പ്രായേണ മനുജാ ലോകേ ലോക തത്ത്വവിചക്ഷണാ:
സമുദ്ധരന്തി ഹ്യാത്മാനമാത്മ നൈവാശുഭാശയാത്‍
ഉപദേശിച്ച അര്‍ഥം ഗ്രഹിക്കാതെ വരുന്നത്‍ അസംഭാവന, വിപരീത ഭാവന മുതലായ ദോഷങ്ങള്‍ ഉള്ളതുകൊണ്ടാണ്. ലോകതത്ത്വത്തെപ്പറ്റി ആലോചിക്കുന്നവര്‍ക്ക്‍ ആ വക ദോഷങ്ങള്‍ ഉണ്ടാവുകയില്ല. ലോകതത്ത്വത്തെ ആലോചിക്കാന്‍ സമര്‍ഥരായ ജനങ്ങള്‍ പ്രായേണ സ്വന്തമായ ആലോചനയാല്‍ത്തന്നെ വിഷയവാസനയില്‍ അകപ്പെട്ടു കിടക്കുന്ന തങ്ങളെ അതില്‍ നിന്നുയര്‍ത്തുന്നു. ആലോചനാ സാമര്‍ത്ഥ്യത്താല്‍ വിഷയ വാസനകളെ ഉപയോഗിക്കുന്നു എന്നത്‍ പ്രസിദ്ധമാണ്.
അദ്വൈതത്തിന് ആത്മപരമാത്മ ഐക്യം എന്ന്‍ വേദാന്തത്തില്‍ കാണാം. ജീവന്‍ ബ്രഹ്മമായിതീരുന്നതല്ല അദ്വൈതം. ബ്രഹ്മത്തില്‍നിന്ന്‍ അന്യമായി ഒരു ജീവന്‍ ഇല്ലാതായി തീരുന്നതാണ് അദ്വൈതം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ