2013 ഒക്‌ടോബർ 19, ശനിയാഴ്‌ച


ജീവിതത്തില്‍ എന്തുതന്നെ നേടണമെങ്കിലും മറ്റ്‍ പലതും ത്യജിക്കേണ്ടി വരും. ഒന്ന്‍ ത്യജിക്കാതെ വേറൊന്ന്‍ നേടാന്‍ പറ്റില്ല. വളരെ തുച്‍ഛമായ ഒരു കാര്യം, ഒരു വസ്തു, നേടണമെങ്കില്‍ അതിനേക്കാള്‍ വിലകൂടിയ മറ്റെന്തെങ്കിലും ത്യജിച്ചേ പറ്റു. ഒരു ചായകുടിക്കാന്‍ കടയില്‍ കയറിയിട്ട്‍ അഞ്ച്‍രൂപ എടുത്ത്‍കൊടുത്ത്‍ തിരിച്ചുപോന്നാല്‍, ആ അഞ്ച്‍ രൂപയേക്കാള്‍ എത്രയോ ഇരട്ടി മൂല്യമുള്ള അത്രയും സമയം ത്യജിച്ചേ പറ്റു.  ഏതൊരു ഭൗതിക വസ്തു നേടണമെങ്കിലും അതിനേക്കാള്‍ എത്രയോ മടങ്ങ്‍ മൂല്യമുള്ളത്‍ ത്യജിച്ചാലേ സാധ്യമാകൂ.  സൗരഭ്യമുള്ള നല്ല സൗന്ദര്യമുള്ള പുഷ്പങ്ങള്‍ നിറയെ പൂത്തുനില്‍ക്കുന്ന വ്ര്‌ക്ഷത്തെ മുറിച്ചുമാറ്റാതെ മരപ്പണിചെയ്ത്‍ പലതും ഉണ്ടാക്കാന്‍ സാധ്യമല്ല.

എനിക്ക്‍ ഇനി ഒന്നും നേടാനില്ല. ഈ നിമിഷം മുതല്‍ ഒന്നും നേടാനായിക്കൊണ്ട്‍ ഞാനില്ല. ഇത്രയും കാലം നേടിയത്‍തന്നെ ധാരാളം. ഇതില്‍നിന്നൊന്നും എനിക്ക്‍ ആത്മസുഖമോ ശാന്തിയോ കിട്ടിയില്ല. ദു:ഖവും അശാന്തിയും ധാരാളം കിട്ടുകയും ചെയ്തു. ഇനിയെങ്കിലും പുതുതായി ഒന്നിനേയും ഞാന്‍ ആശിക്കില്ല. ആത്മസുഖത്തിനും ശാന്തിക്കുമായിട്ട്‍ എന്തൊന്നാണോ ഉള്ളത്‍ അത്‍ എന്റെ കൂടെത്തന്നെയുണ്ടല്ലൊ. എന്റെ ഋദയത്തിലും എനിക്ക്‍ വെളിയിലും അതുതന്നെയാണല്ലൊ. എന്റെ അകത്തുള്ളതിനെ ഞാനൊന്ന്‍ തപ്പിനോക്കട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല: