മരണഭയം തീരെ ഇല്ലെന്നാണ് സാധാരണ കണ്ടുവരുന്നത്‍. ഞാന്‍ ഞാന്‍ എന്നുള്ള ആ സ്ഫൂര്‍ത്തി, അത്‍ അനശ്വരമാണെന്നും അതിന് ജനനമോ മരണമോ ഇല്ലെന്നും എല്ലാവരും തീര്‍ത്തും അറിയുന്നു . അതുകൊണ്ട്‍ അര്‍ക്കും മ്ര്‌ത്യുവില്‍ ഭയമില്ല. ഞാന്‍ മരിക്കും എന്ന്‍ ആര്‍ക്കും തോന്നുന്നില്ല. എത്രതന്നെ ഒരാളെ പിടിച്ചിരുത്തി മരണമെണ്ടെന്ന്‍ പറഞ്ഞ്‍ മനസ്സിലാക്കിയാഉം അവന്‍ വിശ്വസിക്കുന്നില്ല കാരണം അവന് മരണമില്ലെന്ന്‍ അവന് ഉറച്ചിരിക്കുന്നു. ആര്‍ക്കെങ്കിലും എപ്പോഴെങ്കിലും മരണഭയം തോന്നുന്നുവെങ്കില്‍ അത്‍ അല്പനേരത്തെക്ക്‍ ചിത്തത്തിലുദിക്കുന്ന ചാഞ്ചല്യത്താലാണ്, അതിനുശേഷം അത്‍ ഇല്ലാതാകുന്നു. അതുകൊണ്ട്‍ ഇന്ന്‍ മരണഭയം തീരെ ഇല്ലെന്നാണ് കാണുന്നത്‍. എന്തായാലും ഒരിക്കല്‍ പോകണമല്ലൊ എന്നാണ് എല്ലാവരുടെയും ഉറച്ച വിശ്വാസം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ