2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

യാ യാ ജായതേ മേ ബുദ്ധി, സാ സാ വിഷ്ണോ ത്വദാശ്രിതാ




യാ യാ ജായതേ മേ ബുദ്ധി, സാ സാ വിഷ്ണോ ത്വദാശ്രിതാ, 
ദേവാര്‍ചനേ ച നിരതാ, ത്വച്ഛിത്താ ത്വത്‍ പരായണ.

യാ യാ = എവിടെവിടെ, ജായതേ = പോകുന്നുവൊ, സഞ്ചരിക്കുന്നുവോ, വ്യാപരിക്കുന്നുവോ, മേ = എന്റെ, ബുദ്ധി = മനസ്സ്‍, ബുദ്ധി, സാ സാ = അതെല്ലാം, വിഷ്ണോ = (സര്‍വ്വ) വ്യാപിച്ചിരിക്കുന്ന(ആ ബ്രഹ്മ), ത്വദ്‍ = അതിനെ, അതുമായി, ആശ്രിതാ = ആശ്രയിയ്ക്കട്ടെ, ചേരാനിടവരട്ടെ,  (അത്‍) ദെവാര്‍ചനേ ച നിരതാ = ആ ദേവന്റെ അര്‍ച്ചയില്‍, പൂജയില്‍, നിരതമാവട്ടെ, മുഴുകിയതാകട്ടെ, ത്വത്‍ = അങ്ങയുടെതന്നെ, ചിത്താ = (എന്റെ)ചിത്തം ധ്യാനിക്കട്ടെ, ലയിക്കുമാറാകട്ടെ, ത്വത്‍ പരായണ = അങ്ങയുടെ ചിന്തയില്‍ത്തന്നെ അലിയട്ടെ.

എന്റെ ബുദ്ധി എവിടെവിടെ സഞ്ചരിക്കുന്നുവോ അതെല്ലാം അങ്ങയുമായി ചെരാനിടവരട്ടെ.എന്റെ ബുദ്ധിയില്‍  എന്തൊന്ന്‍ ജനിയ്ക്കുന്നുവോ അതെല്ലാം നീതന്നെയാവട്ടെ, നിന്റെ സ്മരണകള്‍ മാത്രമാവട്ടെ. അത്‍ ദേവപൂജയില്‍ മുഴുകിയതാകട്ടെ. എന്റെ ബുദ്ധി അങ്ങയുടെ തന്നെ ധ്യാനത്തില്‍ ലയിക്കുമാറാകട്ടെ, അങ്ങയുടെ ചിന്തയില്‍തന്നെ ലയിക്കട്ടെ. 

അഭിപ്രായങ്ങളൊന്നുമില്ല: