മനുഷ്യജന്മം ധര്‍മ്മാനുസ്ര്‌തമായ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച്‍്, ആശ്രമധര്‍മ്മങ്ങളെല്ലാം വഴിപോലെ പാലിച്ച്‍, ജീവിതാന്ത്യത്തില്‍ ഈശ്വരചൈതന്യവുമായി താദാത്മ്യം പ്രാപിയ്ക്കാനുള്ളതാണ്. അപ്പോള്‍ വീണ്ടും വീണ്ടും ഈ സംസാരത്തില്‍ വന്ന്‍ ഭിന്നഭിന്ന യോനികളില്‍ ജനിച്ച്‍ ദുരിതപൂര്‍ണ്ണമായ ജീവിതം അനുഭവിക്കേണ്ടി വരില്ല, ശുദ്ധബുദ്ധമുക്ത സ്വരൂപമായി ഭവിക്കും.
ഒരു പാത്രത്തില്‍നിന്ന്‍ മറ്റൊരു പാത്രത്തിലേക്ക്‍ എണ്ണ ഒഴിക്കുമ്പോള്‍ ഒരേ ധാരയായി അത്‍ പ്രവഹിച്ചുകൊണ്ടിരിക്കും. അതേപോലെ തൈലധാരപോലെ ഭഗവത്‍ സ്മരണ ഉണ്ടായിക്കൊണ്ട്‍ മനുഷ്യജന്മത്തിനെ സഫലമാക്കണം.
മരണസമയത്ത്‍ ജഗദീശ്വര സ്മരണയില്‍ മുഴുകിക്കൊണ്ട്‍ വേണം ഈ ശരീരം ത്യജിക്കാന്‍. ആ സമയത്ത്‍ ഈശ്വരസ്മരണ ഉണ്ടാവണമെങ്കില്‍, ചെറുപ്പം മുതല്‍ക്കുതന്നെ അത്‍ ശീലിക്കണം. അല്ലാത്തവര്‍ക്ക്‍ ആ സദ്‍ഭാഗ്യം ഉണ്ടാവില്ല. അങ്ങിനെ മരണസമയത്ത്‍ ഈശ്വരസ്മരണ ഉണ്ടാവാന്‍ വേണ്ടി ഒരു ജീവാത്മാവിന്റെ അകമഴിഞ്ഞ പ്രാര്‍ത്ഥനയാണ് ഇത്‍.
തരിക വരം മമ കരുണാകരാ ഹരേ
ഒരു ജീവാത്മാവിന് ഇതില്‍കവിഞ്ഞ്‍ മറ്റൊന്നും ആവശ്യമില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ