യാ ദേവീ സര്‍വ്വഭൂതേഷു മാത്ര് രൂപേണ സംസ്ഥിത:
കുട്ടി ജനിക്കുന്നതോടെ മാത്ര്‌ത്വം ആവേശിക്കുകയാണ്, ആവിര്‍ഭവിക്കുകയാണ് ചെയ്യുന്നത്‍. മാത്ര്‌ത്വം എന്നത്‍ ഒരു ഭാവാത്മക തലമാണ്. അത്‍ പ്രക്ര്‌തിയുടെതാണ്, ആ വ്യക്തിയുടെതല്ല. എന്നാല്‍ മാത്ര്‌ത്വം തന്റേതാണെന്ന്‍ കരുതി സ്ത്രീ അതില്‍ കയറിയിരിക്കുന്നു. അതോടെ മാത്ര്‌ത്വം നശിപ്പിക്കുകയാണ് ചെയ്യുന്നത്‍. മറിച്ച്‍ ലോകമാതാവായ പരാശക്തിയുടെ മാത്ര്‌ഭാവം എന്നില്‍ ആവേശിച്ചിരിക്കയാണെന്ന്‍ തിരിച്ചറിഞ്ഞ്‍ ആ മാത്ര്‌ഭാവത്തെ പ്രണമിച്ചുകൊണ്ട്‍ അതിനെ അറിഞ്ഞ്‍ ജീവിച്ചാല്‍ ഒരു സ്ത്രീയ്ക്ക്‍ വേറെ ഒരു ഉപാസന ആവശ്യമില്ല. അതുതന്നെ അവളെ മുക്തിയിലേക്ക്‍ എത്തിക്കും.
മാത്ര്‌ഭാവരൂപിണിയാണ് മായാഭഗവതി. അവളാണ് മാത്ര്‌ഭാവത്തില്‍ സ്ത്രീയില്‍ ആവേശിക്കുന്നത്‍. കുട്ടിയെ രക്ഷിക്കുക എന്നത്‍ പ്രസവിച്ച സ്ത്രീയുടെ കടമയാണെങ്കിലും, അതിനേക്കാള്‍ അത്‍ പ്രക്ര്‌തീശ്വരിയുടെ ആവശ്യമാണ്. പ്രക്ര്‌തിയുടെ ആവശ്യമായതുകൊണ്ടാണ് ആ ശക്തി മാത്ര്‌രൂപത്തില്‍ സ്ത്രീയില്‍ ആവേശിക്കുന്നത്‍. ആ മാത്ര്‌രൂപത്തില്‍ തന്നില്‍ എത്തിയിട്ടുള്ള ദേവീശക്തിയെ, ആ ശക്തിസ്വരൂപിണിയുടെ ക്ര്‌പാവാത്സല്യാദികള്‍ അറിഞ്ഞ്‍ ജീവിച്ചാല്‍, അവള്‍ക്ക്‍ മറ്റൊരു ദേവീദേവ ഉപാസനയും ആവശ്യമില്ല. മാത്ര്‌ഭാവം എന്റെതാണെന്നും, മാതാവെന്ന നിലയില്‍ താന്‍ കുഞ്ഞിനോട്‍ കാണിക്കുന്ന എല്ലാ വ്യവഹാരങ്ങളും തന്റെതാണെന്നും അഹങ്കരിക്കുന്നതോടെ, അവളുടെ മാത്ര്‌ത്വത്തെ ചോദ്യംചെയ്യുന്നു, അത്‍ നശിക്കുന്നു. സ്ത്രീയിലും പുരുഷനിലും മാത്ര്‌ത്വവും പുരുഷത്വവും ഉണ്ട്‍. പുരുഷനില്‍ മാത്ര്‌ത്വത്തിന്റെ അനുപാതം കുറവാണെന്നു മാത്രം.
ശ്രീമാതാ ശ്രീ മഹാരാജ്ഞീ എന്ന് ദേവീമാഹാത്മ്യത്തില്‍ കാണാം. സ്ത്രീ അവളില്‍ ആവേശിച്ച മാത്ര്‌ത്വത്തെ മായാശക്തിയായിക്കണ്ട്‍ ജീവിച്ചാല്‍ അവള്‍ മോക്ഷയായി.
യാ ദേവീ സര്‍വ്വഭൂതേഷു മാത്ര് രൂപേണ സംസ്ഥിത:
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ