘം നാടിനെ നടുക്കുന്ന ശബ്ദമുണ്ടാക്കുന്നുവെങ്കില്‍ അത്‍ മേഘത്തിന്റെ അഹന്തയല്ല, അത്‍ അതിന്റെ അധികാരമാണ്‌. കാടിന്റെ രാജാവായ സിംഹം ഗര്‍ജ്ജിക്കുന്നുവെങ്കില്‍ അത്‍ അതിന്റെ പരവശതയല്ല, അത്‍ അതിന്റെ അഭിമാനമാണ്‌. ഭാരതാംബയുടെ മക്കള്‍ ഞാന്‍ ഭാരതീയനാണ്‌, സനാതനധര്‍മ്മിയാണെന്ന്‍ ഘോഷിക്കുന്നുവെങ്കില്‍ അത്‍ അവന്റെ അഹങ്കാരമല്ല, അത്‍ അവന്റെ ജന്മാവകാശമാണ്‌, ധര്‍മ്മാവകാശമാണ്‌, അഭിമാനമാണ്‌. പരാശ്രയത്തിന്റെയും നിരാശയുടെയും വിഷാദത്തിന്റെയും ആവരണത്തില്‍നിന്ന്‍ പുറത്ത്‍ കടക്കുവിന്‍. വിശാലമായ ഈ ഭാരതഭൂമി, ഈ പുണ്യഭൂമി, ഈ ഭാരതാംബ കൈകളുയര്‍ത്തി കേഴുകയാണ്‌, നിങ്ങളുടെ ആശ്രയത്തിനായിക്കൊണ്ട്‍. എന്നിട്ടും ആ ആര്‍പ്പുവിളി കേള്‍ക്കുന്നില്ലയോ..  ഈ രാഷ്ട്രത്തിന്റെ ഗൗരവം നിലനിര്‍ത്തുന്നതിനായി, വൈദേശിക അധിനിവേശ ശക്തികളെ  ഇല്ലാതാക്കാനായി, ധര്‍മ്മത്തിന്റെ പുനരുത്ഥാനത്തിനായി ഓരോരുത്തരും അണിനിരക്കണം. അല്ലാതെ പറ്റില്ല, നീതിയും ന്യായവും ധര്‍മ്മമായിരിക്കണമെന്ന്‍ മാത്രം.


അഭിപ്രായങ്ങളൊന്നുമില്ല: