വേദവ്യാസ ഉപാസന
സദാ ബ്രഹ്മലീനനും ജ്യോതിഷ നക്ഷത്രാദി ഗ്രഹങ്ങളുടെ ഉപാസകനും ഹോരാശാസ്ത്രകര്‍ത്താവുമായ പരാശര ഋഷിയുടെ പുതനുമായ ക്ര്‌ഷ്ണദ്വൈപായനനെന്ന പവിത്രനാമത്താല്‍ വിഖ്യാതനാണ് ശ്രീ വ്യാസഭഗവാന്‍. വ്യാസ മേധയില്‍ കുരുക്കാത്തതും വ്യാസ ഋദയത്തില്‍ വിടരാത്തതുമായ ഒന്നും ഈ പ്രപഞ്ചത്തിലില്ല. വാസന്റെ ഉച്ഛിഷ്ടമാണ് ഈ ജഗത്തിലുള്ള സര്‍വ്വവും എന്ന്‍ ഖ്യാദിയുമുണ്ട്‍.
വ്യാസനെ ഗുരുവായും വ്യാസനെ അക്ഷരമായും വ്യാസനെ ഉപാസനാ ദേവതയായും കണ്ട് വ്യാസോപാസന ചെയ്യുന്ന വ്യക്തികള്‍ പലയിടത്തും കണ്ടിട്ടുണ്ട്‍. ഭാര്‍ഗ്ഗവക്ഷേത്രത്തില്‍ പ്രായേണ വിരളമാണ് എന്ന്‍ തോന്നുന്നു. ആശയങ്ങളെ കണ്ടെത്തി ഉത്തമോത്തരമായ രീതിയില്‍ വ്യാഖ്യാനിയ്ക്കാനുള്ള പ്രാഗത്ഭ്യം അത്തരക്കാരില്‍ ശ്രദ്ധേയമായി അനുഭവപ്പെട്ടിട്ടുമുണ്ട്‍.
വ്യാസ ധ്യാനശ്ലോകം
വ്യാഖ്യാ മുദ്രികയാ ലസത്‍ കരതലം സദ്യോഗ പീഠസ്ഥിതം
വാമേ ജാനുതലേ ദധാനമപരം ഹസ്തം സുവിദ്യാനിധിം
വിപ്രവ്രാതവ്ര്‌തം പ്രസന്ന മനസം പാഥോരുഹാംഗദ്യുതിം
പാരാശര്യമതീവപുണ്യചരിതം വ്യാസം സ്മരേത് സിദ്ധയേ (അക്ഷരപ്പിശക് ഇല്ല)
അര്‍ഥം : വ്യാഖ്യാനമുദ്ര ധരിച്ച്‍ യോഗപീഠത്തിന്മേല്‍ ഇരിയ്ക്കുന്നവനും ഇടത്തേക്കയ്യ് ഇടത്തേ കാല്‍മുട്ടിന്മേല്‍ വെച്ചവനും വിദ്യാനിധിയും ബ്രാഹ്മണരാല്‍ ചുറ്റപ്പെട്ടവനും പ്രസന്നഋദയനും താമരപ്പൂപോലെ വെളുത്ത ദേഹപ്രഭയോടു കൂടിയവനും ഏറ്റവും പുണ്യചരിതനുമായ ശ്രീ വേദവ്യാസനെ മോക്ഷത്തിനായി സ്മരിയ്ക്കുന്നു.
വ്യാസ മന്ത്രം : ബ്രഹ്മ ഋഷി: അനുഷ്ടുപ്പ്‍ ച്ഛന്ദ: സത്യവതീസുതോ ദേവതാ:
സത്യവതീ സുത ദേവത: = ഋദയാന്തര്‍ഗതനായിരിയ്ക്കുന്ന സത്യവതീസുത ദേവത.
സാക്ഷാല്‍ ബ്രഹ്മാവുതന്നെ ഈ മന്ത്രത്തിന്റെ ഋഷി, അഥവാ, ദ്രഷ്ടാവ്.
ശിരസ്ഥിതനായ ബ്രഹ്മ:ഋഷി ഉപാസകന്റെ കൈപിടിച്ച്‍ ഋദയസ്ഥിതമായ ദേവതയിലേയ്ക്ക്‍ കൂട്ടിക്കൊണ്ടുപോയി, ഋദ്‌പത്മത്തില്‍ ദേവതാ സാക്ഷാല്‍ക്കാരം ഉണ്ടാവുന്നതായി ഭാവന ചെയ്യുന്നവന് വ്യാസദര്‍ശനം, ഗുരു നടത്തിത്തരുന്നു എന്ന്‍ സങ്കല്‍പ്പിച്ച്‍ ഉപാസന ചെയ്യണം.
ഇതാണ് മന്ത്രം : വ്യാം വേദവ്യാസായ നമ:
ആദ്യം സൂചിപ്പിച്ച ധ്യാനമന്ത്രം അര്‍ഥം ഗ്രഹിച്ച്‍ ചൊല്ലിയതിനുശേഷം ഈ മന്ത്രം മുകളില്‍ സൂചിപ്പിച്ച സങ്കല്‍പ്പത്തോടുകൂടി ജപിയ്ക്കണം. ഏതൊരു മന്ത്രവും സഫലീകരിയ്ക്കുന്നത്‍, മന്ത്രത്തിനെ മന്ത്രസിദ്ധി വരുഉത്തോഴാണ്. ഈ മന്ത്രത്തേയും ശുദ്ധി വരുത്തണം. അതിനെ വിധി ഇങ്ങിനെ :-
ജപേദഷ്ട സഹസ്രാണി പായസൈ ഹോമമാചരേത്
ആദ്യം സൂചിപ്പിച്ച ധ്യാനപ്രകാരം ശ്രീവേദവ്യാസ വിഗ്രഹമുണ്ടാക്കി ഭക്തിയോടുകൂടി പൂജിച്ച്‍ അവിടെ ഇരുന്ന്‍ ഈ മന്ത്രം - വ്യാം വേദവ്യാസായ നമ: എന്ന മന്ത്രം - അഷ്ടസഹസ്രാണി - എണ്ണായിരം ഉരു ജപിയ്ക്കുകയും പായസം കൊണ്ട്‍ ഓരോ ജപത്തിനും ഹോമിയ്ക്കുകയും ചെയ്യണം. അപ്പൊ മന്ത്രസിദ്ധി വരും. ഒരു മിനിറ്റില്‍ ഈ മന്ത്രം 60 പ്രാവശ്യമെങ്കിലും പായസം അര്‍പ്പിച്ചുകൊണ്ട് ജപിയ്ക്കാം. രണ്ടര മണിക്കൂറുകൊണ്ട്‍ 8000 പ്രാവശ്യം സുഗമമായി ജപിയ്ക്കാം.
അങ്ങിനെ മന്ത്രസിദ്ധി വരുത്തിയാല്‍ -------
ഏവം സിദ്ധമനുര്‍മ്മന്ത്രീ, കവിത്വം ശോഭനാ: പ്രജാ:
വ്യാഖ്യാന ശക്തിം കീര്‍ത്തിം ച ലഭതേ സമ്പ്രദാം ച യം
നല്ല കവിതയും - കവിത്വം - ഏത് ശാസ്ത്രവും വ്യാഖ്യാനിയ്ക്കത്തക്ക പാടവവും സല്‍പുത്ര ലാഭവും, വലിയ യശസ്സും വളരെ സമ്പത്തും ഉണ്ടാകും.
വ്യാസ = വിസ്താരം, വേര്‍തിരിയ്ക്കല്‍, സമാസാദികള്‍ കൊണ്ട്‍ തുല്യാര്‍ഥമായ വിഗ്രഹവാക്യം, എന്നൊക്കെ വ്യാസ ശബ്ദത്തിന് അര്‍ഥം കല്‍പ്പിയ്ക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ