വിദ്യാരതന്മാര്‍ അറിവില്ലാത്തവര്‍
കൂടുതല്‍ വിദ്യാഭ്യാസമുള്ളിടത്ത്‍, രാഷ്ട്രീയമായി കൂടുതല്‍ അവബോധമുള്ളിടത്ത്‍, കൂടുതല്‍ അനാചാരങ്ങളും ചതിയും കളവും കൊള്ളയും കൊലയും വിദ്വേഷവും വാശിയും ബലാത്സംഗവും പീഡനവും പാരവെപ്പും കാപട്യവും അനീതിയും ഹിംസയും നിര്‍ലജ്ജയും അവിനയവും നിലനില്‍ക്കുന്നു എന്നാണ് നമ്മുടെ അനുഭവവും മാധ്യമങ്ങളില്‍നിന്നും അറിയുന്നതും സ്ഥിതിവിവരക്കണക്കുകള്‍ കാണിയ്ക്കുന്നതും. വേദ പ്രാമാണ്യവും ഈ തഥ്യയ്ക്ക്‍ ഉണ്ട്. ആധുനിക വിദ്യാഭ്യാസം വെറും പ്രാതിയോഗിക വിദ്യാഭ്യാസം മാത്രമാണ്. അതില്‍ ജീവിയ്ക്കാന്‍ പഠിപ്പിയ്ക്കുന്നില്ല, ജീവിതം തുലയ്ക്കാന്‍ എന്തൊക്കെ ചെയ്യണം എന്നാണ് പഠിപ്പിയ്ക്കുന്നത്‍. എത്രത്തോളം കൂടുതല്‍ പഠിയ്ക്കുന്നുവോ അത്രയും അറിവില്ലായ്മയിലേയ്ക്ക്‍ പോകുന്നു എന്ന്‍ യജുര്‍വേദവും ഈശാവാസ്യ ഉപനിഷത്തും പറയുന്നു.
വയനാട്ടിലും അട്ടപ്പാടിയിലുമൊക്കെ ഉള്ള ആദിവാസികളുടെ ഇടയില്‍ ഇതൊന്നും കാണുന്നില്ല. അവിടെ ഇത്തരത്തിലുള്ളത്‍ എന്തെങ്കിലും ഒന്ന്‍ നടന്നതായി മാധ്യമങ്ങളില്‍ എപ്പോഴെങ്കിലും വരുന്നുവെങ്കില്‍, അതില്‍ പങ്കാളിയായിട്ടുള്ളത് ആദിവാസിയല്ലാത്ത വ്യക്തിയായിരിയ്ക്കും. അപ്പൊ മാന്യത എന്താണെന്നും അറിവ്‍ എന്താണെന്നും വിദ്യാസമ്പന്നനേക്കള്‍ വിദ്യാഭ്യാസമില്ലാത്ത ആദിവാസി അറിയുന്നു. ഇന്നും പത്തും ഇരുപതും അങ്‍ഗങ്ങള്‍ ഓരോ ആദിവാസി വീട്ടിലും കഴിയുന്നു. ഇത് ഇന്ന്‍ പഠിപ്പുള്ളവനെന്ന്‍ അഹങ്കരിയ്ക്കുന്ന അറിവില്ലാത്തവന്‍ അംഗീകരിയ്ക്കുമോ....? അപ്പൊ വിദ്യ അഭ്യസിയ്ക്കേണ്ടത് വിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്നോ കലാലയങ്ങളില്‍ നിന്നോ അല്ല, ആദിവാസിയില്‍നിന്നാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ