2013 ഒക്‌ടോബർ 24, വ്യാഴാഴ്‌ച

ഈ ശരീരത്തിലാണോ ഭ്രമിയ്ക്കുന്നത്‍




ത്വങ്‍മാംസരുധിരസ്നായുമജ്ജാമേദോഽസ്ഥി സംഹതൗ
വിണ്‍മൂത്രപൂയേ രമതാം ക്ര്‌മീണാം കിയദന്തരം 

ക്വ ശരീരമശേഷാണാം ശ്ലേഷ്മാദീനാം മഹാചയ:
ക്വ ചാംഗ ശോഭാസൗഭാഗ്യകമനീയാദയോ ഗുണാ:

മാസാസ്ര്‌ക്‍പൂയ വിണ്‍മൂത്രസ്നായുമജ്ജാഽസ്ഥി സംഹതൗ
ദേഹേ ചേത്‍ പ്രീതിമാന്‍ മൂഡോ ഭവിതാ നരകേ പി സ 

മാംസ രക്ത ചര്‍മ നാഡി മേദ മജ്ജ അസ്ഥി നിര്‍മ്മിതമായ ശരീരത്തില്‍ രമിയ്ക്കുന്ന മനുഷ്യര്‍ക്കും മലമൂത്രാദികളില്‍ കിടക്കുന്ന ക്ര്‌മികള്‍ക്കും തമ്മില്‍ എന്തു ഭേദം... ?

ശരീരം വെറുപ്പുണ്ടാക്കുന്ന കഫാദികളുടെ കൂമ്പാരമാണ്‌. അതിലെന്തു സൗന്ദര്യമാണ്‌ ? വ്ര്‌ത്തികെട്ട പദാര്‍ഥങ്ങളുടെ സമവായമായ ഈ ശരീരത്തെ പ്രേമിയ്ക്കുന്ന മനുഷ്യന്റെ പ്രേമം നരകത്തിലാണ്‌. സ്ത്രീകളുടെ അവച്യങ്ങളായ അംഗങ്ങള്‍ക്കും ചീഞ്ഞളിഞ്ഞ വ്രണങ്ങള്‍ക്കും തമ്മില്‍ ഒരു ഭേദവുമില്ല, എങ്കിലും മനുഷ്യന്‍ മാനസിക വിഭ്രമത്താല്‍ വഞ്ചിതരാകുന്നു.




അഭിപ്രായങ്ങളൊന്നുമില്ല: