ശ്രീരാമന്റെ വനവാസകാലം. പഞ്ചവടിയിലെ ഒരു പ്രഭാതം. മന്ദാകിനീനദി ഒഴുകുന്നു. പരിപാവനമായ പഞ്ചവടിയിലൊരു പവിത്രമായ കുടീരം. സൂര്യഭഗവാന്‍ തന്റെ കുലദേവനായ ശ്രീരാമനെ വന്ദിയ്ക്കുന്നു. ഭഗവതി സീത തന്റെ നിത്യകര്‍മ്മങ്ങളില്‍നിന്ന്‍ മുക്തയായി, പതിവുപോലെ ഒരു പൂമാലയുണ്ടാക്കി ശ്രീരാമന് ചാര്‍ത്താനായി പൂപറിയ്ക്കാനായി കുടീരത്തിന്റെ പുറത്തേയ്ക്ക്‍ വന്നു. അപ്പോള്‍ ശ്രീരാമന്‍ പൂക്കളിറുത്ത്‍ ഒരു മാലയുണ്ടാക്കുന്നതാണ് കണ്ടത്‍. കുറച്ച്‍ എള്ള് എടുത്തുകൊണ്ടുവന്ന്, വെയിലത്ത്‍ ഉണക്കാനിട്ടു. ശ്രീരാമന്‍ മാലയുണ്ടാക്കി സീതയ്ക്ക്‍ ചാര്‍ത്താനായി തുടങ്ങി. പതിവിന് വിപരീതമായി ഇന്ന്‍ ദേവന്‍ പൂജാരിയായി. ശ്രീരാമന്‍ കുറച്ച്‍ പൂക്കളെടുത്ത്‍ ദേവിയുടെ കേശത്തില്‍ അലങ്കരിയ്ക്കുന്നു. പുഷ്പമാല സീതയ്ക്ക്‍ ചാര്‍ത്തി. ഒരു ഉത്തമ ദാമ്പത്യത്തിന്റെ പ്രതീകം, മന്ദാകിനിയും പഞ്ചവടിയും സൂര്യഭഗവാനും സാക്ഷ്യം വഹിയ്ക്കുന്നു.
എന്താണ് പഞ്ചവടി എന്നുകൂടി അറിഞ്ഞിരിയ്ക്കേണ്ടത് ആവശ്യമാണ്. പഞ്ചഭൂതത്താലാണ് ഈ ശരീരം ഉണ്ടായിട്ടുള്ളത്‍. ബ്രഹ്മാണ്ഡരചന പഞ്ചഭൂതങ്ങളാലാണ് ഉണ്ടായിട്ടുള്ളത്‍. അതേ പഞ്ചഭൂതങ്ങളാല്‍ത്തന്നെയാണ് ഈ ശരീരവും ഉണ്ടാക്കിയിട്ടുള്ളത്‍. ആകാശം വായു അഗ്നി ജലം പ്ര്‌ഥ്വി, ഇതാണ് പഞ്ചഭൂതങ്ങള്‍. ഈ പഞ്ചഭൂതങ്ങളെയും ഒരു പ്രത്യേക അനുപാതത്തില്‍ സഞ്ചയിപ്പിച്ചിട്ടാണ് ബ്രഹ്മാണ്ഡപിണ്ഡാണ്ഡാദികളുടെ നിര്‍മ്മാണം. ബ്രഹ്മാണ്ഡത്തിനെ സമഷ്ടി എന്നും പിണ്ഡാണ്ഡത്തെ വ്യഷ്ടി എന്നും പേരിട്ടുവിളിയ്ക്കുന്നു. ഈ വിശേഷമായി സഞ്ചയിപ്പിച്ചിട്ടുള്ള പ്രക്രിയയെ പഞ്ചീകരണം എന്ന്‍ പറയുന്നു. ഈ പഞ്ചീകരണത്തിന്റെ പ്രക്രിയകൂടി അറിയുന്നത്‍ നന്നായിരിയ്ക്കും. ഒരു ആകാശ ഭൂതത്തിനെ രണ്ടായി വിഭജിയ്ക്കുക. രണ്ട്‍ പകുതിയായി വിഭജിയ്ക്കുക. 1/2 + 1/2. മറ്റ് നാലു ഭൂതങ്ങളിലെ ഓരോ ഭൂതത്തെയും എട്ട്‍ സമമായ ഭാഗങ്ങളായി വിഭജിയ്ക്കുക. മറ്റേ നാല് ഭൂതങ്ങളുടെയും എട്ടില്‍ ഒരംശത്തെ ഒന്നിപ്പിയ്ക്കുക. അപ്പൊള്‍ അത്‍ ഒരു പകുതിയംശമാകും, 1/2 എന്ന അരഭാഗം. പകുതിഭാഗം. അതിനെ, രണ്ടുപകുതിയായി വിഭജിച്ച ആകാശഭൂതത്തിലെ ഒരു പകുതിയോടുകൂടി ചേര്‍ക്കുക. അപ്പോള്‍ ഒരു ആകാശഭൂതമായി. Divide the AkAsh bhuta into two equal parts. Divide the other four each bhuts as 1/8 parts. Join all the 1/8th part of each of the other Bhutas. This will be equal to 1/2 (half part) of one bhuta. Add this half part to the half bhutha of Akasha. This will be one Akasha bhutha.
മനുഷ്യശരീരം പഞ്ചകോശങ്ങളാല്‍ നിര്‍മ്മിതമാണ്. ആന്നമയകോശം, പ്രാണമയകോശം മനോമയകോശം വിജ്ഞാനമയകോശം ആനന്ദമയകോശം, എന്നിങ്ങനെ അഞ്ച്‍ കോശങ്ങളാല്‍ നിര്‍മ്മിതമാണ്. പ്രാണന്‍ അപാനന്‍ ഉദാനന്‍ സമാനന്‍ വ്യാനന്‍ എന്ന അഞ്ച്‍ പ്രാണനുകളാല്‍ നിയന്ത്രിതമാണ്. മനസ്സ്‍ ബുദ്ധി ചിത്തം അഹങ്കാരം എന്നീ നാല് തത്ത്വങ്ങളും ഇതൊന്നുമല്ലാത്ത ആത്മാവും ചേരുന്ന തലമാണ് പഞ്ചവടി.
പഞ്ച ശബ്ദത്തിന് അഞ്ച് എന്നര്‍ത്ഥം. വടി ശബ്ദത്തിന് വ്ര്‌ക്ഷം എന്ന്‍ അര്‍ത്ഥം പറയുന്നു. ആല് അരയാല് പേരാല്‍ മഹാവില്വം അമ്‌ല. ഈ അഞ്ച്‍ വ്ര്‌ക്ഷങ്ങളും ഉള്ളിടത്തെ പഞ്ചവടി എന്ന്‍ പറയുന്നു. മഹാവില്വം = കൂവളം. അമ്‌ല = നെല്ലി.
ആ സമയത്ത്‍ സ്വര്‍ഗ്ഗരാജനായ ഇന്ദ്രന്റെ പുത്രന്‍ ജയന്തന്‍ ഇതെല്ലാം കാണുന്നു. ജയന്തന് ആ ഉത്തമദാമ്പത്യത്തില്‍ അസൂയ ജനിച്ചു. ഹൊ, എത്ര സുരഭിലസുന്ദര ദാമ്പത്യം!!! മ്ര്‌ത്യുലോകത്ത്‍ ഇങ്ങിനെയും ഉണ്ടോ... സഹിച്ചില്ല. നല്ല പഠിപ്പും വിദ്യാഭ്യാസവും സമ്പത്തും ഒക്കെ ഉള്ളവര്‍ സമൂഹത്തില്‍ മാന്യന്മാരായി വിരാജിക്കുന്നു എന്ന്‍ മറ്റുള്ളവര്‍ക്ക്‍ തോന്നുന്നവര്‍, അത്തരക്കാര്‍ക്ക്‍ കാട്ടില്‍ ജീവിക്കുന്ന ആദിവാസികളുടെ സുഖപ്രദമായ ജീവിതമോ ആദര്‍ശപരമായ ദാമ്പത്യമോ ഒക്കെ കണ്ടാല്‍ സഹിക്കില്ല. എന്നും എപ്പോഴും എവിടെയും പദവിയും പ്രതിഷ്ഠയുമൊക്കെ ഉള്ളവരാണ് എല്ലാ തോന്നിവാസങ്ങളും ചെയ്യുന്നതില്‍ മുന്നില്‍ എന്ന്‍ ജയന്തന്റെ കഥയില്‍നിന്നും മനസ്സിലാക്കണം. ജയന്തന്‍ ഒരു കാക്കയുടെ രൂപമെടുത്ത്‍ പഞ്ചവടിയിലെത്തി. ഭഗവതി സീതയുടെ ചരണങ്ങളിലും വക്ഷസ്ഥലത്തും കാല്‍നഖംകൊണ്ട്‍ മാന്തി, കൊക്കുകള്‍കൊണ്ട്‍ കൊത്തി. അജ്ഞനായ ജയന്തന്റെ ചെയ്തികള്‍ കണ്ട രാമന്‍ ഒരു അമ്പ്‍ തൊടുത്തു. കാക്ക പറന്നു, അമ്പ്‍ പുറകെ. രക്ഷിയ്ക്കണേ രക്ഷിയ്ക്കണേ!! എന്ന്‍ നിലവിളിച്ച്‍ പലയിടത്തും ഓടി, രക്ഷ ഇല്ല. ഇന്ദ്രന്റെ അരികിലെത്തി, ഉണര്‍ത്തിച്ചു. എന്നെക്കൊണ്ട്‍ പറ്റില്ലഎന്റെ പുന്നാര മോനേ.... അച്ഛന്‍ കയ്യൊഴിഞ്ഞു, ബ്രഹ്മാവിനെ ശരണം പ്രാപിച്ചു, ഒന്നും നടന്നില്ല. ബ്രഹ്മാവും കയ്യൊഴിഞ്ഞു, വിഷ്ണുവും കയ്യൊഴിഞ്ഞു, ഇനി എവിടെപ്പോകും... ഓടുന്ന വഴിയ്ക്ക്‍ നാരദനെ കണ്ടു. പ്രഭോ ഉപായം പറഞ്ഞുതന്നാലും. ആരോടാണോ അപരാധം ചെയ്തത് അവരോടുതന്നെ മാപ്പ്‍ ചോദിയ്ക്കുക എന്ന്‍ പറഞ്ഞ്‍ രാമന്റെ അരികിലേയ്ക്ക്‍ വിട്ടു. കാല്‍ക്കല്‍വീണ് മാപ്പ്‍ ചോദിച്ചു. തഥാസ്തു. എല്ലാം ശുഭം.
വളരെ ചെറിയ ഒരു സംഭവം. രാമായണത്തില്‍ വിസ്തരിച്ച്‍ വരച്ചുവെച്ചിരിയ്ക്കുന്നു. എന്തിനാ ഇത്ര ചെറിയ ഒരു സന്ദര്‍ഭത്തിന് ഇത്രയൊക്കെ പ്രാധാന്യം കൊടുത്ത്‍, എഴുതിവെച്ചിരിയ്ക്കുന്നത്‍. ഇത്തരത്തിലൊരു കഥയ്ക്ക്‍ ഇവിടെ സാംഗത്യമുണ്ടോ ഇല്ലയോ എന്നതല്ല വിഷയം. ഇതില്‍ നിന്ന്‍ എന്ത്‍ ഗ്രഹിയ്ക്കണം.
ഒരാളുടെ സ്വകാര്യതയിലേയ്ക്ക്‍ മറ്റൊരു വ്യക്തിയോ സമൂഹമോ കയറി മേഞ്ഞ്‍ ദാമ്പത്യം വഷളാക്കരുത്. ദാമ്പത്യത്തിന്റെ ആനന്ദം അതിന്റെ സ്വകാര്യതയിലാണ്. സ്വകാര്യമായത് സ്വകാര്യമായി ഇരിയ്ക്കുമ്പോഴാണ് വ്യക്തി സന്തോഷിയ്ക്കുന്നത്‍. ആ സ്വകാര്യതയിലേയ്ക്ക്‍ സമൂഹം കയറി മേഞ്ഞ്‍ അത്‍ വഷളാക്കരുത്. മറ്റൊരുത്തന്റെ ദാമ്പത്യത്തിലേയ്ക്കും സ്വകാര്യതയിലേയ്ക്കും ഒളിഞ്ഞും പാളിയും നോക്കി, അതിനെയൊക്കെ ദ്ര്‌ശ്യശ്രവ്യ മാധ്യമങ്ങളിലൂടെ കൊട്ടിഘോഷിച്ച്‍, ആകെ നാറ്റിച്ച്‍, ആ കുടുംബത്തിനെ കുളം തോണ്ടിച്ച്‍, ആജീവനാന്തം അവരെ ദു:ഖക്കയത്തിലേയ്ക്ക്‍ എടുത്തെറിഞ്ഞ്‍ ഒടുവില്‍ ആ വീട്ടിലെ എല്ലാവരെയും കൂട്ട ആത്മഹത്യയിലേയ്ക്ക്‍ എടുത്ത്‍ എറിയാന്‍ വെമ്പല്‍കൊള്ളുന്ന ഒരു സമൂഹം, വിശിഷ്യാ ഭാര്‍ഗ്ഗവക്ഷേത്രത്തില്‍, കഴിഞ്ഞ കുറച്ചുകാലമായി അതിശക്തമായി രൂപംകൊണ്ടിരിയ്ക്കുന്നു. മന്ത്രിയേയും തന്ത്രിയേയും എല്ലാം നമ്മള്‍ ഈ വിധം കൈകാര്യം ചെയ്തുകഴിഞ്ഞു. ഗണേശനും പിള്ളയും ജോസഫും ഐസ്ക്രീമും എല്ലാം ഒരേ തോണിയില്‍. ബിജുവും സരിതയും ഷാലുവും ചാണ്ടിയും ഗണങ്ങളും, ഹാഹാ, എന്തെല്ലാമാണ് ഇവിടെ അരങ്ങേറുന്നത്‍. ധാര്‍മികത എന്ന വാക്ക്‍ ശബ്ദകോശത്തില്‍നിന്ന്‍ തന്നെ നീക്കം ചെയ്യണം. ആ വാക്ക്‍ ഉണ്ടെങ്കിലല്ലേ അതിന്റെ അര്‍ഥം നോക്കണ്ട ആവശ്യമുള്ളു. കാണുന്നവര്‍ക്കും വായിയ്ക്കുന്നവര്‍ക്കും അപ്പൊ ഒരു സുഖമൊക്കെ തോന്നും. അങ്ങിനെത്തന്നെ വേണം അവനൊക്കെ, എന്നൊക്കെ പറയും. ഇതൊക്കെ എല്ലാവരും അറിയണം, അപ്പളേ ഇവനൊക്കെ പഠിയ്ക്കൂ. ഇങ്ങിനെ പോകുന്നു നമ്മുടെയൊക്കെ കണ്ടെത്തലുകളും കണക്കുകൂട്ടലുകളും. ഒടുവില്‍ എനിയ്ക്കെന്താ കിട്ടിയത്‍. അവരോടൊക്കെ വിദ്വേഷവും വെറുപ്പും മാത്രം. മനുഷ്യത്വഹീനത മാത്രം.
ജയന്തന്‍ ദേവേന്ദ്രന്റെ മകനാണ്. ദേവേന്ദ്രന്‍ എന്നാല്‍ ദേവന്മാരുടെ രാജാവ്‍. ശരീരത്തിലെ ഇന്ദ്രിയങ്ങളാണ് ദേവന്മാര്‍. മനസ്സാണ് ദേവേന്ദ്രന്‍. മനസ്സിന്റെ പുത്രന്‍ ചിത്തമാണ്, ചിത്തവ്ര്‌ത്തികളാണ്. അസൂയ ചിത്തവ്ര്‌ത്തിയാണ്. എന്റെ ജയന്തന്‍ എന്ന പുത്രന്‍ എന്റെ മനസ്സിലാണ് ജനിയ്ക്കുന്നത്‍. അത് ഒരു കാക്കയുടെ രൂപമേ ധരിയ്ക്കൂ. കാക്ക ഒളിഞ്ഞും ചെരിഞ്ഞുമാണ് നോക്കുന്നത്‍. നേരെ നോക്കില്ല. അതിന്റെ നിറവും ശബ്ദവും എല്ലാം അരോചകമാണ്. കാക്കയ്ക്ക്‍ സൗന്ദര്യമില്ല. അത് അസൂയകൊണ്ട്‍ സൗന്ദര്യത്തെ എതിര്‍ക്കുന്നു. അസുയ ഉള്ളവന് കാക്കയാവാനേ പറ്റൂ, അവന്‍ ഒരിയ്ക്കലും ഹംസമാവില്ല. ഹംസത്തിന് പാണ്ഡിത്യമുണ്ട്. ഹംസത്തിന് നീരക്ഷീരവിവേകമുണ്ട്. കാക്കയെ ആരും വളര്‍ത്താറില്ല, ഇഷ്ടപ്പെടുന്നുമില്ല. സരസ്വതിയുടെ വാഹനമായ ഹംസത്തെ എല്ലാവരും പൂജിയ്ക്കുന്നു, വാഴ്ത്തുന്നു. ഹംസയോഗത്തിലൂടെ യോഗികള്‍ അഷ്ടസിദ്ധികളും നേടുന്നു, പരമാത്മസായൂജ്യമടയുന്നു.
എല്ലാവരാലും തഴയപ്പെട്ട ജയന്തനെ ഈശ്വരങ്കലേയ്ക്ക്‍ അടുപ്പിയ്ക്കുന്ന പണിയാണ് ഗുരു ചെയ്യുന്നത്‍, നാരദനെന്ന ദേവര്‍ഷിയും അതുതന്നെ ചെയ്തു. അസൂയകൊണ്ട്‍ തപിയ്ക്കുന്ന മനസ്സുമായി നടക്കുന്നവരെല്ലാം ആ അസൂയയെ ഭഗവത്‍ചരണാരവിന്ദങ്ങളിലേയ്ക്ക്‍ തിരിച്ചുവിടാനായി പ്രാര്‍ഥിച്ചാല്‍, ഓടുന്ന വഴിയ്ക്ക്‍ ഒരു നാരദരെ കണ്ടുകിട്ടും. അദ്ദേഹം നേര്‍വഴി പറഞ്ഞുതരും. രാമപാദത്തില്‍ വീണ് ഞാന്‍ ചെയ്ത തെറ്റുകളെല്ലാം സദയം പൊറുത്ത്‍ എനിയ്ക്ക്‍ മാപ്പ്‍ തരണേ എന്ന്‍ പര്‍ഥിച്ചാല്‍ അസൂയയെ വെടിഞ്ഞ്‍ അനസൂയയായിത്തീരാം. ആരോടാണോ അപരാധം ചെയ്തത്‍ അതേ വ്യക്തിയോട്‍ മാപ്പ്‍ ചോദിയ്ക്കുക. പെട്ടെന്ന്‍ ഫലമുണ്ടാകും.
ജയന്തന്‍ - ഇന്ദ്രപുത്രന്‍ - ഇന്ദ്രന്‍ = ഇന്ദ്രിയം = ദേവേന്ദ്രന്‍ = ഇന്ദ്രിയങ്ങളുടെ ദേവന്‍ = മനസ്സ് > ജയന്തന്‍ = മനസ്സിന്റെ പുത്രന്‍ = ചിന്തകളും ചെയ്തികളും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ