2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

നിത്യപ്രളയവും നിദാന്തപ്രളയവും



നിത്യ പ്രളയമെന്ന നല്ലൊരു ഉറക്കത്തിനും നിദാന്തപ്രളയമെന്ന നല്ലൊരു മ്ര്‌ത്യുവിനും വേണ്ടി മാത്രമാണ്‌ നമ്മുടെ സകല കര്‍മ്മങ്ങളും

നിത്യ നിരന്തരമായി കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്‍, രാവിലെ മുതല്‍ വൈകുന്നേരം വരെ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നത്‍, രാത്രിയില്‍ സുഖമായിട്ടൊന്ന്‍ ഉറങ്ങാന്‍ വേണ്ടിയിട്ടാണ്‌. ജീവിതത്തില്‍ ഏറ്റവും സുഖവും സന്തോഷവും ആനന്ദവും ഒക്കെ അനുഭവവേദ്യമാകുന്ന ഒരേയൊരു കര്‍മ്മമേ ഉള്ളു, അതാണ്‌ ഉറക്കം, സുഷുപ്തി. ഗാഢ സുഷുപ്തിയില്‍ മനുഷ്യന്‍ അനുഭവിയ്ക്കുന്ന ആനന്ദത്തിന്‌ പകരംവെയ്ക്കാനായി എന്തെങ്കിലും ഉണ്ടോ. മറ്റ്‍ ഏതൊരു കര്‍മ്മം ചെയ്യുകയാണെങ്കിലും, കുറെ കഴിയുമ്പോള്‍ മടുക്കും, അതില്‍നിന്ന്‍ വിരക്തി വരും. എന്നാല്‍ ഉറക്കം ആര്‍ക്കെങ്കിലും മടുപ്പ്‍ വരുത്തിയതായി കേട്ടിട്ടുണ്ടോ. മറ്റേത്‍ പ്രവ്ര്‌ത്തി ചെയ്താലും മടുപ്പ്‍ - boring- അനുഭവപ്പെടും. ഉറങ്ങിയിട്ട്‍ ബോറടിയ്ക്കില്ല, മറിച്ച്‍,  ബോറടിച്ചാല്‍ ഉറങ്ങും. ഇതാണ്‌ നിത്യപ്രളയം. ജനനം മുതല്‍ മരണംവരെ ഇതുപോലെ കര്‍മ്മങ്ങളില്‍ നിരതരാകുന്നത്‍ ഒടുവില്‍ ഒരൊറ്റ ഉറക്കത്തിനുവേണ്ടിയാണ്‌. നിദാന്ത പ്രളയമെന്ന്‍ പറയും. 

അഭിപ്രായങ്ങളൊന്നുമില്ല: