ആധ്യാത്മികത ഒളിച്ചോട്ടമോ
ആധ്യാത്മികത എന്താണെന്ന്‍ അറിയാത്തവര്‍ക്ക് വരുന്ന ചിന്തയാണ് ഒളിച്ചോട്ടമെന്ന തോന്നല്‍. അവനവനെ അറിയുന്നതാണ് ആധ്യാത്മികത. അറിയുക എന്ന പ്രക്രിയ ഒളിച്ചോട്ടത്തിന്റെ പട്ടികയില്‍പെടുത്തുന്നവരാണ് ശരിയ്ക്കും ഒളിച്ചോട്ടക്കാരെന്ന്‍ മനസ്സിലാവും. അത്തരക്കാര്‍ക്ക്‍ അവരവരുടെ കര്‍ത്തവ്യ കര്‍മ്മങ്ങള്‍ നിര്‍വ്വഹിയ്ക്കാന്‍ പറ്റാതെ വരുമ്പോള്‍ മറ്റുള്ളവരെ കുറ്റം പറയാന്‍ ഓടി നടക്കും. അങ്ങിനെ യുക്തിവാദങ്ങളും നിഷേധങ്ങളും രൂപപ്പെടും. അതില്‍ അത്തരക്കാര്‍ സംഘര്‍ഷമനുഭവിയ്ക്കുകയും, അശാന്തിയാല്‍ ജീവിതം നിരാശാഭരിതമായി തീരുകയും ചെയ്യും. ആധ്യാത്മികത ധീ, ധ്ര്‌തി, സ്മ്ര്‌തി, ധൈര്യം, സാഹസം, പരാക്രമം, സത്യം, ധര്‍മ്മം, സ്നേഹം, ബഹുമാനം, വിനയം വിവേകം തുടങ്ങിയ മനുഷ്യന് ആവശ്യമുള്ളതൊക്കെ വളര്‍ത്താന്‍ ഉപകരിയ്ക്കുന്നു. ആധ്യാത്മികതയില്‍ ദു:ഖങ്ങളില്ല, നിരാശയില്ല, വിഷാദമില്ല. അവനിലെ ചൈതന്യം തിളങ്ങാന്‍ തുടങ്ങുമ്പോള്‍ ആനന്ദത്തിമര്‍പ്പില്‍ ഉന്മത്തനാകുന്നു. അറിവിന്റെ അനന്തലോകം അവന്റെ മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നു, അസ്നാവിരം പ്രവഹിയ്ക്കുന്നു. ആധ്യാത്മികതയില്‍ ജീവിയ്ക്കുന്നവന്‍ അനുഭവിയ്ക്കുന്ന സുഖശാന്തിസമാധാനം അതല്ലാത്തവന് ലഭിയ്ക്കാതിരിയ്ക്കുമ്പോള്‍ അതിനെ ഒളിച്ചോട്ടമെന്ന് വിളിയ്ക്കും. ആധ്യാത്മികതയില്‍ അല്ലാത്തവരുടെ എണ്ണം കൂടുതലുണ്ടാകുമ്പോള്‍ ഒളിച്ചോട്ടമെന്ന്‍ പറയുന്നവന്റെ കൂടെ കൂടാന്‍ കുറെ പേരെ കിട്ടും. വെറും ഇരുപത്തഞ്ച് ശതമാനം വോട്ട്‍ നേടിയിട്ട്‍ ജയിയ്ക്കുന്ന വ്യക്തി ഭൂരിപക്ഷമാകുന്നതും അവന്‍ ഭരിയ്ക്കുന്നതുമാണല്ലൊ ജനാധിപത്യം. എഴുപത്തഞ്ച് ശതമാനം വോട്ട്‍ കിട്ടിയത് അഞ്ച് പേര്‍ക്കായതുകൊണ്ട്‍ ഭൂരിപക്ഷം ഉണ്ടാവില്ലല്ലൊ. ഇതാണ് ഇന്ന്‍ കുടുംബവും സമുദായവും സമൂഹവും രാഷ്ട്രവും. അപ്പൊ ആധ്യാത്മികതയേയും ജനങ്ങള്‍ ആ തലത്തിലേ നോക്കിക്കാണൂ. ഒളിച്ചോട്ടം ഭീരുവിന്റെ ലക്ഷമാണ്. ആധ്യാത്മികത ധീരനുള്ളതാണ്. ധൈര്യവും സ്ഥിരതയും ആധ്യാത്മികതയുടെ നെടുംതൂണുകളാണ്. ഒളിച്ചോട്ടമെന്ന ആശയംതന്നെ ഉണരുന്നത്, അസത്യമെന്ന തലത്തില്‍ കാണുന്ന ലൗകികത്തില്‍ നിലനില്‍ക്കാന്‍ പറ്റുന്നില്ലല്ലോ എന്ന തിരിച്ചറിവില്‍ നിന്നാണ്. ആധ്യാത്മികത സത്യത്തിന്റെ പന്ഥാവായതുകൊണ്ട്, സത്യം ആര്‍ക്കും സ്വീകാര്യവുമല്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ