ഭൗതികശാസ്ത്ര പ്രസക്തിയുടെ അതിപ്രസരമുണ്ടാവുകയും ആധ്യാത്മിക പാരമ്പര്യത്തെ കളഞ്ഞുകുളിക്കാന്‍ മടി വരികയും ആധ്യാത്മിക പാരമ്പര്യത്തെ തന്റെ ജീവിതത്തിന് വേണ്ടിയുള്ള പരക്കംപാച്ചിലില്‍ ഉപയോഗിക്കേണ്ടി വരികയും ചെയ്യുമ്പോള്‍ ഭൗതികശാസ്ത്രത്തെ പ്രമാണവും അധ്യാത്മശാസ്ത്രത്തെ പ്രമേയവുമായി രംഗപ്രവേശം ചെയ്യിക്കും. പ്രമേയം പ്രമാണത്തില്‍ അംഗിതമാണെന്ന്‍ പറയുന്നവനും കേള്‍ക്കുന്നവനും ശ്രദ്ധിയ്ക്കാറില്ല. എന്നു പറഞ്ഞാല്‍ അധ്യാത്മശാസ്ത്രമാണ് പ്രമാണം എന്നര്‍ത്ഥം. ആ പ്രമാണത്തിലാണ് എല്ലാ പ്രമേയങ്ങളും, ആധുനിക ശാസ്ത്രമടക്കം, എല്ലാ പ്രമേയങ്ങളും നിലനില്‍ക്കുന്നത്‍. അല്ലാതെ ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ക്ക്‍ അനുഗുണമായിട്ടല്ല അധ്യാത്മശാസ്ത്രത്തെ കാണേണ്ടതും വിലയിരുത്തേണ്ടതും. ആധുനിക ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളുടെ വെളിച്ചത്തില്‍ ആധ്യാത്മികശാസ്ത്ര സത്യങ്ങളെ വിലയിരുത്താനാവില്ല കാരണം ആധുനിക കണ്ടുപിടുത്തങ്ങളെല്ലാം ഉപകരണങ്ങളിലൂടെയും മനുഷ്യന്റെ ബുദ്ധിയിലൂടെയുമാണ്. ഒരു ബുദ്ധിയ്ക്കും ഒരു ഉപകരണത്തിനും അധ്യാത്മത്തിന്റെ അകത്തളങ്ങളിലേയ്ക്ക്‍ പ്രവേശനമില്ല. ഉപകരണങ്ങളെല്ലാം ശവമാണ്, നിര്‍ജ്ജീവമാണ്. ബുദ്ധി എന്നത്‍ ജഡമാണ്, ചൈതന്യമില്ലാത്തതാണ്.
ആധ്യാത്മികശാസ്ത്രത്തിന്റെ അനുഭൂതികളുണ്ടാവുകയും ഭൗതിക ശാസ്ത്രം ഹിംസാത്മകമാണെന്ന്‍ തിരിച്ചറിയുകയും ചെയ്യുമ്പോള്‍ അതിന്റെ വിഷാദാത്മകതയാണ് ലോകം എന്നും അനുഭവിന്നത് എന്ന്‍ മനസ്സിലാക്കുമ്പോള് ആധ്യാത്മികശാസ്ത്രത്തെ പ്രമാണമാക്കുകയും അതിനെത്തന്നെ പ്രമേയമാക്കുകയും ചെയ്ത്‍ വൈദിക തഥ്യകള്‍ ഉയര്‍ന്നുവരും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ