ഏറ്റവും ശ്രേഷ്ഠമായത്‍ എന്താണ് എന്ന്‍ അങ്ങയ്ക്ക്‍ തോന്നുന്നത്‍ അതെനിയ്ക്ക്‍ ഉപദേശിച്ചാലും എന്നാണ് പരമഭക്തനായ പ്രഹ്ലാദന്‍ ഭഗവാനോട്‍ ചോദിച്ചത്‍
അതിന് ഭഗവാന്‍ പറഞ്ഞ ഉത്തരം - ബ്രഹ്മവിശ്രാന്തി പര്യന്ത: വിചാരോസ്തു തവഽനഘ
പരിപൂര്‍ണ്ണമായി മനസ്സ്‍ ബ്രഹ്മത്തില്‍ ലയിക്കുന്നതുവരെ ആത്മവിചരം ചെയ്യാനുള്ള ശക്തി നിനക്ക്‍ ഞാന്‍ തരുന്നു. അതിനായി നിന്നെ ഞാന്‍ അനുഗ്രഹിക്കുന്നു. ഇതാണ് ആ ചോദ്യത്തിനുള്ള ഉത്തരം. ഇങ്ങനെ ആത്മവിചാരം ചെയ്താലത്തെ പരിണതി എന്താണ്. ആനന്ദമേ ആനന്ദം. അതോ സച്ചിദാനന്ദം തന്നെ.
സദാ ആനന്ദം ആര്‍ക്കെങ്കിലും അനുഭവപ്പെടുന്നുവെങ്കില്‍ ഈശ്വരന്‍ ഉണ്ടോ എന്ന സംശയത്തിന് ഇടമില്ല. കാരണം സത്‍ചിത്‍ആനന്ദ - സച്ചിതാനന്ദ- സ്വരൂപമാണ് ഈശ്വരതത്ത്വം. ആ ആനന്ദത്തില്‍ സദാ ആരെങ്കിലും വര്‍ത്തിക്കുന്നുവെങ്കില്‍ ഈശ്വരനുണ്ടോ എന്ന ചോദ്യംതന്നെ അപ്രസക്തമാണ്. സദാ ആനന്ദം അനുഭവിക്കുന്നവനോട്‍ ചോദിച്ചാല്‍ പൂര്‍ണ്ണമൗനമായിരിക്കും മറുപടി. ആനന്ദത്തിന്റെ അപ്പുറത്ത്‍ മറ്റൊരു അവസ്ഥ ഇല്ല. പൂര്‍ണ്ണമൗനം ആനന്ദത്തിന്റെ മൂര്‍ത്തിമത്തായതും പ്രകടീഭാവവുമാണ്. അതിനെ അറിയാനുള്ള ഒരു എളിയശ്രമംപോലും സുഖദായകമാണ്. ശ്രമിച്ചുനോക്കാനുള്ള ഒരു മാനസികാവസ്ഥമാത്രമേ വേണ്ടു. എല്ലാ സംശയങ്ങളും പഞ്ഞിക്കെട്ടില്‍വീണ തീക്കനല്‍പോലെയായിത്തീരും. അവിടെ ഈശ്വരനെന്നും ഞാനെന്നും ഉള്ള രണ്ട്‍ എന്ന അവസ്ഥക്ക്‍ അന്ത്യമാവുകയും ഒന്നുമില്ലാത്ത അവസ്ഥ സംജാതമാവുകയും ചെയ്യുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ