അര്‍ത്ഥൈരാപാദിതൈര്‍ഗുവ്യാ
ഹിംസയേതസ്തതശ്ച താന്‍
പുഷ്‍ണാതി യേഷാം പോഷേണ
ശേഷഭുഗ്യാത്യാധ: സ്വയം ഭാഗവതം 3/30/10
ഏത് പ്രവ്ര്‌ത്തിയില്‍ ഏര്‍പ്പെട്ടാലും അതില്‍നിന്നെല്ലാം ധനവും കീര്‍ത്തിയും ലഭിയ്ക്കണമെന്നുള്ള ആഗ്രഹത്താല്‍ ശാസ്ത്രമര്യാദയെ അതിക്രമിച്ച്‍ നടത്തുന്ന പരോപദ്രവരൂപമായ ഹിംസാപ്രവ്ര്‌ത്തിയാല്‍ സമ്പാദിയ്ക്കുന്ന ധനങ്ങളെക്കൊണ്ട്‍ ഭാര്യാപുത്ര ബാന്ധവാദികളെ പുലര്‍ത്തുന്നു. ദാനശീലനാണ്, ഔദാര്യനിധിയാണ് എന്നൊക്കെ കേള്‍ക്കാനുള്ള മോഹത്താല്‍ അവരെയെല്ലാം പോഷിപ്പിച്ചതിന്റെ ഉച്ഛിഷ്ടത്തെ താനും അനുഭവിയ്ക്കുന്ന. ഇപ്രകാരംചെയ്യുന്ന പാപങ്ങളുടെ ഫലമനുഭവിയ്ക്കാന്‍ തക്ക നരകത്തില്‍ സ്വയം -ഏകനായിട്ട്‍- എത്തിച്ചേരുന്നു.
--------------------
ഏകവും അദ്വയവുമായ ആത്മാവ്, കേവലവും നിശ്ചലവുമായ ആത്മാവ്‍, ശിവം, ഒരു ഊര്‍ജ്ജപ്രസരംപോലെ ത്രസിച്ചിട്ടാണ്, അല്ലെങ്കില്‍ അത്മാവിന്റെ ബഹിര്‍സ്ഫുരണംകൊണ്ടാണ് മനസ്സുണ്ടാകുന്നത്‍. ഏകവും അദ്വയവുമായ ബ്രഹ്മം സ്വയമേവ സങ്കല്‍പ്പിച്ചു, അനേകമാവണമെന്ന്‍. അങ്ങിനെ ഈ ജഗത്ത്‍ ഉണ്ടായി. ഒന്നുമില്ലാതിരുന്ന ആകാശത്തില്‍ ഒരു വിസ്ഫോടനമുണ്ടായി. ആ വിസ്ഫോടനഫലമായി ഈ ജഗത്ത്‍ ഉണ്ടായി എന്ന്‍ ആധുനികശാസ്ത്രം. മനസ്സ്‍ സദാ സങ്കല്പനങ്ങളില്‍ മുഴുകുന്നു. മനസ്സിന്റെ സങ്കല്‍പ്പങ്ങള്‍ ചിന്തകളായും> വാക്കുകളായും, വാക്കുകള്‍ കര്‍മ്മങ്ങളായും പരിണമിയ്ക്കുന്നു. ഈ സങ്കല്‍പ്പങ്ങല്‍ പൊട്ടിമുളയ്ക്കാതിരിയ്ക്കാന്‍, ബാഹ്യവ്ര്‌ത്തികളില്‍ ഇടപെടാതിരിയ്ക്കണം. ആദ്യം ബാഹ്യവ്ര്‌ത്തികളില്‍നിന്ന്‍ പിന്‍തിരിയാന്‍ അഭ്യസിയ്ക്കണം. അത്‍ കുറെയൊക്കെ അടങ്ങുമ്പോള്‍ മനസ്സില്‍ സങ്കല്‍പ്പങ്ങളും കുറയുന്നു. സങ്കല്‍പ്പങ്ങല്‍ കുറയുമ്പോള്‍ ചിന്തകളും കുറയുന്നു, ചിന്തകള്‍ കുറയുന്നതോടെ വാക്കുകളും അപ്പോള്‍ കര്‍മ്മങ്ങളും കുറയുന്നു. സങ്കല്‍പ്പങ്ങളില്ലാതാകുമ്പോള്‍ മനസ്സ്‍ നിശ്ചലമാകുന്നു. Self extroverted is mind and mind introverted is self or soul. മനസ്സ്‍ നിശ്ചലമാകുന്നതോടെ ആത്മാവ്‍ പ്രകാശിക്കുന്നു. Still mind is Nil mind and only soul is there. അതുതന്നെ ഓരോരുത്തരും അന്വേഷിച്ചുകൊണ്ടിരിയ്ക്കുന്ന അത്മതത്ത്വം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ