സ്ര്‌ഷ്ട്വാ പുരാണി വിവിധാന്യജയാത്മശക്ത്യാ
വ്ര്‌ക്ഷാന്‍ സരീസുപവശൂന്‍ ഖഗദംശമത്സ്യാന്‍
തൈസ്തൈരതുഷ്ട ഹ്ര്‌ദയ: പുരുഷം വിധായ
ബ്രഹ്മാവലോക ധിഷണാം മുദമാപ ദേവ:
മരങ്ങളേയും, പാമ്പുകള്‍, പശുക്കള്‍, പക്ഷികള്‍, ഈച്ചകള്‍, മത്സ്യങ്ങള്‍ മുതലായ വിവിധ ദേഹങ്ങളെ സ്ര്‌ഷ്ടിച്ചിട്ട്‍, അതുകളെക്കൊണ്ടൊന്നും മനസ്സന്തോഷം വരാതെ ബ്രഹ്മദര്‍ശനത്തിനുചിതമായ ബുദ്ധിയ്ക്കാസ്പദമായ മനുഷ്യദേഹത്തെ സ്ര്‌ഷ്ടിച്ചിട്ട്‍ സ്ര്‌ഷ്ടികര്‍ത്താവ്‍ സന്തോഷം പ്രാപിച്ചു.
മാനവ സ്ര്‌ഷ്ടിയുടെ ആത്യന്തിക ലക്ഷ്യം ഇതില്‍നിന്ന്‍ വളരെ സരളമായി മനസ്സിലക്കാം. ബ്രഹ്മത്തെ അവലോകനം ചെയ്ത്‍ ആത്മാനാത്മ വിവേകത്തോടെ ജീവിച്ച്‍ ജീവന്മുക്തി കൈവരിക്കുക എന്നതാണ് ലക്ഷ്യം.
---------
ലബ്ധ്വാ സുദുര്‍ലഭമിദം ബഹുസംഭവാന്തേ
മാനുഷ്യമര്‍ത്ഥദമനിത്യമപീഹ ധീര:
തൂര്‍ണം യതേത ന പതേദനുമ്ര്‌ത്യു യാവന്
നി:ശ്രേയസായ വിശയ: ഖലു സര്‍വ്വത: സ്യാത്
അനേക ജന്മാവസാനത്തില്‍ ഏറ്റവും പ്രയാസപ്പെട്ട്‍ കിട്ടുന്നതും നശിക്കുന്നതാണെങ്കിലും പരമ പുരുഷാര്‍ത്ഥത്തെ തരുന്നതുമായ ഈ മനുഷ്യ ജന്മത്തെ കിട്ടിയിട്ട്‍ ബുദ്ധിമാന്മാര്‍ എത്രകലം വരെ നിരന്തരം നാശമുള്ളതായിട്ട്‍ വീഴാതിരിക്കുമോ, ആ സമയത്തിനുള്ളില്‍ മോക്ഷത്തിനായി വേഗത്തില്‍ ശ്രമിക്കണം വിഷയ സുഖങ്ങള്‍ ദേഹത്തിലും (ഇതര ദേഹത്തിലും) സിദ്ധിക്കുമല്ലൊ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ