വേണീ വിജിത കലാപാ നത ജന
വേണീ ചടുലതയാകിയ ഭഗവതി
വാണീ ദേവി മനോഹരയാകിയ
വാണി ജനിപ്പാനെന്നുടെ നാവില്‍
വാണീടേണം സന്തതവും കള
വാണീ മണിയാം ദേവി നമസ്തേ
വീണാപാണേ നിന്‍പദകമലേ
വീണോരടിയനു വരമരുളേണം
ഏണീശാബവിലോചനയാളേ
വീണാലാപിനി നിന്‍ക്ര്‌പയാലേ
വാണീഭംഗിതരംഗിണി തന്നുടെ
വേണീ മധുരതയാല്‍ മധുപോലും
കേണീടേണമതിന്നായടിയന്‍
ക്ഷോണീതലമതില്‍ വീണതിവേലം
പാണികള്‍കൂപ്പി വണങ്ങീടുന്നേന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ