സ്ത്രീ ശൂദ്രാസ്ത്വല്‍കഥാഭി ശ്രവണവിരഹിതാ ആസതാന്തേ ദയാര്‍ഹാ-
സ്‍ത്വല്‍ പാദാസന്നയാതാന്‍ ദ്വിജകുലജനുഷോ ഹന്ത ശോചാമ്യശാന്താന്‍
വ്ര്‌ത്യര്‍ത്ഥം തേ യജന്തോ ബഹുകഥിഥമപിത്വമനാകര്‍ണയന്തോ
ദ്ര്‌പ്താ വിദ്യാഭിജാത്യൈ: കിമു ന വിദധതേ താദ്ര്‌ശ മാ ക്ര്‌ഥാ മാണ്
നാരായണീയം ദശകം 93 ശ്ലോകം 3
അല്ലയോ ഭഗവാനേ ഗുരുവായൂരപ്പാ, സ്ത്രീ, ശൂദ്രന്‍ മുതലായവരൊക്കെ അങ്ങയുടെ കഥാശ്രവണത്തില്‍ നിയമപരമായി ശ്രവണവിരചിതകളാണ്. ഈ കഥയൊന്നും സ്ത്രീയും ശൂദ്രനും ഒന്നും കേട്ടുകൂടാ എന്ന്‍ ആരോ ഒരു നിയമമുണ്ടാക്കി. അത്‍ കൊണ്ട്‍ അങ്ങയുടെ കഥ കേക്കാന്‍ സ്ത്രീയ്ക്കും ശൂദ്രനും ഒന്നും യോഗം ഉണ്ടായില്ല. അവരുടെ കാര്യം ഓര്‍ക്കുമ്പൊ അനുകമ്പ ഉണ്ടാകുന്നു. തേ ദയാര്‍ഹാ = അവര്‍ ദയാര്‍ഹകളാണ്. അവരുടെ കാര്യം, ആ സതാതേ -അവടെ ഇരിയ്ക്കട്ടെ- ത്വത്‍ പാദാസന്നയാതാതാന്‍ - അങ്ങയുടെ കാല്‍പാദംവരെ എത്തിക്കഴിഞ്ഞ -ദ്വിജകുലജനുഷോ- ദ്വിജകുലത്തില്‍ ജനിച്ചവര്‍, ബ്രാഹ്മണര്‍, അവരുടെ കാര്യം ഓര്‍ക്കുമ്പോഴാണ് എനിയ്ക്ക്‍ അങ്ങേയറ്റം സങ്കടം വരുന്നത്‍, ഹന്ത ശോചാമ്യശാന്താന്‍ - എനിയ്ക്ക്‍ സങ്കടം വരിയും ഞാന്‍ അശാന്തനാവുകയും ചെയ്യുന്നു. (ഭട്ടതിരിപ്പാട്‍ ഇത് പറഞ്ഞപ്പൊ ഗുരുവായൂരപ്പന്‍ ചോദിച്ചു, എന്താ പട്ടേരി, അത്രയ്ക്കൊക്കെ സങ്കടം വരാന്‍) അവര്‍ -ബഹുകഥിഥം- ഒരുപാട് പറയും, തേ യജന്തോ ബഹുകഥിഥം, അവര് അങ്ങയെപ്പറ്റി, ഒരുപാട് പറയും. പക്ഷേ അവര് അനാകര്‍ണയന്തോ - അനാകര്‍ണ്ണന്മാരാണ്, കേള്‍ക്കാത്തവരാണ്. അവര്‍ പറയുന്നത് അവര്‍ തന്നെ കേള്‍ക്കാത്തവരാണ്, സ്വന്തം ചെവി തുറന്നുവെയ്ക്കാത്തവരാണ് അവര്‍, സ്വന്തം ചെവി തുറന്നുവെയ്ക്കാതെ മറ്റുള്ളവരോട്‍ പറയുന്നവരാണ് അവര്‍. പറയുക എന്നതേ ഉള്ളു, ആചരിയ്ക്കുക എന്നത്‍ ഇല്ലാ എന്ന്‍ അര്‍ഥം. ഈ ഭഗവത്‍ കഥയൊക്കെ ജനങ്ങള്‍ക്ക്‍ പറഞ്ഞുകൊടുക്കുമ്പൊ അവര്‍ ഒന്നും കേള്‍ക്കാറില്ല, ഉള്‍ക്കൊള്ളാറില്ല. കേട്ടിട്ടുണ്ടെങ്കില്‍ ഇങ്ങിനെ ജീവിയ്ക്കാനാവില്ല്യ. ഇതൊന്നും ഞങ്ങള്‍ക്കുള്ളതൊന്നുമല്ല, ദ്വിജകുലജാതര്‍ക്കുള്ളതൊന്നുമല്ല എന്ന ഒരു തോന്നലാണ് അവര്‍ക്കൊക്കെ. ജീവിച്ചു കാണിയ്ക്കേണ്ട ദര്‍ശനം അന്യര്‍ക്ക്‍ പറഞ്ഞുകൊടുക്കാമെന്ന്‍ കാണിയ്ക്കുന്നത് വെറും കച്ചവടത്തിനാണ് എന്ന്‍ അര്‍ഥം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ