2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

കര്‍മേന്ദ്രിയാണി സംയമ്യ യ ആസ്തേ മനസാ സ്മരന്‍
ഇന്ദ്രിയാര്‍ഥാന്വിമൂഢാത്മാ മിഥ്യാചാര: സ ഉച്യതേ   ഗീ. 3/6

കര്‍മ്മേന്ദ്രിയങ്ങളെ അടക്കിനിര്‍ത്തി യാതൊരുവന്‍ വിഷയങ്ങളെ മനസ്സുകൊണ്ട്‍ സദാ സ്മരിച്ചുകൊണ്ടിരിക്കുന്നുവോ മൂഡാത്മാവായ അവന്‍ മിഥ്യാചാരന്‍ എന്ന്‍ പറയപ്പെടുന്നു.  

വാതിലും ജനലും എല്ലാം അടച്ച്‍ മുറിയ്ക്കകത്ത്‍ ഇരുന്ന്‍ കരചരണാദി കര്‍മ്മേന്ദ്രിയങ്ങളെ അടക്കിനിര്‍ത്തി ധ്യാനിക്കുന്നവന്റെ മനസ്സ്‍ വിഷയങ്ങളിലാണ്‌ രമിക്കുന്നതെങ്കില്‍, അത്തരത്തിലുള്ള ധ്യാനം വ്ര്‌ഥാ സമയം പാഴാക്കലാണ്‌. വളപ്പില്‍ കൈക്കോട്ടെടുത്ത്‍ കിളക്കുന്നതാ നല്ലത്‍. ഇവിടെ മൂഢനെന്നും മിഥ്യാചാരനെന്നും രണ്ട്‍ വിശേഷണവും കൂടി അത്തരക്കാര്‍ക്ക്‍ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്‍.  മനസ്സ്‍ വിഷയങ്ങളില്‍ രമിക്കുന്നുവെങ്കില്‍, ആ സമയത്ത്‍ ധ്യാനത്തിന്‌ പോകരുത്‍. വിഷയങ്ങളുമായുള്ള സംഗത്തില്‍ ധ്യാനസാധന രോഗസാധനയായി തീരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: