സൂര്യന്‍ കര്‍മ്മകാരകന്‍
ഉക്ഷാ സമുദ്രോ അരുണ: സുപര്‍ണ: പൂര്‌വസ്യ യോനിം പിതുരാവിവേശ
മധ്യേ ദിവോ നിഹിത: പ്ര്‌ഷ്നിരശ്മാ വിചക്രമേ രജസസ്പാത്യന്തൗ - യജുര്‍വേദം 17/60
അല്ലയോ സൂര്യാ, അങ്ങയെ ദ്യോവിന്റെ മധ്യത്തിലാണ് ജഗദീശ്വരന്‍ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. ആകര്‍ഷിക്കപ്പെടുന്ന ജലം മേഘമായി വീണ്ടും താഴേയ്ക്ക്‍ വീഴുന്നു. വിവിധ നിറത്തിലുള്ള രശ്മികള്‍ വിവിധ കര്‍മ്മങ്ങളെയാണ് കാക്കുന്നത്‍. ഈ പ്രകാശ ധര്‍മ്മം എല്ലായിടത്തും വ്യാപരിയ്ക്കുകയും ചെയ്യുന്നു.
[സൗരയൂഥത്തിന്റെ മധ്യത്തിലാണ് സൂര്യനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. സൂര്യരശ്മികളാണ് കര്‍മ്മങ്ങള്‍ ചെയ്യിയ്ക്കുന്നത്‍. അത്‍ നമ്മുടെ അനുഭവമാണല്ലൊ. സൂര്യോദയത്തോടെയാണ് കര്‍മ്മങ്ങള്‍ തുടങ്ങുന്നത്‍. സൂര്യരശ്മി ഇല്ലെങ്കില്‍ കര്‍മ്മവും ഇല്ല. സൂര്യന്റെ പല രശ്മകളില്‍ ചില രശ്മികളുടെ പ്രഭാവത്താലാണ് ജലം നീരാവിയായി മേലോട്ട്‍ പോകുന്നത്‍. ഇത്‍ സൂര്യന്റെ ആകര്‍ഷണകാരണമാണ്. ഓരോ രശ്മിയ്ക്കും ഓരോ ധര്‍മ്മവും ഒന്നോ ഒന്നിലധികമോ രശ്മികള്‍ ഒന്നിനോടോ ഒന്നിലധികത്തിനോടോ യോജിയ്ക്കുമ്പോള്‍ വൈവിധ്യങ്ങളായ കര്‍മ്മങ്ങള്‍ ഉണ്ടാകുന്നു.]
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ