മാനസം തന്നെയാണു കര്‍മ്മം ചെയ്തീടുന്നതും
മാനസം തന്നെയാണ് തല്‍ഫലം ഭുജിപ്പതും
ഒന്നിനും കഴിവില്ല, ദേഹത്തിന്നെന്നുള്ളതു
മാനുഷമക്കളേ ഇതുകൊണ്ടറിഞ്ഞാലും
ഋത്തടത്തിങ്കലോര്‍ക്ക നല്ലൊരു ധൈര്യംകൊണ്ട്‍
ചിത്തത്തെജ്ജയിച്ചുകൊണ്ടിടേണ്ടതായീടുന്നു
ചിത്തത്തെജ്ജയിച്ചുകൊണ്ടീടിന ധൈര്യശാലി-
യ്ക്കിത്രിലോകത്തെജ്ജയിക്കുന്നതു പുല്ലാക്കുന്നൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ