ഋണൈര്‍സ്ത്രിഭിര്‍ദ്വിജോ ജാതോ ദേവര്‍ഷിപിത്ര്‌ണാം പ്രഭോ യജ്ഞാദ്‍ധ്യയന
പുത്രൈസ്താന്യ നിസ്തീര്യ ത്യജാന്‍ പതേത്‍
ദേവഋണം ഋഷിഋണം പിത്ര്‌ഋണം എന്നീ മൂന്ന്‍ ഋണങ്ങളോടുകൂടി ദ്വിജന്‍ ജനിക്കുന്നു. യജ്ഞങ്ങളാല്‍ ദേവഋണത്തെയും വേദാധ്യയനത്താല്‍ ഋഷിഋണത്തെയും പുത്രോല്‍പാദനത്താല്‍ പിത്ര്‌ഋണത്തെയും തീര്‍ക്കണം. ഇതല്ലാതെ പെട്ടെന്ന്‍ സകലതും ഉപേക്ഷിക്കുന്നവന്‍ ഉദ്‍ഗതിയ പ്രാപിക്കില്ല എന്ന്‍ മാത്രമല്ല, അധ:പതിക്കുകയും ചെയ്യും. ദ്വജന്‍ എന്നാല്‍ ബ്രാഹ്മണനെന്നാണര്‍ത്ഥം എന്നാണ് സാമാന്യമായി എവരും ധരിച്ചുവെച്ചിരിക്കുന്നത്‍. ഇവിടെ പറയുന്ന ഈ മൂന്നു കടങ്ങളുംകൊണ്ടാണ് ദ്വിജന്‍ ജനിക്കുന്നത്‍. ഈ മൂന്നു കടങ്ങളും ഉള്ളവന്‍ ദ്വിജന്‍ അഥവാ ബ്രാഹ്മണന്‍ ആണെങ്കില്‍ ലോകത്ത്‍ ഒരേയൊരു വര്‍ണ്ണമേ ഉണ്ടാവാന്‍ പാടുള്ളു. അത് സ്ര്‌ഷ്ടിപ്രക്രിയക്കും പ്രക്ര്‌തിക്കും വിരോധമേ ആവൂ. കാരണം എല്ലാവരും ബ്രാഹ്മണവര്‍ണ്ണമായാല്‍ സ്ര്‌ഷ്ടി മുന്നോട്ട്‍ പോവില്ല. ക്ഷാത്രവൈശ്യശൂദ്രാദി വര്‍ണ്ണാദികള്‍ ഇല്ലെങ്കില്‍ ലോകം നിലനില്‍ക്കില്ല. മാത്രമല്ല, വര്‍ണ്ണങ്ങള്‍ കര്‍മ്മാനുസരണം നാല് ഉണ്ട്‍താനും. ജാതരായിട്ടുള്ളവര്‍ക്ക്‍ എല്ലാവര്‍ക്കും ഈ മൂന്ന്‍ കടങ്ങളും ഉണ്ട്‍. ജനിക്കുമ്പോള്‍ തന്നെ ബ്രാഹ്മണനായിട്ടുള്ളവനുമാത്രമേ ഈ മൂന്ന്‍ കടങ്ങളും ബാധ്യമാകുന്നുള്ളുവെങ്കില്‍ ബ്രാഹ്മണരല്ലാത്തവര്‍ക്ക്‍ ഈ മൂന്ന്‍ കടങ്ങളും ബാധകമല്ലെന്ന്‍ വരും. അതും ശ്രുതിവിരോധമാണ്. ജനിയ്ക്കുമ്പോള്‍ ആരും ബ്രാഹ്മണനൊട്ടല്ലതാനും. ജനനസമയത്ത്‍ അതൊരു കുഞ്ഞാണ്. പിന്നീട്‍ സംസ്കാരാദി ക്രിയകളിലൂടെയാണ് ബ്രാഹ്മണ്യം വരുന്നത്‍. വിധിവിഹിതമായി വിദ്യാഭ്യാസം ചെയ്തതിനുശേഷമാണ് ബ്രാഹ്മണനാകുന്നത്‍ എന്ന്‍ ഉദ്‍ഘോഷിയ്ക്കുമ്പോള്‍, ഈ മൂന്നു കടങ്ങളുംകൊണ്ട് ദ്വിജന്‍ ജനിക്കുന്നു എന്ന തത്ത്വം മനസ്സിലാവാന്‍ പ്രയാസമുണ്ടാകും. വേദാധ്യായത്തിനുശേഷമേ ബ്രാഹ്മണനാകുന്നുള്ളുവെങ്കില്‍ ഈ കടങ്ങള്‍ അതിനുശേഷമേ ബാധകമാകൂ എന്ന്‍ കരുതാന്‍ പറ്റില്ലല്ലൊ. ഈ വക വിപരീത അര്‍ഥങ്ങള്‍ ജനിപ്പിക്കുന്ന ഒരു പാട്‍ മന്ത്രങ്ങള്‍ പലയിടത്തും കാണാം. അതിനെയൊക്കെ ഏത്‍ വിധം മനസ്സിലാക്കണമെന്ന്‍ ആചാര്യനില്‍നിന്നുതന്നെ അറിയണം. അല്ലെങ്കില്‍ വെറുതെ വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെട്ട്‍ ഉത്തരംകിട്ടാതെ അലയുകയേ ഉള്ളു. ജനിക്കുമ്പോള്‍ തന്നെ എങ്ങിനെ ദ്വിജനാകുന്നു. ദ്വിജന്‍ എന്ന ശബ്ദത്തിന് ബ്രാഹ്മണന്‍ എന്ന്‍ മാത്രമല്ല അര്‍ത്ഥം. ഇതര അര്‍ഥങ്ങള്‍ കൂടാതെ, രണ്ടാമത്‍ ഉണ്ടായത്‍, രണ്ടാമത്തെ ജന്മം എന്നൊക്കെകൂടി മനസ്സിലാക്കണം. ഒരു വ്യക്തിയുടെ ജീവിതകാലത്തിലെ പരിണാമത്തെയാണ് ഇവിടെ വിവക്ഷിയ്ക്കുന്നത്‍. ജനിക്കുന്നതോടെ ജീവാത്മാവ്‍ ദ്വിജനാണ്, രണ്ടാമത്‍ ജനിച്ചവനാണ്, രണ്ടാമത്തെ ജന്മമാണ്. അതിന് വേദംതന്നെ പ്രമാണം തരുന്നുണ്ട്‍. അതെന്താണെന്ന്‍ അറിയുന്നത്‍ നന്നായിരിക്കും. എല്ലാ അവയവങ്ങളില്‍ നിന്നും ഉണ്ടായിട്ടുള്ള സാരഭൂതമായ വീര്യത്തിനെ എപ്പോള്‍ (പുരുഷന്‍-ഭര്‍ത്താവ്‍) അവന്‍ :
<സ്ത്രിയാം സിഞ്ചത്യഥൈനജ്ജനയതി തദസ്യ പ്രഥമം ജന്‌മ> ഒരു സ്ത്രീയില്‍
അര്‍പ്പിയ്ക്കുന്നുവോ അപ്പോള്‍ അവന്‍ അതിനെ ജനിപ്പിക്കുന്നു. അത്‍ അവന്റെ ആദ്യത്തെ ജന്മമാകുന്നു. അതിനെ സ്ത്രീ ഗര്‍ഭത്തില്‍ ധരിക്കുന്നു. പിന്നീട്‍ ജനിപ്പിക്കുന്നു:
<തദസ്യ ദ്വിതീയം ജന്‌മ>
അത്‍ അവന്റെ രണ്ടാമത്തെ ജന്മമാകുന്നു. ഈ ഒരു തലത്തില്‍ വേണം മുകളില്‍ പറഞ്ഞ ശ്ലോകമന്ത്രത്തിനെ മനസ്സിലാക്കാന്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ