കണ്ടത്തില്‍ വിത്തിട്ടാല്‍, വിത്തിനു പുറമെ ധാരാളം കിളകളും കിളിര്‍ക്കും. കിളകളെ പറിച്ച്‍ വലിച്ചെറിയണം. കിളകളോട്‍ കാരുണ്യം കാട്ടിയാല്‍, വിത്തുംകൂടി പോയിക്കിട്ടും. അത്രയേ എനിക്ക്‍ വിധിച്ചിട്ടുള്ളൂ എന്ന്‍ പറഞ്ഞ്‍ വീട്ടുകാരെ മുഴുവനും പട്ടിണിയിലേക്ക്‍ ഉന്തിവിടുന്നത്‍ ഭാരതീയശാസ്ത്ര സിദ്ധാന്തമല്ല, സനാതനധര്‍മ്മമല്ല. അത്‍ കഴിവുകേടാണ്, ധൈര്യക്കേടാണ്, വിഷാദമാണ്, നെറികേടാണ്. കിളകളെ മുളച്ചുപൊന്തുന്നതോടെത്തന്നെ മുളയില്‍ത്തന്നെ നുള്ളിക്കളയണം. അത്‍ ധര്‍മ്മാധിഷ്ഠിത ജീവനമാണ്.
________
ഗുണഗണങ്ങളില്‍ സന്തോഷവും ശ്രവണത്തില്‍ അനുരാഗവും ആത്മജ്ഞാനത്തില്‍ വ്യസനവും ആര്‍ക്കുണ്ടോ, അവനാണ് മനുഷ്യപദവിക്കര്‍ഹന്‍. അല്ലാതുള്ളവര്‍ കേവലം പശുക്കള്‍ തന്നെ.
--------------------
ഭോഗത്തെ ഇച്‍ഛിയ്ക്കുന്നത്‍ മരണവും ഇച്‍ഛിക്കാതിരിക്കുന്നത്‍ മോക്ഷവും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ