2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

അസ്മാദ്ധ്യേവാ ആത്മനോയദ്യുത്‍ മാമയതേ തത്തത്‍ സ്ര്‌ജതേ.

ഏതേതിനെ ധ്യാനിക്കുനോ, ഏതേതിനെ കാമിക്കുന്നുവോ, അതാതിനെ ഈ ആത്മാവില്‍നിന്നുതന്നെ സ്ര്‌ഷ്ടിക്കുന്നതാണ്‌. വ്യക്തിയ്ക്ക്‍ എവിടുന്നാണ്‌  കാമം -ആഗ്രഹം- ജനിക്കുന്നത്‍. അസ്മാദ്‍  ധ്യേവാ: ഏതൊന്നിനെ ധ്യാനിക്കുന്നുവോ ആ ധ്യാനപരിണാമമായി കാമം സ്ര്‌ജതേ - സര്‍ജ്ജിക്കപ്പെടുന്നു. എന്തുകൊണ്ടാണ്‌ ഏതെങ്കിലും ഒന്നിനെകുറിച്ചുള്ള ധ്യാനം ഉണ്ടാകുന്നത്‍. ഇന്ദ്രിയങ്ങള്‍ മുഖേന ഞാന്‍ അനുഭവിച്ചിട്ടുള്ള സുഖദു:ഖാദികളുടെ സ്മരണ സൂക്ഷ്മമായി മസ്തിഷ്കത്തില്‍ അങ്കിതമാണ്‌. ഇന്ദ്രിയജനിതങ്ങളായ അനുഭവങ്ങളുടെ സ്മരണകളെയാണ്‌ വാസന എന്ന്‍ പറയുന്നത്‍. ഈ വാസനകള്‍ മസ്തിഷ്കത്തില്‍ ഉള്ളിടത്തോളം അത്‍ സൂക്ഷ്മരൂപത്തില്‍ നശിക്കാതെ കിടക്കുന്നു. ഇന്ദ്രിയങ്ങള്‍ വിഷയങ്ങളുമായി ബന്ധപ്പെടുമ്പോള്‍ മസ്തിഷ്കത്തില്‍ അങ്കിതമായ സ്മരണക്ക്‍ സമാനമായ ഒരു തലം സര്‍ജ്ജിക്കപ്പെടുകയും സൂക്ഷ്മമായ ആ സ്മരണ ഉണരുകയും സ്ഥൂലരൂപത്തെ പ്രാപിക്കുകയും ചെയ്യുന്നു. അത്‍ പ്രഭാവിതമാകുന്നതോടെ മനസ്സിനെ അത്യന്തം പ്രബലതയോടെ കീഴടക്കുന്നു. ആ കര്‍മ്മം ചെയ്യാന്‍ തുടങ്ങുന്നതിന്റെ ആദ്യപടിയാണ്‌ ആ വിഷയത്തെകുറിച്ചുള്ള ധ്യാനം അഥവാ സ്മരണ. 

അഭിപ്രായങ്ങളൊന്നുമില്ല: