അനന്തവും സത്താമാത്രരൂപവുമായ ആത്മചൈതന്യത്തിന്റെ ബഹിര്‍മുഖത്വം യാതൊന്നാണോ അതാണ് സങ്കല്‍പബീജത്തിന്റെ മുള. അല്‍പാല്പമായി അത്‍ സ്വരൂപതയെ പ്രാപിച്ച്‍ ജഡാത്മകമായ പ്രപഞ്ച രൂപത്തില്‍ പരിണമിക്കാനായി ചിത്‍തത്ത്വത്തെ മറച്ചുകൊണ്ട്‍ മേഘമെന്നപോലെ ഘനത്തെ പ്രാപിക്കുന്നു. ചിത്‍ ആകട്ടെ, ദ്ര്‌ശ്യത്തെ തന്നില്‍നിന്ന്‍ അന്യമായിട്ട് ഭാവനചെയ്ത്‍ കുരുവില്‍ മുളയുണ്ടാകുന്നതുപോലെ സങ്കല്‍പമായി തീരുന്നു. ഈ സങ്കല്പം കാല്‍പനികമായതുകൊണ്ട്‍ അതില്‍ സത്ത്‍ ഇല്ല. ദു:ഖമല്ലാതെ സുഖവുമില്ല.
യാതൊരു സങ്കല്‍പനങ്ങളുമില്ലാതെ വസിച്ചാല്‍ അത്‍ മോക്ഷപദമാകുന്നു. ഇതിനായി പരിശ്രമങ്ങള്‍ ഒന്നും ചെയ്യേണ്ട ആവശ്യവുമില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ