2013 ഒക്‌ടോബർ 19, ശനിയാഴ്‌ച



വിഷയോഽവിഷയോഽപ്യതിദൂരാദേര്‍ഹാ നോപാദാനാഭ്യാമിന്ദ്രിയസ്യ -  സാംഖ്യം 1.73

വിഷയ: അപി = വിഷയവും
ഇന്ദ്രിയസ്യ = ഇന്ദ്രിയത്തിന്റെ,
അവിഷയ: = അവിഷയമാണ്‌
അതിദൂരാദേ: = അതിദൂരവും അതിസാമീപ്യവും
ഹാനോപാദാനാഭ്യാം = ഇന്ദ്രിയങ്ങളുടെ ശക്തിക്കുറവ്‍, മറവ്‍ എന്നിവ മൂലം

വിഷയങ്ങള്‍ ഇന്ദ്രിയഗോചരമാണ്‌. എന്നാല്‍ എല്ലായ്‍പോഴും അങ്ങനെയായിക്കൊള്ളണമെന്നില്ല. ഇന്ദ്രിയഗോചരമല്ലാത്തതിനാല്‍ പദാര്‍ഥങ്ങളില്ലെന്ന്‍ പറയാനാകില്ല. ഇന്ദ്രിയാഗോചരത്വം വസ്തുക്കളുടെ അസ്തിത്വത്തെ നിഷേധിക്കുന്നില്ല. ഇന്ദ്രിയദോഷങ്ങളും വിഷയദോഷങ്ങളും അഗോചരത്വത്തിനു കാരണാമാവം. വസ്തുക്കള്‍ അതിദൂരത്തായാലും അത്യധികം അടുത്തായിരുന്നാലും അവ ദ്ര്‌ഷ്ടിഗോചരമല്ല. ഇന്ദ്രിയങ്ങള്‍ക്കും വസ്തുക്കള്‍ക്കും മദ്ധ്യേ മറവ്‌ ഉണ്ടായാലും വസ്തുക്കള്‍ ദ്ര്‌ഷ്ടിഗോചരമാവുകയില്ല. ഇവയെല്ലാം‍ വിഷയത്തിലുള്ള ബാധകളാണ്‌. ഇന്ദ്രിയങ്ങളുടെ ശക്തിക്ക്‍ ക്ഷയം സംഭവിച്ചാലും ഇന്ദ്രിയഗോചരത്വം ഉണ്ടാവുകയില്ല. അന്ധത, ബധിരത തുടങ്ങിയ ഉദാഹരണം. ഇവ ഇന്ദ്രിയങ്ങളുടെ ദോഷങ്ങളാണ്‌. ഈ ദോഷങ്ങള്‍ മൂലം ഗോചരത്വമില്ലാതാവുന്നത്‍ ഇന്ദ്രിയവിഷയങ്ങള്‍ക്കാണ്‌. അതീന്ദ്രിയവിഷയങ്ങള്‍ക്ക്‍ ഈ ദോഷങ്ങള്‍ ബാധകമല്ല.

അഭിപ്രായങ്ങളൊന്നുമില്ല: