സമസ്തേഷു വസ്തുഷു അനസ്യൂതമേകം
സമസ്താനി വസ്തുന്നിയം ന:സ്പ്ര്‌ശന്തി
സമസ്ത വസ്തുക്കളിലും അനുസ്യൂതമായി നില്‍ക്കുന്ന പരമാത്മസ്വരൂപം ഒന്നിലും സ്പര്‍ശിക്കുന്നില്ല.
സമഷ്ടിയില്‍ പരമാത്മാവും വ്യഷ്ടിയില്‍ ആത്മാവും. സമഷ്ടിയില്‍ പരമാത്മസ്വരൂപം ഒന്നിലും സ്പര്‍ശിക്കാതെ സദാ ശുദ്ധസ്വരൂപമായിത്തന്നെ ഇരിക്കുന്നു. എന്നാലും ആ ശുദ്ധരൂപം സകലത്തിലും വസിക്കുന്നു. സകലത്തിലും വസിക്കുമ്പോഴും അത്‍ ഒന്നിലും വസിക്കുന്നില്ല. സകലതും ആ ശുദ്ധരൂപത്തില്‍ വസിക്കുന്നുവെങ്കിലും അത്‍ ഒന്നിനെയും സ്പര്‍ശിക്കുന്നുമില്ല. എന്തിലെങ്കിലും സ്പര്‍ശിക്കുക എന്ന്‍ പറയുമ്പോള്‍, സ്പര്‍ശിക്കേണ്ടുന്നത്‍ ഒരു ദ്രവ്യം അല്ലെങ്കില്‍ വസ്തു ആയിരിക്കണം. ദ്രവ്യം എല്ലാം പ്രക്ര്‌തിയുടെതാണ്, അചേതനമാണ്. ജഡമായതുകൊണ്ട്‍ അശുദ്ധമാണ്. ശുദ്ധസ്വരൂപം എന്തിനെയെങ്കിലും സ്പര്‍ശിച്ചു നിലനിന്നാല്‍ ശുദ്ധത്ത്വം നശിക്കും.
അതുപോലെ വ്യഷ്ടിയില്‍ ആത്മാവ്‍ ശരീരത്തെ ആശ്രയിച്ചുകൊണ്ട്‍ ഇരിക്കുന്നുവെങ്കിലും അത്‍ ശരീരത്തില്‍ സ്പര്‍ശിക്കുന്നില്ല. അദ്ര്‌ഷ്ടമസ്പര്‍ശമരൂപമവ്യയം ആത്മാ: എന്നും വിയദ്‍വത്‍ സദാശുദ്ധമച്ഛസ്വരൂപ സ നിത്യോപലബ്ധി സ്വരൂപോഽത്മാ:, എന്നുമൊക്കെ പ്രമാണം.
സമഷ്ഠിയിലെ പരമാത്മതത്ത്വം നിക്കട്ടെ. വ്യഷ്ടിയിലെ ആത്മതത്ത്വം ശരീരത്തെ ആശ്രയിച്ചിരിക്കുന്നു എന്ന്‍ പറയുമ്പോള്‍ അത്‍ ശരീരത്തില്‍ സ്പര്‍ശിക്കുന്നില്ലേ എന്ന്‍ സംശയിയ്ക്കാം. ഇല്ലാ എന്നാണ് സുചിന്തിതാഭിപ്രായം. കാരണം അതൊരു ദ്രവ്യസ്വരൂപമല്ലാത്തതുകൊണ്ട്‍. മുകളില്‍ സൂചിപ്പിച്ച വിയദ്‍വത്‍ എന്ന ശബ്ദമാണ് വിശേഷണം. ആകാശംപോലെ ശുദ്ധമായതുകൊണ്ട്‍ എന്നാണ് പറയുന്നത്‍. ആകാശം ഒരിയ്ക്കലും അശുദ്ധമാകുന്നില്ലല്ലൊ. ആകാശം ഒന്നിനേയും സ്പര്‍ശിക്കാത്തതുപോലെ, എന്നാല്‍ എല്ലായിടത്തും എല്ലാറ്റിനകത്തും പരിലസിച്ച്‍ വിളങ്ങുന്നതുപോലെ ആത്മാവും ഒന്നിനെയും സ്പര്‍ശിക്കാതെ എല്ലായിടത്തും നില്‍ക്കുന്നു. ഇനി, അങ്ങിനെ ഒന്ന്‍ ഉണ്ടോ, ഉണ്ടെങ്കിലല്ലേ അതിനെ വിചാരം ചെയ്യേണ്ടൂ എന്ന്‍ ചിന്തിക്കുന്നുവെങ്കില്‍, അങ്ങിനെ ഒന്ന്‍ ഇല്ലാ എന്ന്‍ തെളിയിക്കാന്‍ പറ്റാത്തതുകൊണ്ട്‍ ഉണ്ട്‍ എന്നും അത്‍ നിത്യോപലബ്ധിസ്വരൂപോ ആത്മ: എന്നുമൊക്കെ പ്രമാണമുണ്ട്‍.
ഈ തത്ത്വം ദീര്‍ഘനേരം ചിന്തനം ചെയ്യുക. എന്റെ ശരീരത്തില്‍ ആത്മാവെവിടെയാണ് എന്ന്‍ വിചാരം ചെയ്ത്‍ നോക്കുക. ഉള്ളിലേയ്ക്ക്‍ നോക്കുക. മനസ്സ്‍ ബുദ്ധി ചിത്തം അഹങ്കാരം ഇതിനെയൊക്കെ മനനം ചെയ്ത്‍ നോക്കുക. കണ്ണ്‍ മൂക്ക്‍ ഇത്യാദി അവയവങ്ങളുടെ ഇന്ദ്രിയങ്ങളെ മനനം ചെയ്ത്‍ നോക്കുക.
ഇതിനെ ആത്മവിചാരം ചെയ്യുക എന്ന്‍ പറയും.
ആത്മാവ്‍ ഋദയത്തില്‍ വസിക്കുന്നു എന്ന്‍ പലയിടത്തും കാണാം. രക്തം പമ്പ്‍ ചെയ്യുന്ന ഋദയമല്ല. അത്‍ ഇടതുഭാഗത്താണ്. എന്നാല്‍ സ്വരൂപാനുസന്ധാനം ചെയ്യേണ്ടത്‍ അധ്യാത്മമണ്ഡലത്തിലാണ്, അത്‍ വലതുവശത്താണ് എന്ന്‍ ആചാര്യവചനമുണ്ട്‍.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ