2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

മഹിമ പ്രാപ്തി പ്രാകാശ്യം

മഹിമ
മഹത്യാത്മന്‍ മയി പരേ യഥാസംസ്ഥം മനോദധത്‍
മഹിമാനമവാപ്നോതി ഭൂതാനാം ച പ്ര്‌ഥക്‍ പ്ര്‌ഥക്‍                

ജ്ഞാനശക്തിയ്ക്ക്‍ ആസ്പദമായിരിക്കുന്ന മത്തത്ത്വത്തെ ഉപാധിയായി സ്വീകരിച്ച മഹത്മാവായ ഭഗവാനില്‍ മഹത്തത്ത്വാംശമായിരിക്കുന്ന മനസ്സിനെ ദ്ര്‌ഢമായി ഉറപ്പിച്ച്‍ ഭഗവാനുമായി ചേര്‍ന്നിരിയ്ക്കാന്‍ ശക്തിയുണ്ടാകുമ്പോള്‍ വലിയ സ്വരൂപം എടുക്കാന്‍ കഴിയും. ആകാശാദികളായ ഓരോ ഭൂതങ്ങളെയും പ്രത്യേകം ധ്യാനിക്കുന്നതായാലും മഹിമാ എന്ന സിദ്ധിയുണ്ടാകും.

പ്രാപ്തി
ധാരയന്‍ മയ്യഹം തത്ത്വേ മനോ വൈകാരികോഽഖിലം
സര്‍വേന്ദ്രിയാണാ മാത്മത്വം പ്രാപ്തിം പ്രാപ്നോതി മന്‍മനാ:    

സ്വാത്തികാഹങ്കാരത്തെ ഉപാധിയായി സ്വീകരിച്ചു വിളങ്ങുന്ന എന്നില്‍ മനസ്സിനെ ദ്ര്‌ഢമായുറപ്പിക്കുന്ന ഉപാസകന്‍ സകല പ്രാണികളുടെയും ഇന്ദ്രിയങ്ങളോട്‍ ചേര്‍ന്നിരിക്കാന്‍ ശക്തനായി വരും. ഇതാണ്‌ പ്രാപ്തി എന്ന സിദ്ധി.

പ്രാകാശ്യം
മഹത്യാത്മനി യ: സൂത്രേ ധാരയേന്‍മയി മാനസം
പ്രാകാശ്യം പാരമേഷ്ഠ്യം മേ വിന്ദനേഽവ്യക്തജന്‍ മന:              

ക്രിയാശക്തി പ്രധാനമായിരിക്കുന്ന മഹത്തത്ത്വത്തിന്‌ സൂത്രം എന്ന്‍ പേര്‌. അതിനെ ഉപാധിയായി സ്വീകരിച്ചു വിളങ്ങുന്ന എനിയ്ക്ക്‍  സൂത്രാത്മവെന്ന്‍ പേര്‌. ഈ വിധമിരിക്കുന്ന എന്നില്‍ മനസ്സിനെ ഉറപ്പിക്കുമ്പോള്‍ സര്‍വോല്‍ക്ര്‌ഷ്ടമായിരിക്കുന്ന എന്റെ സൂത്രാത്മസ്വഭാവത്തെ അറിഞ്ഞിരിക്കുന്ന അവന്‌ അറിയാന്‍ കഴിയാത്തതായിട്ടുള്ള പദാര്‍ത്ഥങ്ങളോ ശബ്ദങ്ങളോ ഒന്നുമില്ല. ദൂരെയിരുക്കുന്നവയുംകൂടി മറവില്ലാതെ പ്രകാശിക്കും. ഇത്‍ പ്രാകാശ്യമെന്ന സിദ്ധി.

അഭിപ്രായങ്ങളൊന്നുമില്ല: